KeralaNEWS

ആറ്റിങ്ങലിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി;  വനിതകൾ ഉൾപ്പെടെ സിപിഎമ്മിലേക്ക്

ആറ്റിങ്ങൽ: ബിജെപിയില്‍ നിന്നും രാജിവെച്ചവർ സിപിഎമ്മിലേക്ക്. കരവാരം പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സിന്ധു, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ തങ്കമണി, ആറ്റിങ്ങല്‍ നഗരസഭാ അംഗം സംഗീതാ റാണി എന്നിവർ ആണ് ബിജെപിയിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽ ചേർന്നത്.

മുരളീധരൻ സ്വന്തം പാർട്ടിക്കുള്ളില്‍ തന്നെ ഗ്രൂപ്പിസം കളിക്കുന്നുവെന്നും കേരളത്തിൻ്റെ ആവശ്യം പോലും നിരാകരിക്കുന്നതാണ് മുരളീധരൻ്റെ നിലപാട് എന്നും ഇവർ പറഞ്ഞു.

ഒന്നും പ്രതീക്ഷിച്ചല്ല  സിപിഎമ്മില്‍ ചേരുന്നത് എന്നും ഇവർ  വ്യക്തമാക്കി.അതേസമയം മുൻ എഐസിസി അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന തങ്കമണി ദിവാകരൻ ബിജെപിയില്‍ ചേർന്നു. ഇന്നലെ എൻഡിഎ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസില്‍ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ തങ്കമണിയെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.

Back to top button
error: