KeralaNEWS

കോണ്‍ഗ്രസുകാര്‍ രാജ്യം വിട്ട് പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലത്; പരാമര്‍ശത്തില്‍ ഉറച്ച്‌ നില്‍ക്കുന്നെന്ന് അനില്‍ ആന്റണി

പത്തനംതിട്ട: കോണ്‍ഗ്രസുകാർ രാജ്യം വിട്ട് പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലത് എന്ന പരാമർശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എകെ ആൻറണിയുടെ മകനും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയുമായ അനില്‍ ആന്റണി.

കോണ്‍ഗ്രസുകാർ രാജ്യം വിട്ട് പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലത് എന്നായിരുന്നു അനില്‍ ആൻറണിയുടെ വിവാദമായ പ്രസ്താവന. പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് എന്താണ് പങ്കെന്ന പത്തനംതിട്ടയിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി ആന്റോ ആൻറണിയുടെ ചോദ്യം വിവാദമായതിന് പിന്നാലെയാണ് പാക്കിസ്ഥാൻ പരാമർശവുമായി അനില്‍ ആന്റണി എത്തിയത്.

Signature-ad

അപ്പോൾ എ കെ ആന്റണിയും പോകേണ്ടി വരുമല്ലോ എന്ന ചോദ്യത്തിന് തന്റെ പ്രസ്താവനയില്‍ ഉറച്ച്‌ നില്‍ക്കുന്നെന്നും എന്നാല്‍, എല്ലാ കോണ്‍ഗ്രസുകാരെയുമല്ല താൻ ഉദ്ദേശിച്ചതെന്നുമാണ് അനില്‍ ആന്റണി പറയുന്നത്. വോട്ടിന് വേണ്ടി പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന ആന്റോ ആന്റണിയെപോലെയുള്ളവരെയാണ് ഉദ്ദേശിച്ചതെന്നാണ് അനില്‍ ആന്റണിയുടെ വിശദീകരണം.

Back to top button
error: