ഫറൂഖാബാദ് ജില്ലയിലെ നെഹ്‌റരിയ ഗ്രാമത്തില്‍ താമസിക്കുന്ന പൂജ (28) ആണ് മരിച്ചത്. പാന്‍റിന്‍റെ പോക്കറ്റില്‍ കിടന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. യുവതി ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും ഇയര്‍ഫോണ്‍ ചെവിയിലുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ 10 മണിയോടെ സ്കൂട്ടറില്‍ മുംബൈയിലേക്ക് പോകാന്‍ കാണ്‍പൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടം. ചൗബേപൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ വരുന്ന മാൻപൂർ വില്ലേജിന് സമീപം കാണ്‍പൂർ-അലിഗഡ് ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന പെട്രോള്‍ പമ്ബിന് മുന്നിലാണ് ദാരുണമായ സംഭവം.
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സ്കൂട്ടറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലെ ഡിവൈഡറില്‍ ഇടിക്കുകയുമായിരുന്നു. പൂജയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സ്കൂട്ടര്‍ അമിതവേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൂജയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.