KeralaNEWS

മോദിയുടെ പ്രതിനിധികള്‍ക്ക് വോട്ട് ചെയ്യണം: മല്ലിക സുകുമാരൻ

തിരുവനന്തപുരം:കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥികളെ പിന്തുണച്ച്‌ മല്ലിക സുകുമാരൻ. നരേന്ദ്രമോദിയുടെ പ്രതിനിധികള്‍ക്ക് വോട്ട് ചെയ്യണമെന്നും കേരളത്തിൽ മാറ്റം വരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും വീഡിയോ സന്ദേശത്തിലൂടെ അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

പ്രധാനമന്ത്രിയോട് വളരെയധികം ബഹുമാനമാണ് ഉള്ളതെന്നും മോദിക്ക് പിന്തുണ നല്‍കുന്ന പ്രതിനിധികള്‍ കേരളത്തില്‍ നിന്ന് ഉണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു.

കേരളത്തില്‍ മാറ്റം അനിവാര്യമാണ്. അപകടം പിടിച്ച സമയത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. തെരഞ്ഞെടുപ്പിലൂടെ അതുമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തിപരമായി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വളരെയധികം ബഹുമാനമാണ് എനിക്കുള്ളത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജനവിധി തേടുന്ന സ്ഥാനാർത്ഥികളോടും അതേ ബഹുമാനമുണ്ട്. 26ന് പോളിംഗ് ബൂത്തിലെത്തുമ്ബോള്‍ പ്രധാനമന്ത്രിയുടെ പ്രതിനിധികളായി എത്തുന്നവർക്ക് വോട്ട് ചെയ്യണം. ഇവർ ജയിച്ചാല്‍ കേരളത്തില്‍ മാറ്റം വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മല്ലികാ സുകുമാരൻ വ്യക്തമാക്കി.

Signature-ad

ബിജെപി കേരള ഘടകത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളിലാണ് മല്ലിക സുകുമാരന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Back to top button
error: