Month: April 2024

  • India

    ‘സവർക്കർ’ കാണാൻ ആളില്ല;വസ്തുപോലും വിറ്റെടുത്ത സിനിമയെന്ന്  രണ്‍ദീപ് ഹൂഡ

    എല്ലാ ശ്രമങ്ങളും നടത്തിയിട്ടും  ചിത്രത്തിന് വേണ്ട പിന്തുണ ലഭിച്ചില്ലെന്നും വീർ സവർക്കർ കാണാൻ ആളില്ലെന്നും ചിത്രത്തിന്റെ സംവിധായകനും നടനുമായ രണ്‍ദീപ് ഹൂഡ. ചിത്രം നിര്‍മ്മിക്കാന്‍ സ്വത്തുക്കള്‍ വരെ വില്‍ക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രണ്‍ദീപിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 നാണ് ചിത്രം റിലീസ് ചെയ്യാന്‍ ഞാന്‍ ആദ്യം ആഗ്രഹിച്ചത്. തുടര്‍ന്ന് ജനുവരി 26 ലേക്ക് മാറ്റി പിന്നീട് മാര്‍ച്ച്‌ 22-നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സവര്‍ക്കറുടെ കഥാപാത്രത്തിന് വേണ്ടി ഭാരം 60 കിലോഗ്രം വരെ കുറച്ചു. സിനിമ നീണ്ടു പോയതിനാല്‍ വളരെക്കാലം ഭാരം കുറച്ചു തന്നെ ജീവിക്കേണ്ടിവന്നു. ശരിയായി ഭക്ഷണമില്ലാതെ, വെള്ളവും കട്ടന്‍ കാപ്പിയും ഗ്രീന്‍ ടീയും കുടിച്ചാണ് സിനിമ ചെയ്തത്. ഭക്ഷണ ശീലങ്ങളിലെ മാറ്റം ഉറക്ക പ്രശ്നങ്ങളിലേക്ക് നയിച്ചു, ക്ഷീണം കാരണം സെറ്റില്‍ വീണുപോയിട്ടുണ്ട്. കുതിരപ്പുറത്ത് കയറുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റതും ലിഗമെന്റുകള്‍ക്ക് പ്രശ്‌നമുണ്ടായതും രണ്‍ദീപ് പറഞ്ഞു. ഞാന്‍ എന്റെ എല്ലാ ശ്രമങ്ങളും…

    Read More »
  • India

    അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം സങ്കുചിതം: ചീഫ് ജസ്റ്റീസ്

    ന്യൂഡൽഹി: സിബിഐ ഉള്‍പ്പെടെയുള്ള പ്രധാന അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം വളരെ സങ്കുചിതമാകുന്നുവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സുപ്രധാന കേസുകളില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും രാജ്യത്തിന്‍റെ സുരക്ഷയ്ക്കും സാമ്ബത്തികാരോഗ്യത്തിനും പൊതുക്രമത്തിനും ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ സ്ഥാപകദിനത്തില്‍ ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ ഇരുപതാമത് ഡി.പി. കോഹ് ലി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ചീഫ് ജസ്റ്റീസ്. സിബിഐ പോലുള്ള അന്വേഷണ ഏജന്‍സികള്‍ അവരുടെ അന്വേഷണത്തിലും അധികാരം ഉപയോഗിക്കുന്നതിലും ഉള്‍പ്പടെ സന്തുലിതാവസ്ഥ പാലിക്കണം. ശരിയായ നടപടിക്രമമാണ് ഈ സന്തുലിതാവസ്ഥയുടെ കാതല്‍. അത് രാഷ്ട്രീയ പ്രേരിതമാകരുത് – അദ്ദേഹം പറഞ്ഞു.

    Read More »
  • India

    ഇ.ഡിയെ വിമര്‍ശിച്ച്‌ സുപ്രീം കോടതി;’ആപ്‌’ എം.പിക്കു ജാമ്യം

    ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) അറസ്‌റ്റ് ചെയ്‌ത ആം ആദ്‌മി പാര്‍ട്ടി (ആപ്‌) രാജ്യസഭാംഗം സഞ്‌ജയ്‌ സിങ്ങിന്‌ ഒടുവില്‍ ജാമ്യം. അറസ്‌റ്റിലായി വിചാരണയില്ലാതെ ആറു മാസം ജയിലില്‍ കഴിഞ്ഞശേഷമാണു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്‌. സഞ്‌ജയ്‌ സിങ്ങിനു ജാമ്യം അനുവദിച്ച കോടതി, ഇ.ഡിയെ രൂക്ഷമായി വിമര്‍ശിച്ചു. കേസില്‍ സഞ്‌ജയ്‌ സിങ്ങിനെതിരേ ഇ.ഡിക്ക്‌ ഒന്നും കണ്ടെത്താനായിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ജസ്‌റ്റിസുമാരായ സഞ്‌ജീവ്‌ ഖന്ന, ദീപാങ്കര്‍ ദത്ത, പ്രസന്ന ബി. വരാലെ എന്നിവരടങ്ങുന്ന ബെഞ്ചാണ്‌ ജാമ്യ ഹര്‍ജി പരിഗണിച്ചത്‌. മദ്യവില്‍പ്പന ലൈസന്‍സ്‌ അനുവദിച്ചതിന്‌ എ.എ.പി. കൈക്കൂലിയായി സ്വീകരിച്ചതായി ആരോപിക്കപ്പെടുന്ന പണത്തേക്കുറിച്ച്‌ ഒരു തുമ്ബും ഇല്ലെന്നും കോടതി ഇ.ഡിയോടു പറഞ്ഞു. സഞ്‌ജയ്‌ സിങ്ങിനു ജാമ്യം ലഭിച്ചതിനു പിന്നാലെ, സത്യം വിജയിച്ചെന്ന്‌ ആം ആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി മര്‍ലേന സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു. മദ്യനയത്തിലൂടെ ലഭിച്ചതെന്ന്‌ ആരോപിക്കുന്ന പണം എവിടെയെന്നാണ്‌ രണ്ടു വര്‍ഷമായി ഇ.ഡി. അന്വേഷിച്ചുകൊണ്ടിരുന്നത്‌. അതേപ്പറ്റി കോടതി ചോദിച്ചപ്പോള്‍…

    Read More »
  • Kerala

    ട്രെയിനുകളില്‍ ഇതരസംസ്ഥാനക്കാരുടെ വിളയാട്ടം;കാണാത്തമട്ടില്‍ ആര്‍പിഎഫ്

    ആലുവ: ട്രെയിനുകളില്‍ റിസര്‍വേഷന്‍ കോച്ചുകളില്‍പ്പോലും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന ഇതരസംസ്ഥാന തൊഴി ലാളികള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു നിരന്തരം യാത്രക്കാര്‍ പരാതിപ്പെടുമ്ബോഴും ശാശ്വത പരിഹാരം കാണാൻ റയിൽവേക്കായിട്ടില്ല. ട്രെയിനുകളില്‍ മോശം പെരുമാറ്റവും അതിക്രമവും അടുത്തിടെ വര്‍ധിച്ചുവരികയും ചെയ്യുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ടിടിഇയുടെ മരണം. മാരകലഹരിവസ്തുക്കള്‍വരെ ഉപയോഗിച്ചെത്തുന്ന ഇതരസംസ്ഥാനയാത്രക്കാര്‍ ട്രെയിനുകളില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ലെന്നു ദീര്‍ഘദൂര യാത്രക്കാര്‍ പറയുന്നു. റിസർവ് ചെയ്ത സീറ്റുകള്‍ ഇതരസംസ്ഥാനക്കാർ കൈയടക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോർട്ടു ചെയ്തിട്ടും റെയില്‍വേ ഇതുവരെ ശക്തമായ നടപടി സ്വീകരിച്ചിട്ടില്ല. ഉത്തരേന്ത്യയിലേക്ക് സർവീസ് നടത്തുന്ന മരുസാഗർ എക്സപ്രസ് പോലെയുള്ള ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ സാധനങ്ങള്‍ കുത്തിനിറച്ച്‌ ടിക്കറ്റില്ലാതെ കേരളത്തിലേക്കു യാത്ര ചെയ്യുന്നതു പതിവാണ്. സംഘടിത ശക്തിയായതിനാല്‍ ടിടിഇമാരും ഇതു കണ്ടില്ലെന്നു നടിക്കുന്നു. ഇന്നലെ ട്രെയിനില്‍ നിന്ന് അക്രമി തള്ളിയിട്ടുകൊന്ന ടിടിഇ വിനോദ് കണ്ണൻ വെറുമൊരു റെയില്‍വേ ഉദ്യോഗസ്ഥൻ മാത്രമായിരുന്നില്ല, സഹപ്രവർത്തകർക്കിടയില്‍ ഒരു സെലിബ്രിറ്റി കൂടിയായിരുന്നു. തിരക്കിട്ട റെയില്‍വേ ജോലിക്കിടയിലും തന്‍റെ സ്വപ്നങ്ങള്‍ക്കു നിറംപകർന്ന…

    Read More »
  • Social Media

    സൂര്യന്‍ ഇരുട്ടിലേക്ക് മറയും; തിങ്കളാഴ്ച ആകാശത്ത് അപൂര്‍വ്വ പ്രതിഭാസം

    ന്യൂഡല്‍ഹി: കണ്ണിന് വിരുന്നൊരുക്കി ഏപ്രില്‍ എട്ടിന് ആകാശത്ത് അപൂര്‍വ്വ കാഴ്ച. സമ്ബൂര്‍ണ സൂര്യഗ്രഹണം നടക്കുന്ന അന്നേദിവസം നാലു ഗ്രഹങ്ങളെയും ഒരു വാല്‍നക്ഷത്രത്തെയും കൂടി കാണാനുള്ള അവസരമാണ് ശാസ്ത്രലോകത്തിന് ലഭിക്കുന്നത്. സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ കടന്നുവരുമ്ബോള്‍ സൂര്യബിംബം മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഗ്രഹണങ്ങളിലൊന്നായിരിക്കും 2024 ഏപ്രില്‍ 8ന് സംഭവിക്കാന്‍ പോകുന്ന സൂര്യഗ്രഹണം. സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഇടതുവശത്ത് വ്യാഴം അതിന്റെ സാന്നിധ്യം അറിയിക്കും. ഗ്രഹണ സമയത്ത് സൂര്യന്റെ വലതുവശത്ത് ഒരു ആകാശദീപമായി ശുക്രന്‍ തിളങ്ങും. സൂര്യന്റെ വലതുവശത്ത് ശുക്രനൊപ്പം ശനിയും ചൊവ്വയും കൂടി ചേരുന്നതോടെ അപൂര്‍വ്വ സംഗമത്തിനാണ് ആകാശം വേദിയാകുക.ഇതിന് പുറമേയാണ് കണ്ണിന് വിരുന്നൊരുക്കി ആകാശത്ത് വാല്‍ നക്ഷത്രം കൂടി വരുന്നത്. രൂപം കാരണം ‘ഡെവിള്‍ കോമറ്റ്’ എന്നറിയപ്പെടുന്ന വാല്‍നക്ഷത്രം 12P/Pons-Brooks, ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകും .

    Read More »
  • Sports

    രണ്ട് റെഡ് കാർഡ്, സെൽഫ് ഗോൾ; നാണം കെട്ട തോൽവിയുമായി വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് (2-4)

    കൊച്ചി: റെഡ് കാർഡും പെനാൽറ്റിയുമുൾപ്പടെയുള്ള ആദ്യ പകുതിയിലെ തിരിച്ചടികൾ അതിജീവിച്ചെങ്കിലും രണ്ടാം പകുതിയിൽ വീണ് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യപകുതിയിൽ ഈസ്റ്റ് ബംഗാളിനെതിരെ 1-1 ന് സമനിലയിൽ നിന്ന മത്സരം രണ്ടാം പകുതി അവസാനിക്കുമ്പോൾ 2-4 എന്ന സ്കോറിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്.പതിവ് പോലെ ലീഡ് പിടിച്ച ശേഷമായിരുന്നു  ബ്ലാസ്റ്റേഴ്സിന്റെ നാണംകെട്ട തോൽവി. ആദ്യപകുതിയുടെ 24ാം മിനിറ്റിൽ തന്നെ സെർനിച്ചിലൂടെ 1-0 ന്  ലീഡെടുത്ത ബ്ലാസ്‌റ്റേഴ്‌സ് ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിൽ പെനാൽട്ടിയിലൂടെ സമനില ഗോൾ വഴങ്ങുകയായിരുന്നു.1-1. 71ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോളിയുടെയും ഡിഫൻഡർമാരുടെയും പിഴവിൽ ഈസ്റ്റ് ബംഗാളിന്റെ രണ്ടാം ഗോൾ വന്നു. 2-1. 82ാം മിനിറ്റിൽ സകായിയുടെ സെൽഫ് ഗോൾ ബ്ലാസ്റ്റേഴ്സിനെ 1-3ന് പിറകിലാക്കി.ഈസ്റ്റ് ബംഗാൾ താരം മഹേഷിന്റെ ശ്രമം ഹെഡ്ഡറിലൂടെ ക്ലിയർ ചെയ്യാൻ ശ്രമിച്ചതാണ് വിനയായത്. 84-ാം മിനിട്ടിൽ ഈസ്റ്റ് ബംഗാൾ താരം ഹിജാസി മെഹറിന്റെ വക സെൽഫ് ഗോളെത്തിയതോടെ 2-3.  87ാം മിനിറ്റിൽ മഹേഷിലൂടെ ബംഗാൾ സംഘത്തിന്റെ നാലാം ഗോൾ പിറന്നു (4-2) 20 മത്സരങ്ങളിൽ 30…

    Read More »
  • Kerala

    വൈക്കം ടി.വി പുരത്ത് ക്ഷേത്ര എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു

           വൈക്കം ടി.വി പുരത്ത് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടി കൊന്നു. ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയാണ് സംഭവം. രണ്ടാം പാപ്പാനായ കോട്ടയം ചങ്ങനാശേരി പാത്താമുട്ടം സ്വദേശി അരവിന്ദ്(26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതരയോടെയാണു സംഭവം. ചങ്ങല ഇടാൻ ശ്രമിക്കുന്നതിനിടെ  അരവിന്ദിനെ മുൻകാലിനു തട്ടിമറിച്ചിട്ടശേഷം ചവിട്ടി കൊല്ലുകയായിരുന്നു. വിളക്ക് എഴുന്നള്ളിപ്പിനിടെ ക്ഷേത്ര പരിസരത്ത് വച്ച് ഇടഞ്ഞ തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് രണ്ടാം പാപ്പനെ ചവിട്ടിയത്. ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്ന് ഉടൻ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മാസം മുമ്പാണ് അരവിന്ദ് കുഞ്ഞുലക്ഷ്മി എന്ന ആനയുടെ രണ്ടാം പാപ്പാനായി ജോലിക്ക് കയറിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു  മാറ്റി.

    Read More »
  • Kerala

    ഉത്സവത്തിനിടെ ചേരി തിരിഞ്ഞ് ആക്രമണം; ഇരിങ്ങാലക്കുടയിൽ യുവാവ് കുത്തേറ്റു മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

       ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാക്കൾ തമ്മിൽ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിൽ കുത്തേറ്റു യുവാവ് മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു.  മൂർക്കനാട് ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെയാണ് സംഭവം. അരിമ്പൂര്‍ വെളൂത്തൂര്‍ ദേശത്ത് ചുള്ളിപ്പറമ്പില്‍ അക്ഷയ് (21) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം. ആനന്ദപുരം കൊല്ലപറമ്പില്‍ സഹില്‍, മൂര്‍ക്കനാട്  കരിക്കപറമ്പില്‍ പ്രജിത്ത്, കൊടകര മഞ്ചേരി വീട്ടില്‍ മനോജ്, ആനന്ദപുരം പൊന്നിയത്ത് വീട്ടില്‍ സന്തോഷ്, തൊട്ടിപ്പാള്‍ നെടുമ്പാള്‍ മണ്ണൂര്‍ വീട്ടില്‍ നിഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ 4 പേരെ തൃശ്ശൂര്‍ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും ഒരാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് പിന്നാലെ, ആലുംപറമ്പില്‍ വെച്ചായിരുന്നു സംഭവം. രണ്ടുസംഘങ്ങളായി തിരിഞ്ഞുണ്ടായ സംഘര്‍ഷത്തിനിടയിലാണ് കത്തികൊണ്ടുള്ള ആക്രമണം ഉണ്ടായത്. മരണപ്പെട്ട അക്ഷയ്ക്ക് നെഞ്ചിനോട് ചേര്‍ന്നാണ് കുത്തേറ്റത്. ചുള്ളിപ്പറമ്പില്‍ സുഭാഷ് ചന്ദ്രബോസിന്റെയും ലളിതയുടെയും മകനാണ് അക്ഷയ്. സഹോദരന്‍ അഭിഷേക്. അക്ഷയിന്റെ മൃതദേഹം ഇരിങ്ങാലക്കുട സഹകരണാശുപത്രിയിലേക്ക് മാറ്റി. രണ്ടുമാസം മുമ്പ് മൂര്‍ക്കനാട് പ്രദേശത്ത് ഫുട്‌ബോള്‍…

    Read More »
  • NEWS

    ടി.ടി.ഇ വിനോദിന് കണ്ണീരോടെ വിട നല്‍കി മഞ്ഞുമ്മൽ, അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങൾ

        തൃശൂർ മുളങ്കുന്നത്തുകാവ് സ്റ്റേഷനു സമീപം,  ഒഡീഷ സ്വദേശിയായ രജനികാന്ത  ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന ടി.ടി.ഇ കെ വിനോദിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങൾ. അവസാനമായി  ഒരുനോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനും  റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും, സഹപ്രവർത്തകരും, സ്നേഹിതരും അടക്കം വൻ ജനാവലി എത്തി. മന്ത്രി പി രാജീവും ഭവനം സന്ദർശിച്ചു. അതേസമയം, നേരത്തെ എറണാകുളത്തെ റെയിൽവേ സ്റ്റേഷനിൽ പൊതുദർശനം നിശ്ചയിച്ചിരുന്നെങ്കിലും തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾ വൈകിയതിനാൽ ഇതൊഴിവാക്കി. അന്തിമോപചാരത്തിന് ശേഷം മൃതദേഹം ഏലൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. തലയ്ക്കേറ്റ ക്ഷതമാണ് വിനോദിന്റെ മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ദേഹത്ത് ആഴത്തിലുള്ള ഒൻപത് മുറിവുകളുണ്ടായിരുന്നതായും രണ്ടുകാലുകളും അറ്റുപോയിരുന്നു എന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ട്രെയിനിൽനിന്ന് അടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ദേഹത്തുകൂടെ ഇതേ ട്രാക്കിൽവന്ന മറ്റൊരു ട്രെയിൻ കയറിയിറങ്ങി എന്നാണ് നിഗമനം. ഇതാണ് കാലുകൾ അറ്റുപോകാൻ ഇടയായതെന്ന് കരുതുന്നു. മുറിവുകളിൽനിന്ന് രക്തംവാർന്നിരുന്നതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.…

    Read More »
  • Kerala

    പശുവിനെ മേയ്ക്കാന്‍പോയ ആളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    പാലക്കാട്: പശുവിനെ മേയ്ക്കാന്‍പോയ ആളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലങ്കോട് തോട്ടങ്കര വീട്ടില്‍ വി. കൃഷ്ണനെ (55)യാണ് വീടിനടുത്ത് കുളത്തിലെ ചെളിക്കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച പശുവിനെ മേയ്ക്കാന്‍ പോയ ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചലിനിടെയാണ് രാത്രി പതിനൊന്നോടെ മൃതദേഹം കണ്ടുകിട്ടിയത്. ചെളിക്കുഴിയില്‍ വീണ പശുക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കൃഷ്ണന്‍ ചെളിക്കുഴിയില്‍ താഴ്ന്നതാകാമെന്നാണ് സംശയിക്കുന്നത്.

    Read More »
Back to top button
error: