പത്തനംതിട്ട: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവർത്തകൻ ജീപ്പില്‍ നിന്ന് വീണു മരിച്ചു.
ളാക്കൂർ പ്ലാവിള പുത്തൻവീട്ടില്‍ റെജി (52) ആണ് മരിച്ചത്. കോന്നി പ്രമാടം അമ്മൂമ്മ തോടിന് സമീപം ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം.
വള്ളിക്കോട് കോട്ടയത്ത് ചുമട്ട് തൊഴിലാളിയാണ്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോർച്ചറിയില്‍.