Month: April 2024

  • Kerala

    വീട് പൂട്ടി യാത്രയ്ക്ക് ഇറങ്ങും മുൻപ് ‘ലോക്‌ഡ്‌ ഹൗസില്‍’  വിവരമറിയിക്കാം; 14 ദിവസം വരെ പൊലീസ് നിരീക്ഷണം

    തിരുവനന്തപുരം: അവധിക്കാലം ആഘോഷിക്കുന്നതിന് വീട് പൂട്ടി യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. വീട് പൂട്ടി യാത്രപോകുന്ന വിവരം പൊലീസിനെ അറിയിക്കാൻ പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ‘ലോക്‌ഡ്‌ ഹൗസ്’ സൗകര്യം വിനിയോഗിക്കാം എന്നാണ് അറിയിപ്പ്. കൃത്യമായ വിവരങ്ങളടക്കം ആപ്പില്‍ നല്‍കിയാല്‍ 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ് വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റർ ചെയ്യണം. ഏഴു ദിവസം മുമ്ബ് വരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു…

    Read More »
  • Kerala

    കെ. സുരേന്ദ്രന് പകരം സ്മൃതി ഇറാനിയെ വയനാട്ടിലേക്ക് മത്സരിക്കാൻ ക്ഷണിച്ച് രാഹുൽ ഗാന്ധി

    വയനാട്: കെ.സുരേന്ദ്രന് പകരം വയനാട്ടിൽ ലോക്സഭാ സ്ഥാനാർത്ഥിയാകാൻ സ്മൃതി ഇറാനിയെ ക്ഷണിച്ച് രാഹുൽ ഗാന്ധി. കെ.സുരേന്ദ്രൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനിരിക്കെ സ്മൃതി ഇറാനിയും വയനാട്ടിൽ എത്തുമെന്നിരിക്കെയായിരുന്നു  രാഹുലിന്റെ പ്രതികരണം. നേരത്തെ അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി വെല്ലുവിളിച്ചിരുന്നു. രാഹുലിനെതിരെ മത്സരിക്കുന്ന ആനി രാജയ്ക്കായി ഇടതുപക്ഷത്തിന്റെ ദേശീയനേതാക്കളും ബി.ജെ.പി.യുടെ കെ. സുരേന്ദ്രനായി അമേഠിയിലെ എതിരാളി സ്മൃതി ഇറാനിയടക്കമുള്ള നേതാക്കളും രംഗത്തിറങ്ങുന്നതോടെ കേരളത്തിലെ മറ്റുമണ്ഡലങ്ങളിൽ നിന്നും വ്യത്യസ്തമായി  പോരാട്ടത്തിന്റെ ചൂര് വയനാടൻ ചുരം കയറുന്ന കാഴ്ചയാണ് നിലവിൽ കാണുവാൻ സാധിക്കുന്നത്. ഇന്ത്യക്കു നെടുകെയും കുറുകെയും നടന്നുള്ള ഭാരത് ജോഡോ യാത്ര പകർന്ന അനുഭവം രാഹുലിനെ കൂടുതല്‍ കരുത്തനാക്കിയിട്ടുണ്ട്. ചെറിയ സംസ്ഥാനമായിട്ടും 18 ദിവസം രാഹുല്‍ കേരളത്തിലൂടെ നടന്നു.സംസ്ഥാനത്തെ മറ്റുമണ്ഡലങ്ങളിലും രാഹുലിന്റെ സ്ഥാനാർഥിത്വം അനുകൂലപ്രതികരണമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം ബി.ജെ.പി.യോട് നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങളിലാണ് രാഹുല്‍ മത്സരിക്കേണ്ടതെന്ന ചോദ്യം ഇപ്രാവശ്യവും ഇടതുപക്ഷം ഉയർത്തുന്നു. സി.പി.ഐ. ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ ഉള്‍പ്പെടെയുള്ളവർ ഈയാവശ്യം പരസ്യമായി…

    Read More »
  • Kerala

    ആലപ്പുഴ വഴിയുള്ള  ചെന്നൈ എക്സ്പ്രസ്സ് കോട്ടയം വഴി

    കോട്ടയം: ആലപ്പുഴ പാതയിലെ ഗുരുവായൂർ-ചെന്നൈ എഗ്മോർ (16128) തീവണ്ടി ഏപ്രില്‍ 8, 9, 10, 12, 14, 15, 16, 17, 19, 21, 22, 23, 24, 28, 29, 30, മെയ്‌ 1 ദിവസങ്ങളില്‍ കോട്ടയം വഴി തിരിച്ചുവിടും. കോട്ടയത്തിനു പുറമേ ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

    Read More »
  • Kerala

    പാളത്തില്‍ അറ്റകുറ്റപ്പണി; കോട്ടയം വഴിയുള്ള ട്രെയിനുകൾ റദ്ദാക്കി 

    കോട്ടയം: പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം-എറണാകുളം റൂട്ടിൽ വ്യാഴാഴ്ച മുതല്‍ റെയില്‍വേ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി.ചില ട്രെയിനുകൾ പൂർണമായും മറ്റു ചില വണ്ടികൾ ഭാഗികമായും റദ്ദാക്കി. റദ്ദാക്കിയ തീവണ്ടികള്‍ * എറണാകുളം-കോട്ടയം, കോട്ടയം-എറണാകുളം പാസഞ്ചറുകള്‍(0645306434 വെള്ളിയാഴ്ച) * ഷൊർണ്ണൂർ-എറണാകുളം, മെമു(06017 വെള്ളിയാഴ്ച) * എറണാകുളം-ഷൊർണ്ണൂർ മെമു(06018 വ്യാഴാഴ്ച) ഭാഗികമായി റദ്ദാക്കിയവ * ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ്(16127) വ്യാഴാഴ്ച എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. * ഗുരുവായൂർ-ചെന്നൈ എഗ്മോർ(16128) ശനിയാഴ്ച പുലർച്ചെ 1.20-ന് എറണാകുളത്തുനിന്ന് യാത്ര ആരംഭിക്കും. * ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്(16341) വെള്ളിയാഴ്ച എറണാകുളത്തുനിന്ന് യാത്ര തുടങ്ങും. * തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് (16342) വ്യാഴാഴ്ച എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. * കാരയ്ക്കല്‍-എറണാകുളം എക്സ്പ്രസ്(16187) വ്യാഴാഴ്ച പാലക്കാട്ട് യാത്ര നിർത്തും. മടക്കയാത്ര ശനിയാഴ്ച പുലർച്ചെ പാലക്കാട് നിന്നുമായിരിക്കും. * ഗുരുവായൂർ-മധുരൈ എക്സ്പ്രസ്(16328) വെള്ളിയാഴ്ച എറണാകുളത്തുനിന്നു പുറപ്പെടും. വ്യാഴാഴ്ച എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

    Read More »
  • India

    മോദിയെപ്പോലെ വ്യാജവാഗ്ദാനങ്ങളല്ല; പറയുന്നത് ചെയ്യും:കോണ്‍ഗ്രസ്

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് നല്‍കുന്നത് പൊള്ളയായ വാഗ്ദാനങ്ങളും ഒരിക്കലും നടപ്പിലാക്കാത്ത ഗ്യാരന്‍റികളും മാത്രമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എന്നാല്‍ കോണ്‍ഗ്രസിന്‍റെ ഗ്യാരന്‍റി, പറയുന്നത് നടപ്പിലാക്കുക എന്നതാണ്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ന്യായ് പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഘർ ഘർ ഗ്യാരന്‍റി അഭിയാൻ പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷൻ. രാജ്യത്തെ സമസ്തമേഖലകളിലെയും ജനങ്ങളുടെ സമഗ്ര വികസനവും ക്ഷേമവും ലക്ഷ്യമിട്ടുള്ള അഞ്ചിന ന്യായ് പദ്ധതിയാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലൂടെ മുന്നോട്ടുവെക്കുന്നത്. കോണ്‍ഗ്രസിന്‍റെ അഞ്ച് ന്യായ് പദ്ധതികള്‍ക്ക് കീഴിലെ 25 ഉറപ്പുകളും തങ്ങള്‍ പാലിക്കുമെന്ന് ഖാർഗെ വ്യക്തമാക്കി. ഇതിനായി വീടുകള്‍ തോറും പ്രവർത്തകർ എത്തി കോണ്‍ഗ്രസിന്‍റെ ഗ്യാരന്‍റി കാർഡുകള്‍ വിതരണം ചെയ്യുകയും പദ്ധതികളെക്കുറിച്ച്‌ ജനങ്ങളോട് വിശദീകരിക്കുകയും ചെയ്യും. നോർത്ത് ഈസ്റ്റ് ഡല്‍ഹി ലോക്സഭാ മണ്ഡലത്തിലാണ് ഖാർഗെ ഈ പ്രചാരണത്തിന് തുടക്കം കുറിച്ചത്. പരമാവധി കുടുംബങ്ങളിലേക്ക് ഗ്യാരന്‍റി കാർഡുകള്‍ എത്തിക്കുകയാണ് പാർട്ടി ലക്ഷ്യമിടുന്നത്.

    Read More »
  • Kerala

    മദ്യ വില്പന: ബീഹാര്‍ സ്വദേശി പിടിയില്‍

    ആലുവ: എടയാർ തോട്ടുവയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ പുതുച്ചേരിയില്‍ നിന്നുള്ള 3.5 ലിറ്റർ മദ്യവുമായി ബീഹാർ മധോപൂർ സ്വദേശി സന്തോഷ് മുഖിയ (36) അറസ്റ്റിലായി. വാടക വീട് കേന്ദ്രീകരിച്ച്‌ മദ്യവില്പന നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വരാപ്പുഴ എക്‌സൈസ് ഇൻസ്‌പെക്ടർ എം.പി. പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എടയാറിലെ വാടക വീട്ടില്‍ നിന്ന് മദ്യം കണ്ടെടുത്ത ശേഷം പ്രതി ജോലി ചെയ്തിരുന്ന എടയാർ ഓയില്‍ കമ്ബനിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു

    Read More »
  • Sports

    ഐഎസ്‌എല്ലിലെ അവസാന പ്ലേ ഓഫ് സ്ഥാനത്തിനായി 6 ടീമുകൾ

    ഇന്ത്യൻ സൂപ്പർ ലീഗില്‍ (ISL) ഇനി ശേഷിക്കുന്ന അവസാന പ്ലേ ഓഫ് സ്ഥാനത്തിനായി ആറ് ടീമുകളാണ് മത്സരിക്കുന്നത്. മുംബൈ സിറ്റി് മോഹൻ ബഗാൻ, ഒഡീഷ എഫ്സി, എഫ് സി ഗോവ, കേരള ബ്ലാസ്റ്റേഴ്സ് എന്നിവരാണ് ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച 5 ടീമുകള്‍. സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ ആറാം സ്ഥാനത്തിന് വേണ്ടിയുള്ള അങ്കം മുറുകുകയാണ്.ആറാം സ്ഥാനത്ത് ഇപ്പോള്‍ ബെംഗളൂരു ആണ് നില്‍ക്കുന്നത്‌. എങ്കിലും അവർക്ക് പിറകിലുള്ള 5 ടീമുകള്‍ കൂടെ ആ സ്ഥാനത്തിന് ഇപ്പോഴും അർഹരാണെന്നതാണ് വാസ്തവം. ആറാമതുള്ള ബെംഗളൂരു എഫ് സിയും പത്താം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മില്‍ 2 പോയിന്റിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ.   നോർത്ത് ഈസ്റ്റ്, ചെന്നൈയിൻ എഫ്സി എന്നിവർക്ക് ഇനി മൂന്നു മത്സരങ്ങള്‍ ശേഷിക്കുമ്ബോള്‍, ബംഗളൂരു എഫ് സി് ഈസ്റ്റ് ബംഗാള്‍, ജംഷഡ്പൂര് എഫ്സി, പഞ്ചാബ് എഫ് സി എന്നിവർക്ക് രണ്ടു മത്സരങ്ങളാണ് ശേഷിക്കുന്നത്.   ബംഗളൂരു എഫ്സി 22 പോയിന്റില്‍…

    Read More »
  • Kerala

    ക്ഷേത്രോത്സവത്തിനിടെ കത്തിക്കുത്ത്; യുവാവ് മരിച്ചു

    തൃശൂർ: ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ കത്തിക്കുത്തില്‍ യുവാവ് മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെയാണ് സംഭവം. അരിമ്ബൂർ വെളൂത്തൂർ ദേശത്ത് ചുള്ളിപ്പറമ്ബില്‍ അക്ഷയ് (21) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ആനന്ദപുരം സ്വദേശി കൊല്ലപറമ്ബില്‍ സഹില്‍, മൂർക്കനാട് സ്വദേശി കരിക്കപറമ്ബില്‍ പ്രജിത്ത്, കൊടകര സ്വദേശി മഞ്ചേരി വീട്ടില്‍ മനോജ്, ആനന്ദപുരം സ്വദേശി പൊന്നിയത്ത് വീട്ടില്‍ സന്തോഷ്, തൊട്ടിപ്പാള്‍ നെടുമ്ബാള്‍ സ്വദേശി മണ്ണൂർ വീട്ടില്‍ നിഖില്‍ എന്നിവർക്ക് പരിക്കേറ്റു.ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് പിന്നാലെ ആലുംപറമ്ബില്‍ വെച്ചായിരുന്നു സംഭവം. രണ്ടുസംഘങ്ങളായി തിരിഞ്ഞുണ്ടായ സംഘർഷത്തിനിടയിലാണ് കത്തികൊണ്ടുള്ള ആക്രമണം ഉണ്ടായത്. മരണപ്പെട്ട അക്ഷയ്ക്ക് നെഞ്ചിനോട് ചേർന്നാണ് കുത്തേറ്റത്.ചുള്ളിപ്പറമ്ബില്‍ സുഭാഷ് ചന്ദ്രബോസിന്റെയും ലളിതയുടെയും മകനാണ് അക്ഷയ്. സഹോദരൻ അഭിഷേക്

    Read More »
  • India

    മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവ് നിര്‍ത്തി റെയില്‍വേ നേടിയത് 5800 കോടി

    ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്കുള്ള യാത്ര ഇളവുകള്‍ അവസാനിപ്പിച്ചതിലൂടെ നാലുവർഷത്തിനിടെ, റെയില്‍വേ നേടിയത് 5800 കോടി രൂപ. 2020 മാർച്ച്‌ 20ന് കോവിഡ് മഹാമാരിയെ തുടർന്ന് ട്രെയിൻ സർവിസുകള്‍ നിർത്തിയതോടെയാണ് കണ്‍സഷനുകളും അവസാനിപ്പിച്ചത്.സർവിസുകള്‍ പുനരാരംഭിച്ചെങ്കിലും ആനുകൂല്യങ്ങള്‍ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരെയും 58 വയസ്സിനു മുകളിലുള്ള സ്ത്രീകളെയുമാണ് റെയില്‍വേ മുതിർന്ന പൗരന്മാരായി പരിഗണിക്കുന്നത്. സ്ത്രീകള്‍ക്ക് 50 ശതമാനവും പുരുഷന്മാർക്ക് 40 ശതമാനവുമായിരുന്നു ഇളവ്. ആനുകൂല്യം പിൻവലിച്ചതോടെ ഇവർക്ക് മുഴുവൻ തുകയും നല്‍കണം. 2020 മാർച്ച്‌ 20 മുതല്‍ 2024 ജനുവരി 31 വരെയുള്ള കണക്കുകള്‍ പ്രകാരം മുതിർന്ന പൗരന്മാരില്‍ ഉള്‍പ്പെടുന്ന 13 കോടി പുരുഷന്മാരും ഒമ്ബത് കോടി സ്ത്രീകളും 33700 ട്രാൻസ്ജെൻഡറുകളുമാണ് റെയില്‍വേയെ ആശ്രയിച്ചത്. 13287 കോടി രൂപയാണ് ഇവരുടെയാകെ ടിക്കറ്റ് ചെലവ്. ഇളവുകള്‍ പ്രാബല്യത്തിലുണ്ടായിരുന്നെങ്കില്‍ 7487 കോടിയേ ടിക്കറ്റ് ഇനത്തില്‍ റെയില്‍വേക്ക് ഈടാക്കാനാകുമായിരുന്നുള്ളൂ. വിവിധ യാത്രക്കാർക്കായി 53 ഓളം കണ്‍സഷനുകള്‍ അനുവദിച്ചിരുന്നത് ബഹുഭൂരിപക്ഷവും അവസാനിപ്പിച്ചു.ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് പല കോണുകളില്‍…

    Read More »
  • Kerala

    ബിജെപിയിൽ കേരളത്തിൽ നേട്ടമുണ്ടാക്കുക ശോഭാ സുരേന്ദ്രൻ മാത്രം

    ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ കേരളത്തിൽ നേട്ടമുണ്ടാക്കുക ബിജെപി സ്ഥാനാർത്ഥികളിൽ ശോഭാ സുരേന്ദ്രൻ മാത്രമാണെന്ന് റിപ്പോർട്ട്‌. ഇന്റലിജൻസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആലപ്പുഴയില്‍ ബിജെപി രണ്ടാം സ്ഥാനത്താകുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.കേരളത്തില്‍ ഇത്തവണ ശോഭാ സുരേന്ദ്രൻ മാത്രമാകും ബിജെപിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുക. അതേസമയം എല്ലാവരും ഉറ്റു നോക്കുന്ന വയനാട്ടിലും തൃശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ബിജെപി മൂന്നാം സ്ഥാനത്താകുമെന്നും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു.

    Read More »
Back to top button
error: