IndiaNEWS

ഏപ്രില്‍ ഫൂളിന് കൂട്ടുകാരെ പറ്റിക്കാനായി ആത്മഹത്യാശ്രമം നടത്തിയ വിദ്യാർഥി മരിച്ചു

ഇൻഡോർ: ഏപ്രില്‍ ഫൂളിന് കൂട്ടുകാരെ പറ്റിക്കാനായി ആത്മഹത്യാശ്രമം നടത്തിയ വിദ്യാർഥി അബദ്ധത്തില്‍ കയർ കഴുത്തില്‍ കുരുങ്ങി മരിച്ചു.

പ്ലസ് വണ്‍ വിദ്യാർഥിയായ അഭിഷേക് (18) ആണ് മരിച്ചത്. മധ്യ പ്രദേശിലെ ഇൻഡോറിലാണ് സംഭവം. സുഹൃത്തുക്കളെ വീഡിയോ കോളില്‍ വിളിച്ച്‌ താൻ മരിക്കുകയാണെന്ന് പറഞ്ഞ് ആത്മഹത്യ ശ്രമം നടത്തുകയായിരുന്നു വിദ്യാർത്ഥി. എന്നാല്‍ സ്റ്റൂള്‍ തെന്നിമാറി കയർ കഴുത്തില്‍ മുറുകയായിരുന്നു.

Signature-ad

ഏപ്രില്‍ ഒന്നായ തിങ്കളാഴ്ച്ചയാണ് സംഭവമുണ്ടായത്. സ്റ്റൂളില്‍ കയറി നിന്നാണ് വിദ്യാർഥിയായ അഭിഷേക് കൂട്ടുകാരെ വിളിക്കുന്നത്. കയർ കഴുത്തിലിട്ട് വീഡിയോ കോള്‍ ചെയ്യുന്നതിനിടെ സ്റ്റൂള്‍ മറിഞ്ഞ് കയർ കഴുത്തി കുരുങ്ങിയാണ് മരണം സംഭവിച്ചത്. ഉടൻ തന്നെ സുഹൃത്തുക്കളെത്തി അഭിഷേകിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Back to top button
error: