IndiaNEWS

പുതിയ സൈനിക സ്‌കൂളുകളുടെ 62 ശതമാനവും സംഘ്പരിവാറിന് 

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ സൈനിക സ്‌കൂളുകളുടെ 62 ശതമാനവും സംഘ്പരിവാറിനും ബി.ജെ.പിക്കും കേന്ദ്രം കൈമാറിയതായി ‘ദ റിപ്പോർട്ടേഴ്സ് കലക്ടീവിന്റെ’ റിപ്പോർട്ട്.

40 സൈനിക സ്‌കൂളുകളില്‍ 62 ശതമാനവും ആർഎസ്‌എസ് ബന്ധമുള്ള സ്‌കൂളുകള്‍ക്കാണെന്ന് നല്‍കിയതെന്നും കലക്ടീവ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ആർ.എസ്.എസിന്റെ അനുബന്ധ സംഘടനകള്‍, ബി.ജെ.പി നേതാക്കള്‍, ബി.ജെ.പിയുടെ രാഷ്ട്രീയ കക്ഷികള്‍, തീവ്ര ഹിന്ദുത്വ സംഘടനകള്‍, ഹിന്ദു മത സംഘടനകള്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും.

Signature-ad

2021-ലാണ്, ഇന്ത്യയില്‍ സൈനിക സ്‌കൂളുകള്‍ നടത്തുന്നതിന് സ്വകാര്യ കമ്ബനികള്‍ക്ക് കേന്ദ്ര സർക്കാർ അനുമതി നല്‍കിയത്. അന്നത്തെ ബജറ്റില്‍ പൊതു-സ്വകാര്യ മേഖലയിലുള്ള 100 സ്‌കൂളുകളെ സൈനിക് സ്‌കൂള്‍ സൊസൈറ്റില്‍ അഫിലിയേറ്റ് ചെയ്യാനുള്ള തുകയും വകയിരുത്തിയിരുന്നു.

വിവരാവകാശ രേഖകള്‍ പ്രകാരം, 2022 മെയ് അഞ്ചിനും 2023 ഡിസംബർ 27 നും ഇടയില്‍ കുറഞ്ഞത് 40 സ്‌കൂളുകളെങ്കിലും സൈനിക സ്‌കൂള്‍ സൊസൈറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. 40 സ്‌കൂളുകളില്‍ 11 എണ്ണം ബി.ജെ.പി നേതാക്കളുടെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ളതോ അല്ലെങ്കില്‍ അവർ അധ്യക്ഷനായ ട്രസ്റ്റുകളുടെ നിയന്ത്രണത്തിലോ ആണ് പ്രവർത്തിക്കുന്നത്. എട്ട് സ്‌കൂളുകള്‍ ആർഎസ്‌എസും അതിന്റെ അനുബന്ധ സംഘടനകളും നേരിട്ട് കൈകാര്യം ചെയ്യുന്നവയാണ്. ആറ് സ്‌കൂളുകള്‍ക്ക് ഹിന്ദുത്വ സംഘടനകള്‍, തീവ്ര വലതുപക്ഷ, ഹിന്ദു മത സംഘടനകളുമായോ അടുത്ത ബന്ധമുണ്ട്. ക്രിസ്ത്യൻ , മുസ്‍ലിം സംഘടനകളോ മറ്റ് മതന്യൂനപക്ഷങ്ങളുടെയോ ഉടമസ്ഥതയില്‍ ഉള്ള സ്‌കൂളുകളൊന്നും ഈ പട്ടികയിലില്ല.

ഗുജറാത്ത് മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള പുതിയ സൈനിക സ്‌കൂളുകളില്‍ വലിയൊരു വിഭാഗം ബി.ജെ.പി നേതാക്കളുടെ ഉടമസ്ഥതയിലുള്ളവയാണ്. ബി.ജെ.പിയുമായി അടുപ്പമുള്ള അദാനി ഗ്രൂപ്പിന് കീഴിലുള്ള ഫൗണ്ടേഷൻ നടത്തുന്ന സ്‌കൂളിനും അഫിലിയേഷൻ നല്‍കിയിട്ടുണ്ട്. ആർഎസ്‌എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി, ആർഎസ്‌എസിന്റെ സാമൂഹിക സേവന വിഭാഗമായ രാഷ്ട്രീയ സേവാ ഭാരതി എന്നിവയെല്ലാം ഇത്തരം സ്‌കൂളുകള്‍ നടത്തുന്നവരാണ്.

Back to top button
error: