KeralaNEWS

മാസപ്പടിക്കേസ്: മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കാനാകാതെ കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കാനാവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ ഹരജിക്കാരനായ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.

കോടതി ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സി.എം.ആര്‍.എല്ലിന് അവിഹിതമായി സഹായംചെയ്തു എന്ന് കാണിക്കുന്ന രേഖ ഹാജരാക്കാനോ ഉന്നയിച്ച ആരോപണം തെളിയിക്കാനോ ആവശ്യമായ ഒന്നും ഹരജിക്കാരന് നല്‍കാനായില്ല.

Signature-ad

വ്യാഴാഴ്ച കുഴല്‍നാടന്‍ ഹാജരാക്കിയ മൂന്ന് രേഖകളിലും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവുമില്ലെന്ന കാര്യം വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചു. കേസ് പരിഗണിച്ച പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എം.വി. രാജകുമാര ഹരജി വിധി പറയുന്നതിനായി മേയ് മൂന്നിലേക്ക് മാറ്റി.

Back to top button
error: