അതേസമയം മണ്ഡലത്തിലെ കനത്ത പോളിംഗ് സുരേഷ് ഗോപിക്ക് അനുകൂലമായ സൂചനയെന്ന വിലയിരുത്തലുമായി ബിജെപി രംഗത്തെത്തി. പോളിംഗ് സമയമായ വൈകുന്നേരം ആറ് മണി വരെയുള്ള കണക്ക് അനുസരിച്ച് 71 ശതമാനമാണ് പോളിംഗ്.
അന്തിമ കണക്കില്‍ ഇത് 73ന് മുകളില്‍ എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ രാവിലെ പോളിംഗ് തുടങ്ങിയത് മുതല്‍ പതിവില്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്. ആദ്യ മണിക്കൂറുകളില്‍ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു.
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഗുരുവായൂര്‍, മണലൂര്‍ എന്നിവിടങ്ങളില്‍ രാവിലെ എട്ടു മുതല്‍ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. ചാവക്കാട്, വാടാനപ്പള്ളി എന്നീ തിരദേശ മേഖലകളിലും രാവിലെ നല്ല തിരക്കുണ്ടായിരുന്നു. പ്രശ്‌ന ബാധിത ബൂത്തുകളില്‍ സിആര്‍പിഎഫിനെ വിന്യസിച്ചാണ് വോട്ടിങ് നടന്നത്. ഒന്നര മാസത്തോളം നീണ്ടുനിന്ന മൂന്ന് മുന്നണികളുടേയും വന്‍ പ്രചാരണം വോട്ടായി മാറിയെന്നാണ് പോളിംഗ് ശതമാനം സൂചിപ്പിക്കുന്നത്.
അതേസമയം ഉയര്‍ന്ന പോളിംഗ് ശതമാനം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫും യുഡിഎഫും വച്ച്‌പുലര്‍ത്തുന്നത്. താഴേത്തട്ടിലുള്ള പ്രവര്‍ത്തനവും ഏകോപനവും കഴിഞ്ഞ തവണ കൈവിട്ട തൃശൂര്‍ തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്നാണ് ഇടത് മുന്നണി കണക്ക് കൂട്ടുന്നത്. അതോടൊപ്പം സുനില്‍ കുമാറിന്റെ വ്യക്തിപ്രഭാവം വഴി ലഭിച്ച വോട്ടുകള്‍ കൂടിയാകുമ്ബോള്‍ വിജയം ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകരും നേതൃത്വവും. കെ മുരളീധരന്റെ വരവ് ഭൂരിപക്ഷം ഉയരാന്‍ മാത്രമേ കാരണമായിട്ടുള്ളൂവെന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ കരുതുന്നത്.