മാസങ്ങൾക്ക് മുൻപ് ആരംഭിച്ചതെങ്കിലും ഇതുവരെ ഐസക്കിനെ കുരുക്കാൻ ഇഡിക്കായിട്ടില്ല.ഈ അവസരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്ബനിയായ എക്‌സാലോജിക്കിനെതിരേ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം അതിവേഗം കൊണ്ടു വന്നത്. വീണയ്‌ക്കെതിരായ പരാതിക്കാരന്‍ അടുത്തിടെ ബിജെപിയിലെത്തിയ പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണ്.
അതേസമയം മുതിര്‍ന്ന നേതാവായ ഡോ. ടി.എം. തോമസ് ഐസക്കിനെ സ്‌ഥാനാര്‍ഥിയാക്കിയത് മണ്ഡലം പിടിച്ചെടുക്കാനാണെന്ന് സി.പി.എം.തന്നെ വ്യക്‌തമാക്കുന്നു. മൂന്നു തവണ എം.പിയായ ആന്റോ ആന്റണിക്കെതിരേ ജനങ്ങള്‍ ചിന്തിച്ചു തുടങ്ങിയെന്നും തോമസ് ഐസക്കിനെ പോലൊരു നേതാവിനെ വോട്ടര്‍മാര്‍ക്ക് തഴയാനാവില്ലെന്നും ഇടതുമുന്നണി കരുതുന്നു.
മാത്രമല്ല, പത്തനംതിട്ട മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും ഇടതിനൊപ്പമാണ്. എന്നാല്‍, ഇത്തവണ കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്നത് മാത്രമാണ് മറ്റ് മുന്നണികളുടെ പ്രതീക്ഷ.