KeralaNEWS

18.3 ലക്ഷം യാത്രക്കാര്‍;വാട്ടർ മെട്രോ സർവീസ് ആരംഭിച്ചിട്ട് ഒരു വർഷം

കൊച്ചി വാട്ടർ മെട്രോ സർവീസ് തുടങ്ങിയിട്ട് ഈ മാസം 25-ന് ഒരു വർഷം പൂർത്തിയാകും.11 മാസത്തിനകം 18,36,390 പേരാണ് കൊച്ചി വാട്ടർ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തിയത്.
 ഒൻപത് ബോട്ടുകളും രണ്ട് റൂട്ടുകളുമായി സർവീസ് ആരംഭിച്ച വാട്ടർ മെട്രോ 11 മാസം പിന്നിടുമ്ബോള്‍ 13 ബോട്ടുകളുമായി അഞ്ച് റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഫോർട്ട്കൊച്ചിയിലേക്കും താമസിയാതെ വാട്ടർ മെട്രോ സർവീസ് തുടങ്ങും.

കുമ്ബളം, പാലിയംതുരുത്ത്, വില്ലിങ്ടണ്‍ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമാണവും അതിവേഗം പുരോഗമിക്കുകയാണ്.

Signature-ad

20 മുതല്‍ 40 രൂപയാണ് ടിക്കറ്റ് നിരക്കെന്നിരിക്കേ വിവിധ യാത്രാ പാസുകള്‍ ഉപയോഗിച്ച്‌ 10 രൂപ നിരക്കില്‍ വരെ കൊച്ചി വാട്ടർ മെട്രോയില്‍ സ്ഥിരം യാത്രികർക്ക് സഞ്ചരിക്കാം.

സൗത്ത് ചിറ്റൂരില്‍നിന്ന് ബസില്‍ ഹൈക്കോർട്ടിലേക്കെത്താൻ 18 രൂപ വേണം. കൊച്ചി വാട്ടർ മെട്രോയുടെ യാത്രാ പാസ് ഉപയോഗിച്ച്‌ വെറും 10 രൂപയ്ക്ക് പൊതുജനങ്ങള്‍ക്ക് ഇതേ ദൂരം യാത്ര ചെയ്യാനാകുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആർ.എല്‍.) അധികൃതർ പറഞ്ഞു

Back to top button
error: