Month: April 2024

  • Kerala

    തിരുവനന്തപുരം കൺട്രോൾ റൂം A C P ബിജെപി ബൂത്ത് ഏജന്റ്: സ്വാമി സന്ദീപാനന്ദഗിരിയുടെ പോസ്റ്റ് വൈറൽ

    തിരുവനന്തപുരം കുണ്ടമൻ ഭാഗം സാളഗ്രാമം ആശ്രമം ആർ.എസ് .എസ്സുകാർ രാത്രിയുടെ മറവിൽ കത്തിച്ചപ്പോൾ ആ കേസ് അന്വേഷിച്ച ടീമിലെ പ്രധാനിയായ കൺട്രോൾ റൂം A C P രാജേഷാണ്  BJP ബൂത്ത് ഏജന്റായി ഈ ഇരിപ്പ് ഇരിക്കുന്നത്.! സ്വാമി സന്ദീപാനന്ദഗിരിയുടെ പോസ്റ്റ് വായിക്കാം: സംഭവം നടന്ന് ഏതാനും ദിവങ്ങൾക്കുള്ളിൽ പ്രതികളെക്കുറിച്ച് കൃത്യമായ ശാസ്ത്രീയ തെളിവുകൾ കിട്ടിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ സ്വാമി സന്ദീപാനന്ദഗിരിയാണ് ആശ്രമം കത്തിച്ചത് എന്ന നുണ പ്രചരണത്തിന് മുന്നിൽ നിന്നതും “ടിയാൻ “തന്നെയാണ് ! നലരവർഷം വേണ്ടിവന്നു ബിജെപി കൗൺസിലർ ഗിരികുമാറുൾപ്പടെ പ്രതികളെ ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ. നേരത്തെ അറസ്റ്റ് നടന്നിരുന്നുവെങ്കിൽ ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു. പിന്നീട് വന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് അന്വേഷണത്തിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു സംഭവം നടക്കുന്ന ഏതാനും നിമിഷങ്ങൾക്ക് മുമ്പ് ആശ്രമ പരിസരത്ത് കണ്ട കൺട്രോൾ റൂം വാഹനം അന്നും ഇന്നും ദുരൂഹത വർദ്ധിപ്പിക്കുന്നു. ഇത്തരം ആളുകളാണ്…

    Read More »
  • Kerala

    തിരുവനന്തപുരത്ത് പോളിംഗ് കൂടുതൽ നടന്നത് ഇടതുപക്ഷ കോട്ടകളിൽ ; പ്രതീക്ഷ കൈവിടാതെ യുഡിഎഫും ബിജെപിയും 

    തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച തിരുവനന്തപുരം മണ്ഡലത്തിൽ പോളിംഗ് കൂടുതൽ നടന്നത് ഇടതുപക്ഷ കോട്ടകളിൽ. കഴക്കൂട്ടം,വട്ടിയൂർക്കാവ്,തിരുവനന്തപുരം,നേമം നിയമസഭാ മണ്ഡലങ്ങളുള്‍പ്പെടുന്നതാണ് പ്രധാനമായും നഗരമേഖല.ഇതില്‍ നേമത്താണ് ഏറ്റവും കൂടുതല്‍ പോളിംഗ് 66.05ശതമാനം ഏറ്റവും പിന്നില്‍ തിരുവനന്തപുരം മണ്ഡലമാണ് 59.70ശതമാനം.  കഴക്കൂട്ടത്ത് 65.12ശതമാനവും വട്ടിയൂർക്കാവ് 62.87ശതമാനവും പോളിംഗ് രേഖപ്പെടുത്തി.രാത്രി 9 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കാണിത്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ പോളിംഗ് തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ബി.ജെ.പിയുടെ അവകാശവാദം എന്നാല്‍ ഈ മണ്ഡലങ്ങളെല്ലാം ഇപ്പോള്‍ കൈയിലുള്ളതിനാല്‍ ബി.ജെ.പിയ്ക്ക് കഴിഞ്ഞ തവണത്തെ നേട്ടമുണ്ടാക്കാനാകില്ലെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍. അതേസമയം പോളിംഗ് ശതമാനത്തിലെ ഉയർച്ച താഴ്ച്ചകള്‍ എങ്ങനെയായാലും വിജയം ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്.

    Read More »
  • Kerala

    ‘സുരേഷ് ഗോപി ഫാക്ടര്‍’ ക്ലിക്കായില്ലെന്ന് ബിജെപി 

    തൃശൂർ: തൃശൂരില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താകുമെന്ന് ബിജെപി വിലയിരുത്തല്‍. 2019 ലെ വോട്ട് ഇത്തവണ കിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പിനു ശേഷമുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ മൊത്തമായി എല്‍ഡിഎഫിലേക്കോ യുഡിഎഫിലേക്കോ ഏകീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് സുരേഷ് ഗോപിക്ക് തിരിച്ചടിയാകും. 2019 ല്‍ സുരേഷ് ഗോപിക്ക് മൂന്ന് ലക്ഷത്തിനു അടുത്ത് വോട്ടുകള്‍ ലഭിക്കാന്‍ പ്രധാന കാരണം തൃശൂര്‍ നഗരത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ആയിരുന്നു. ഇത്തവണ അത് ബിജെപിക്ക് ലഭിക്കില്ലെന്നാണ് വോട്ടെടുപ്പിനു ശേഷമുള്ള പ്രാഥമിക വിലയിരുത്തല്‍. തൃശൂരില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് ഇത്തവണ കുറഞ്ഞിട്ടുണ്ട്. 2019 ല്‍ 77.94 ശതമാനമാണ് തൃശൂരിലെ പോളിങ്. ഇത്തവണ അത് 72.79 ആയി കുറഞ്ഞു. പോളിങ് കുറഞ്ഞത് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് സൂചന. ബി.ജെ.പി സ്വാധീന മേഖലയിലെ ആവേശമില്ലായ്മ പ്രവർത്തകരിലടക്കം നിരാശയുണ്ടാക്കിയിട്ടുണ്ട്. ജില്ലയിലെ ബി.ജെ.പി നേതൃത്വത്തിന്റെ സ്വരച്ചേർച്ചയില്ലായ്മയും ഇതിനൊരു കാരണമായി രാഷ്ട്രീയ കേന്ദ്രങ്ങള്‍ പറയുന്നുണ്ട്.

    Read More »
  • Sports

    ഇന്ന് രാജസ്ഥാന്‍ റോയല്‍സ് vs ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്

    ഐപിഎല്ലിൽ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി ഏറ്റുമുട്ടും.വൈകിട്ട് 7:30 നാണ് മത്സരം. മിന്നും ഫോമിലാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്.8 മത്സരങ്ങളില്‍ ഏഴിലും വിജയിച്ച അവർ 14 പോയന്റുമായി  പട്ടികയില്‍ ഒന്നാമതാണ്. നായകന്‍ സഞ്ജുവും ജോസ് ബട്‌ലറും എല്ലാം മികച്ച ഫോമിലാണ്. യശ്വസി ജയ്‌സ്വാളും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ട്രെന്റ് ബോള്‍ട്ടും സന്ദീപ് ശര്‍മ്മയും അടക്കമുള്ള ബൗളര്‍മാരും നല്ല ഫോമില്‍ തന്നെയാണ്. അതേസമയം 8 മത്സരങ്ങളില്‍ നിന്ന് 10 പോയന്റുള്ള ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് പോയന്റ് പട്ടികയില്‍ നാലാമതാണ്. മാര്‍ക്‌സ് സ്റ്റോയ്‌നിസും നായകന്‍ കെ.എല്‍ രാഹുലും ഗംഭീര പ്രകടനമാണ് നടത്തുന്നത്. വിജയം മാത്രം ലക്ഷ്യമിട്ട് ഇരു ടീമുകളും ഇറങ്ങുമ്ബോള്‍ മത്സരം ആവേശഭരിതമാകുമെന്നുറപ്പാണ്. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും രോഹിത് ശര്‍മ്മയും…

    Read More »
  • India

    മോദിക്ക് ഭയം, പൊട്ടിക്കരഞ്ഞേക്കും, പാത്രം കൊട്ടാനൊക്കെ പറയും:  പരിഹാസവുമായി രാഹുല്‍ ഗാന്ധി

    ദില്ലി: പ്രധാന മന്ത്രി നരേന്ദ്ര മോദി ഭയന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കുറച്ച്‌ ദിവസം കൂടി കഴിഞ്ഞാല്‍ മോദി വേദിയില്‍ പൊട്ടിക്കരഞ്ഞേക്കുമെന്നും രാഹുല്‍ പരിഹസിച്ചു. പാകിസ്ഥാനെക്കുറിച്ചും ചൈനയെക്കുറിച്ചും പാത്രം കൊട്ടാനുമൊക്കെ പറയും. പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളില്‍ മോദി മിണ്ടുന്നുണ്ടോ എന്നും രാഹുല്‍ ചോദിച്ചു. കർണാടകയിലെ ബിജാപൂരിലെ റാലിയിലാണ് രാഹുല്‍ മോദിയെ കടന്നാക്രമിച്ചത്. ഭരണഘടന സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു വശത്ത് ഭരണഘടന തകർക്കാനാണ് നരേന്ദ്ര മോദിയും ബി ജെ പിയും ശ്രമിക്കുന്നത്. അദാനി അടക്കമുള്ള കോർപ്പറേറ്റുകള്‍ക്ക് രാജ്യത്തിന്‍റെ സ്വത്ത് എഴുതിക്കൊടുത്ത സർക്കാർ ആണ് നരേന്ദ്ര മോദിയുടേത്. കോർപ്പറേറ്റുകള്‍ക്ക് മോദി നല്‍കിയ പണം തിരിച്ച്‌ പിടിച്ച്‌ കർഷകർക്കും തൊഴിലില്ലാത്തവർക്കും സമൂഹത്തില്‍ താഴേക്കിടയിലുള്ളവർക്കും വീതിച്ച്‌ നല്‍കുമെന്നും രാഹുല്‍ ആവർത്തിച്ചു.

    Read More »
  • Kerala

    ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയില്ല

    മൂന്നാർ:: ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ല. യുവതിയുടെ മരണകാരണം ഹൃദയാഘാതമെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ തെളിഞ്ഞു. ഇതോടെ പൊലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെയും സുഹൃത്തിനെയും വിട്ടയച്ചു. നല്ലതണ്ണി ഈസ്റ്റ് ഡിവിഷനില്‍ ലക്ഷ്മിയെയാണു (25) മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെ സുഹൃത്തിന്റെ വീട്ടില്‍ ആക്കിയ ശേഷം ഭർത്താവ് കാളീശ്വരൻ ജോലിക്കുപോയ സമയത്താണു ലക്ഷ്മി മരിച്ചത്. സംഭവത്തില്‍ ദുരൂഹത തോന്നിയതിനെത്തുടർന്നാണു പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

    Read More »
  • Kerala

    പത്തനംതിട്ടയില്‍ പോളിങ് ശതമാനത്തില്‍ ഇടിവ്; എൽഡിഎഫിന് നേട്ടമെന്ന് സൂചന 

    പത്തനംതിട്ട: പോളിങ് ശതമാനത്തില്‍ 2019 നെ അപേക്ഷിച്ച്‌ വന്‍ ഇടിവ് സംഭവിച്ചെങ്കിലും ദോഷകരമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് മുന്നണികള്‍. പത്തനംതിട്ടയില്‍ പോളിങ് ശതമാനം 2019 ലെ 74.24 ല്‍ നിന്ന് 61.49 ലേക്കാണ് കൂപ്പ് കുത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി പ്രതീക്ഷിച്ചതിലും കൂടുതല്‍ വോട്ടുകള്‍ പിടിച്ചാല്‍ യുഡിഎഫിന് അത് ക്ഷീണമാകും. ക്രൈസ്തവ സഭകള്‍ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ആന്റോ ആന്റണിയെ പിന്തുണച്ചിരുന്നു. ഇക്കുറി അനില്‍ ആന്റണിക്ക് കൂടുതല്‍ ക്രൈസ്തവ വിഭാഗ വോട്ടുകള്‍ കിട്ടുകയാണെങ്കില്‍ യുഡിഎഫിന് അത് ക്ഷീണവും എല്‍ഡിഎഫിന് അത് നേട്ടവുമാകും. 2019 ല്‍ ശബരിമല വിഷയം കത്തി നിന്നപ്പോഴാണ് ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത്. ഇക്കുറി ആ സാഹചര്യമല്ല മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. കിഫ്ബി , ക്ഷേമ പെന്‍ഷന്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍, വിലക്കയറ്റം, റബ്ബര്‍ വിലയിടിവ് തുടങ്ങയവയെല്ലാം ചര്‍ച്ചയായി. പോളിങ് ശതമാനം 70 ന് മുകളില്‍ എത്തുമെന്ന് തന്നെയായിരുന്നു മുന്നണികളുടെ പ്രതീക്ഷ. 65…

    Read More »
  • Kerala

    ജയപരാജയങ്ങളല്ല, ജയരാജനാണ് പ്രധാന ചർച്ച;സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് തിങ്കളാഴ്ച 

    തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് തിങ്കളാഴ്ച നടക്കും. പാലർമെന്റ് തെരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതിയ സാഹചര്യത്തില്‍ ജയപരാജയങ്ങളെക്കാൾ ഉപരി ജയരാജൻ വിഷയമാകും പ്രധാന ചർച്ച. നിലവില്‍, പാർട്ടിയിലും പുറത്തും ഒറ്റപ്പെട്ട നിലയിലാണ് ജയരാജനുള്ളത്. പാപികളുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കേണ്ടതാണെന്നും ഇക്കാര്യത്തില്‍ ഇ.പി. ജയരാജൻ ജാഗ്രത കാണിക്കാറില്ലെന്നത് മുൻ അനുഭവമാണെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകള്‍ പരസ്യശാസനക്ക് സമാനമായി. സി.പി.എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണിത്തരം പരസ്യശാസന നടക്കുന്നതെന്നും പറയുന്നു. ഇടതുമുന്നണി കണ്‍വീനർ സ്ഥാനത്തിരുന്ന് ബി.ജെ.പി പ്രവേശനത്തിന് ശ്രമിച്ചെന്നത് നിഷേധിക്കുന്നുണ്ടെങ്കിലും ഇ.പി പൊതുസമൂഹത്തിനു മുന്നിലും സംശയമുനയിലാണിപ്പോള്‍. കണ്ണൂരിലെ മൂന്ന് ജയരാജന്മാരില്‍ ഒന്നാമനാണ് ഇ.പി. ഒന്നാം പിണറായി സർക്കാറില്‍ രണ്ടാമനായി നിന്ന മന്ത്രിയുമായിരുന്നു. സി.പി.എം-ആർ.എസ്.എസ് സംഘർഷത്തിന്‍റെ പാരമ്യകാലത്ത് കണ്ണൂരില്‍ പാർട്ടിയെ നയിച്ച കരുത്തൻ ബി.ജെ.പി പ്രഭാരി പ്രകാശ് ജാവ്ദേക്കറുമായി രഹസ്യചർച്ച നടത്തിയതും പോളിങ് ദിനത്തില്‍ അത് സ്ഥിരീകരിച്ചതും ഇടതുപക്ഷത്തെയാകെ ശരിക്കും ഞെട്ടിച്ചു. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസുകാരെ എങ്ങനെ വിശ്വസിക്കുമെന്ന് ചോദിച്ച സി.പി.എം സ്വന്തം മുന്നണി കണ്‍വീനർ ബി.ജെ.പിയില്‍ ചേരാനൊരുങ്ങിയതിന് മറുപടി…

    Read More »
  • Kerala

    മലപ്പുറത്ത് ഒരുലക്ഷം വോട്ടിന് താൻ വിജയിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്ന് വി. വസീഫ്

    മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച്‌ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.വസീഫ്.  മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി വലിയ പിന്തുണ മലപ്പുറത്ത് നിന്ന് ലഭിച്ചതെന്നും വസീഫ് പറഞ്ഞു. വലിയ വോട്ടിങ് ശതമാനം ഏറെ അനുകൂലമാവും. ഒരുലക്ഷംവോട്ടിന് താന്‍ വിജയിച്ചാലും അത്ഭുതപ്പെടാനില്ല. മലപ്പുറത്ത് യു.ഡി.എഫിന് ഇത്തവണ വിയര്‍ക്കേണ്ടിവന്നത് തന്നെ അതിനുദാഹരണമാണ് – വസീഫ് പറഞ്ഞു. വളരെ ആത്മവിശ്വാസത്തോടുകൂടിത്തന്നെ മലപ്പുറത്ത് ഇടതുപക്ഷം ജയിക്കും എന്ന പ്രതീക്ഷയിലാണുള്ളത്. പ്രചാരണത്തിന്റെ തുടക്കം മുതല്‍ ആ പ്രതീക്ഷ മണ്ഡലം നല്‍കി. വോട്ടെടുപ്പ് ദിനത്തിലും ആവേശം ചോർന്നിട്ടില്ലെന്നും വസീഫ് കൂട്ടിച്ചേർത്തു.

    Read More »
  • Kerala

    യാത്രക്കാരില്ല; കണ്ണൂര്‍-ബെംഗളൂരു സര്‍വീസ് അവസാനിപ്പിച്ച് എയര്‍ ഇന്ത്യ

    കണ്ണൂർ: യാത്രക്കാരില്ലാത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി. ദിവസം പത്ത് യാത്രക്കാര്‍ പോലും ലഭിക്കാതായതോടെയാണ് സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത് വിമാന സര്‍വീസ് നിര്‍ത്തുന്നതിന്റെ ഭാഗമായി സെക്ടറിലുള്ള വിമാന ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവെച്ചിട്ടുണ്ട്. മേയ് മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബെംഗളൂരു സര്‍വീസുണ്ടാകില്ല. പ്രതിദിന സര്‍വീസാണ് ബെംഗളൂരു സെക്ടറില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് നടത്തിയിരുന്നത്. ഇന്‍ഡിഗോ ബെംഗളൂരുവിലേക്ക് ദിനംപ്രതി രണ്ട് സര്‍വീസുകള്‍ നടത്തുന്നുണ്ട്. യാത്രക്കാരില്ലാത്തതിനാല്‍ ഈ സര്‍വീസും പ്രതിസന്ധിയിലാണ്.

    Read More »
Back to top button
error: