KeralaNEWS

ബിജെപി കേന്ദ്ര നേതാക്കൾ കൂട്ടത്തോടെ കേരളത്തിലേക്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ബിജെപിയുടെ കേന്ദ്ര നേതാക്കൾ കൂട്ടത്തോടെ കേരളത്തിലേക്ക്.തിരഞ്ഞെടുപ്പ് പ്രമാണിച്ച് നരേന്ദ്രമോദിയുടെ നാലാമത് കേരള സന്ദർശനമാണിത്.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കുന്ന വയനാട്ടില്‍ പത്രികാ സമർപ്പണത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജീവ് ചന്ദ്രശേഖറിന്റെ പത്രികാ സമർപ്പണത്തിന് കേന്ദ്രമന്ത്രി എസ്. ജയ്‌ശങ്കറുമെത്തും.
 പ്രധാനമന്ത്രിയടക്കം വിവിധ നേതാക്കള്‍ എത്തുമ്ബോള്‍ റോഡ് ഷോകളും സംഘടിപ്പിക്കും. ബി.ജെ.പിയുടെ രണ്ട് സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ക്കാണ് മണ്ഡലങ്ങളുടെ ചുമതല. പ്രവർത്തനം വിലയിരുത്താൻ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീറിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയുമുണ്ട്.

ബൂത്തുതല പ്രവർത്തനം ആർ.എസ്.എസ് നേരിട്ട് ഏകോപിപ്പിക്കുന്ന തരത്തിലാണ് ക്രമീകരണം. കൂടാതെ കുടുംബയോഗങ്ങളും സംഘടിപ്പിക്കും.

Back to top button
error: