Month: April 2024
-
Kerala
ബിജെപി കേന്ദ്ര നേതാക്കൾ കൂട്ടത്തോടെ കേരളത്തിലേക്ക്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ബിജെപിയുടെ കേന്ദ്ര നേതാക്കൾ കൂട്ടത്തോടെ കേരളത്തിലേക്ക്.തിരഞ്ഞെടുപ്പ് പ്രമാണിച്ച് നരേന്ദ്രമോദിയുടെ നാലാമത് കേരള സന്ദർശനമാണിത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കുന്ന വയനാട്ടില്‍ പത്രികാ സമർപ്പണത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജീവ് ചന്ദ്രശേഖറിന്റെ പത്രികാ സമർപ്പണത്തിന് കേന്ദ്രമന്ത്രി എസ്. ജയ്‌ശങ്കറുമെത്തും. പ്രധാനമന്ത്രിയടക്കം വിവിധ നേതാക്കള്‍ എത്തുമ്ബോള്‍ റോഡ് ഷോകളും സംഘടിപ്പിക്കും. ബി.ജെ.പിയുടെ രണ്ട് സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ക്കാണ് മണ്ഡലങ്ങളുടെ ചുമതല. പ്രവർത്തനം വിലയിരുത്താൻ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീറിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയുമുണ്ട്. ബൂത്തുതല പ്രവർത്തനം ആർ.എസ്.എസ് നേരിട്ട് ഏകോപിപ്പിക്കുന്ന തരത്തിലാണ് ക്രമീകരണം. കൂടാതെ കുടുംബയോഗങ്ങളും സംഘടിപ്പിക്കും.
Read More » -
Kerala
ആറ്റിങ്ങലിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി; വനിതകൾ ഉൾപ്പെടെ സിപിഎമ്മിലേക്ക്
ആറ്റിങ്ങൽ: ബിജെപിയില്‍ നിന്നും രാജിവെച്ചവർ സിപിഎമ്മിലേക്ക്. കരവാരം പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സിന്ധു, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ തങ്കമണി, ആറ്റിങ്ങല്‍ നഗരസഭാ അംഗം സംഗീതാ റാണി എന്നിവർ ആണ് ബിജെപിയിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽ ചേർന്നത്. മുരളീധരൻ സ്വന്തം പാർട്ടിക്കുള്ളില്‍ തന്നെ ഗ്രൂപ്പിസം കളിക്കുന്നുവെന്നും കേരളത്തിൻ്റെ ആവശ്യം പോലും നിരാകരിക്കുന്നതാണ് മുരളീധരൻ്റെ നിലപാട് എന്നും ഇവർ പറഞ്ഞു. ഒന്നും പ്രതീക്ഷിച്ചല്ല സിപിഎമ്മില്‍ ചേരുന്നത് എന്നും ഇവർ വ്യക്തമാക്കി.അതേസമയം മുൻ എഐസിസി അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന തങ്കമണി ദിവാകരൻ ബിജെപിയില്‍ ചേർന്നു. ഇന്നലെ എൻഡിഎ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസില്‍ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ തങ്കമണിയെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
Read More » -
Kerala
എല്ലാം റിപ്പോർട്ടുകളും അനുകൂലം; പത്തനംതിട്ടയിൽ തോമസ് ഐസക്ക് തന്നെ
പത്തനംതിട്ട: ഇ ഡി വട്ടമിട്ടു പറക്കുമ്പോളും പത്തനംതിട്ട ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തോമസ് ഐസക്ക് വിജയിക്കുമെന്ന് റിപ്പോർട്ട്. മാസങ്ങൾക്ക് മുൻപ് ആരംഭിച്ചതെങ്കിലും ഇതുവരെ ഐസക്കിനെ കുരുക്കാൻ ഇഡിക്കായിട്ടില്ല.ഈ അവസരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്ബനിയായ എക്‌സാലോജിക്കിനെതിരേ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം അതിവേഗം കൊണ്ടു വന്നത്. വീണയ്‌ക്കെതിരായ പരാതിക്കാരന്‍ അടുത്തിടെ ബിജെപിയിലെത്തിയ പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണ്. അതേസമയം മുതിര്‍ന്ന നേതാവായ ഡോ. ടി.എം. തോമസ് ഐസക്കിനെ സ്‌ഥാനാര്‍ഥിയാക്കിയത് മണ്ഡലം പിടിച്ചെടുക്കാനാണെന്ന് സി.പി.എം.തന്നെ വ്യക്‌തമാക്കുന്നു. മൂന്നു തവണ എം.പിയായ ആന്റോ ആന്റണിക്കെതിരേ ജനങ്ങള്‍ ചിന്തിച്ചു തുടങ്ങിയെന്നും തോമസ് ഐസക്കിനെ പോലൊരു നേതാവിനെ വോട്ടര്‍മാര്‍ക്ക് തഴയാനാവില്ലെന്നും ഇടതുമുന്നണി കരുതുന്നു. മാത്രമല്ല, പത്തനംതിട്ട മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും ഇടതിനൊപ്പമാണ്. എന്നാല്‍, ഇത്തവണ കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്നത് മാത്രമാണ് മറ്റ് മുന്നണികളുടെ പ്രതീക്ഷ.
Read More » -
India
പുതിയ സൈനിക സ്‌കൂളുകളുടെ 62 ശതമാനവും സംഘ്പരിവാറിന്
ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ സൈനിക സ്‌കൂളുകളുടെ 62 ശതമാനവും സംഘ്പരിവാറിനും ബി.ജെ.പിക്കും കേന്ദ്രം കൈമാറിയതായി ‘ദ റിപ്പോർട്ടേഴ്സ് കലക്ടീവിന്റെ’ റിപ്പോർട്ട്. 40 സൈനിക സ്‌കൂളുകളില്‍ 62 ശതമാനവും ആർഎസ്‌എസ് ബന്ധമുള്ള സ്‌കൂളുകള്‍ക്കാണെന്ന് നല്‍കിയതെന്നും കലക്ടീവ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ആർ.എസ്.എസിന്റെ അനുബന്ധ സംഘടനകള്‍, ബി.ജെ.പി നേതാക്കള്‍, ബി.ജെ.പിയുടെ രാഷ്ട്രീയ കക്ഷികള്‍, തീവ്ര ഹിന്ദുത്വ സംഘടനകള്‍, ഹിന്ദു മത സംഘടനകള്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും. 2021-ലാണ്, ഇന്ത്യയില്‍ സൈനിക സ്‌കൂളുകള്‍ നടത്തുന്നതിന് സ്വകാര്യ കമ്ബനികള്‍ക്ക് കേന്ദ്ര സർക്കാർ അനുമതി നല്‍കിയത്. അന്നത്തെ ബജറ്റില്‍ പൊതു-സ്വകാര്യ മേഖലയിലുള്ള 100 സ്‌കൂളുകളെ സൈനിക് സ്‌കൂള്‍ സൊസൈറ്റില്‍ അഫിലിയേറ്റ് ചെയ്യാനുള്ള തുകയും വകയിരുത്തിയിരുന്നു. വിവരാവകാശ രേഖകള്‍ പ്രകാരം, 2022 മെയ് അഞ്ചിനും 2023 ഡിസംബർ 27 നും ഇടയില്‍ കുറഞ്ഞത് 40 സ്‌കൂളുകളെങ്കിലും സൈനിക സ്‌കൂള്‍ സൊസൈറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. 40 സ്‌കൂളുകളില്‍ 11 എണ്ണം ബി.ജെ.പി നേതാക്കളുടെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ളതോ അല്ലെങ്കില്‍ അവർ അധ്യക്ഷനായ ട്രസ്റ്റുകളുടെ…
Read More » -
Kerala
18.3 ലക്ഷം യാത്രക്കാര്‍;വാട്ടർ മെട്രോ സർവീസ് ആരംഭിച്ചിട്ട് ഒരു വർഷം
കൊച്ചി വാട്ടർ മെട്രോ സർവീസ് തുടങ്ങിയിട്ട് ഈ മാസം 25-ന് ഒരു വർഷം പൂർത്തിയാകും.11 മാസത്തിനകം 18,36,390 പേരാണ് കൊച്ചി വാട്ടർ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തിയത്. ഒൻപത് ബോട്ടുകളും രണ്ട് റൂട്ടുകളുമായി സർവീസ് ആരംഭിച്ച വാട്ടർ മെട്രോ 11 മാസം പിന്നിടുമ്ബോള്‍ 13 ബോട്ടുകളുമായി അഞ്ച് റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഫോർട്ട്കൊച്ചിയിലേക്കും താമസിയാതെ വാട്ടർ മെട്രോ സർവീസ് തുടങ്ങും. കുമ്ബളം, പാലിയംതുരുത്ത്, വില്ലിങ്ടണ്‍ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമാണവും അതിവേഗം പുരോഗമിക്കുകയാണ്. 20 മുതല്‍ 40 രൂപയാണ് ടിക്കറ്റ് നിരക്കെന്നിരിക്കേ വിവിധ യാത്രാ പാസുകള്‍ ഉപയോഗിച്ച് 10 രൂപ നിരക്കില്‍ വരെ കൊച്ചി വാട്ടർ മെട്രോയില്‍ സ്ഥിരം യാത്രികർക്ക് സഞ്ചരിക്കാം. സൗത്ത് ചിറ്റൂരില്‍നിന്ന് ബസില്‍ ഹൈക്കോർട്ടിലേക്കെത്താൻ 18 രൂപ വേണം. കൊച്ചി വാട്ടർ മെട്രോയുടെ യാത്രാ പാസ് ഉപയോഗിച്ച് വെറും 10 രൂപയ്ക്ക് പൊതുജനങ്ങള്‍ക്ക് ഇതേ ദൂരം യാത്ര ചെയ്യാനാകുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആർ.എല്‍.) അധികൃതർ പറഞ്ഞു
Read More » -
Sports
സച്ചിൻ സുരേഷിന്റെ ശസ്ത്രക്രിയ വിജയകരം
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ കീപ്പർ സച്ചിൻ സുരേഷ് ശസ്ത്രക്രിയക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായി എന്ന് സച്ചിൻ തന്നെയാണ് അറിയിച്ചത്. ചെന്നൈയിനെതിരായ മത്സരത്തില്‍ ആയിരുന്നു സച്ചിന്റെ തോളിന് പരിക്കേറ്റത്. ഒരു ക്രോസ് കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടയില്‍ ആയിരുന്നു പരിക്കേറ്റത്. ഈ സീസണില്‍ സച്ചിൻ ഇനി കളിക്കില്ല. അടുത്ത പ്രീസീസണ്‍ ക്യാമ്ബിലേക്ക് സച്ചിൻ തിരികെയെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.സച്ചിൻ തിരികെ വരുന്നത് വരെ കരണ്‍ജിത് ആകും ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുക.
Read More » -
India
ഏപ്രില്‍ ഫൂളിന് കൂട്ടുകാരെ പറ്റിക്കാനായി ആത്മഹത്യാശ്രമം നടത്തിയ വിദ്യാർഥി മരിച്ചു
ഇൻഡോർ: ഏപ്രില്‍ ഫൂളിന് കൂട്ടുകാരെ പറ്റിക്കാനായി ആത്മഹത്യാശ്രമം നടത്തിയ വിദ്യാർഥി അബദ്ധത്തില്‍ കയർ കഴുത്തില്‍ കുരുങ്ങി മരിച്ചു. പ്ലസ് വണ്‍ വിദ്യാർഥിയായ അഭിഷേക് (18) ആണ് മരിച്ചത്. മധ്യ പ്രദേശിലെ ഇൻഡോറിലാണ് സംഭവം. സുഹൃത്തുക്കളെ വീഡിയോ കോളില്‍ വിളിച്ച് താൻ മരിക്കുകയാണെന്ന് പറഞ്ഞ് ആത്മഹത്യ ശ്രമം നടത്തുകയായിരുന്നു വിദ്യാർത്ഥി. എന്നാല്‍ സ്റ്റൂള്‍ തെന്നിമാറി കയർ കഴുത്തില്‍ മുറുകയായിരുന്നു. ഏപ്രില്‍ ഒന്നായ തിങ്കളാഴ്ച്ചയാണ് സംഭവമുണ്ടായത്. സ്റ്റൂളില്‍ കയറി നിന്നാണ് വിദ്യാർഥിയായ അഭിഷേക് കൂട്ടുകാരെ വിളിക്കുന്നത്. കയർ കഴുത്തിലിട്ട് വീഡിയോ കോള്‍ ചെയ്യുന്നതിനിടെ സ്റ്റൂള്‍ മറിഞ്ഞ് കയർ കഴുത്തി കുരുങ്ങിയാണ് മരണം സംഭവിച്ചത്. ഉടൻ തന്നെ സുഹൃത്തുക്കളെത്തി അഭിഷേകിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Read More » -
Kerala
കോണ്‍ഗ്രസുകാര്‍ രാജ്യം വിട്ട് പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലത്; പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നെന്ന് അനില്‍ ആന്റണി
പത്തനംതിട്ട: കോണ്‍ഗ്രസുകാർ രാജ്യം വിട്ട് പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലത് എന്ന പരാമർശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എകെ ആൻറണിയുടെ മകനും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയുമായ അനില്‍ ആന്റണി. കോണ്‍ഗ്രസുകാർ രാജ്യം വിട്ട് പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലത് എന്നായിരുന്നു അനില്‍ ആൻറണിയുടെ വിവാദമായ പ്രസ്താവന. പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് എന്താണ് പങ്കെന്ന പത്തനംതിട്ടയിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി ആന്റോ ആൻറണിയുടെ ചോദ്യം വിവാദമായതിന് പിന്നാലെയാണ് പാക്കിസ്ഥാൻ പരാമർശവുമായി അനില്‍ ആന്റണി എത്തിയത്. അപ്പോൾ എ കെ ആന്റണിയും പോകേണ്ടി വരുമല്ലോ എന്ന ചോദ്യത്തിന് തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നെന്നും എന്നാല്‍, എല്ലാ കോണ്‍ഗ്രസുകാരെയുമല്ല താൻ ഉദ്ദേശിച്ചതെന്നുമാണ് അനില്‍ ആന്റണി പറയുന്നത്. വോട്ടിന് വേണ്ടി പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന ആന്റോ ആന്റണിയെപോലെയുള്ളവരെയാണ് ഉദ്ദേശിച്ചതെന്നാണ് അനില്‍ ആന്റണിയുടെ വിശദീകരണം.
Read More » -
Kerala
13 രൂപ ടിക്കറ്റിന് 500 രൂപയുടെ നോട്ട് നല്‍കിയ വയോധികനെ ചവിട്ടി റോഡിലിട്ട് കണ്ടക്ടർ
തൃശൂർ: 13 രൂപ ടിക്കറ്റിന് 500 രൂപയുടെ നോട്ട് നല്‍കിയ വയോധികനെ ചവിട്ടിപ്പുറത്താക്കി കണ്ടക്ടർ. തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്താ ബസിലെ കണ്ടക്ടർ ഊരകം സ്വദേശി കടുകപ്പറമ്ബില്‍ രതീഷാണ് ഹൃദ്രോഗി കൂടിയായ കരുവന്നൂർ എട്ടുമന മുറ്റിച്ചൂർ പവിത്രനെ(68) മർദ്ദിച്ചത്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയാണു സംഭവം. തൊട്ടടുത്ത ബംഗ്ലാവ് സ്റ്റോപ്പില്‍ ഇറങ്ങാനായി കരുവന്നൂർ രാജ സ്റ്റോപ്പില്‍ നിന്നാണു പവിത്രൻ ബസില്‍ കയറിയത്. 10 രൂപ നല്‍കിയപ്പോള്‍ ടിക്കറ്റ് 13 രൂപയാണെന്നു പറഞ്ഞതോടെ കയ്യില്‍ ആകെയുണ്ടായിരുന്ന 500 രൂപ നോട്ട് നല്‍കുകയായിരുന്നു. ഇതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. പിന്നീടു ബാക്കി നല്‍കിയ തുകയില്‍ കുറവു കണ്ട് ചോദ്യം ചെയ്തതോടെ ഇയാൾ പവിത്രനെ മർദ്ദിക്കുകയായിരുന്നു. കണ്ടട്കറുടെ ക്രൂരതയില്‍ പവിത്രന്റെ കഴുത്തിലെ എല്ലു പൊട്ടിയതായി ആശുപത്രി അധികൃതർ അറിയിച്ചു. തലയില്‍ ആറു തുന്നലിടേണ്ടിവന്നു. പവിത്രൻ തൃശൂർ എലൈറ്റ് ആശുപത്രിയിലെ സിസിയുവില്‍ ചികിത്സയിലാണ്. ഇറങ്ങേണ്ടിടത്തു നിർത്താതിരുന്ന ബസ് തൊട്ടടുത്ത സ്റ്റോപ്പിലെത്തിയപ്പോള്‍ കണ്ടക്ടർ പവിത്രനെ ചവിട്ടി താഴെയിടുകയായിരുന്നെന്നു യാത്രക്കാർ പറഞ്ഞു. റോഡില്‍ തലയിടിച്ചാണു…
Read More » -
Kerala
ഈ അതിഥി തൊഴിലാളികളെല്ലാം എങ്ങോട്ട് ?
ഇടുങ്ങിയ നീളൻ വഴി, അഴുക്കുപുരണ്ട നിലത്ത് വിഴുപ്പ് പുതച്ചുറങ്ങുന്ന മനുഷ്യർ.വണ്ടി ഓരോ സ്റ്റേഷൻ നിർത്തുമ്പോഴും ഇടുങ്ങിയ ഈ ഇടനാഴിയിൽ കൂടുതൽ തെരുവുകളുടെ പുഴുങ്ങൽ ശ്വസിച്ചു തുടങ്ങുന്നു. തലക്ക് മുകളിലെ മൂന്നു ഫാനും തിരിയുന്നില്ല.മുഖമുയർത്തി ചുറ്റും കണ്ണോടിച്ച് താഴെ കൈകുഞ്ഞുമായി ഇരിക്കുന്ന സ്ത്രീ ചെറിയ കഷ്ണം കടലാസ് വീശിക്കൊണ്ട് എന്തൊക്കൊയോ പിറുപിറുക്കുന്നു.ഉച്ചവെയിലുളളതിനാലാകാം തെളിയാത്ത ലൈറ്റുകളെ കുറിച്ച് ആർക്കും പരാതിയുമില്ല.അല്ലെങ്കിൽ തന്നെ ഉള്ളിലെ ദൈന്യതകൾ കൊണ്ട് മുഖം ഇരുണ്ടുമൂടിയവർക്ക് പുറത്ത് ലൈറ്റ് തെളിഞ്ഞാലെന്ത്,ഇല്ലെങ്കിലെന്ത്..? വാതിൽക്കലേക്ക് നീങ്ങാമെന്ന് നോക്കിയാൽ കാല് കുത്താനിടമില്ലാത്ത നിലയിൽ തിങ്ങിനിറഞ്ഞിരിക്കുന്ന മനുഷ്യർ.കൂടുതലും അന്യസംസഥാന തൊഴിലാളികൾ.മൂന്നുപേർക്കിരിക്കാവുന്ന നീളൻ സീറ്റിൽ അഞ്ചും ആറും പേരിരിക്കുന്നു.തങ്ങൾ റിസർവ് ചെയ്ത ഇരിപ്പിടങ്ങളിൽ അഭയാർഥികളായി കൂടിയവരെ ഉൾക്കൊള്ളാൻ തയ്യാറല്ലെങ്കിലും മിക്കവരും പ്രതികരിക്കുന്നില്ല.എല്ലാവരുടെയും മുഖത്ത് ഭയത്തിന്റെ ലാഞ്ചന. സീറ്റുകൾക്കിടയിലെ ഇടുങ്ങിയ വഴിയിൽ ബാഗുകൾ അടുക്കി അതിനുമുകളിലും, സാധനങ്ങൾ നിറച്ച പെയിന്റ് പാട്ടകൾക്കു മുകളിലും വരെ അവരിരിക്കുന്നു.അതിഥി തൊഴിലാളികളാണ്.ചെറു പ്രായത്തിൽ കുടുംബത്തെ പോറ്റാൻ ഇറങ്ങിയവർ മുതൽ കൂടും കുടുംബവുമായി ഇറങ്ങിത്തിരിച്ചവർ വരെ. മുഷിഞ്ഞ…
Read More »