KeralaNEWS

കെ. സുരേന്ദ്രന് പകരം സ്മൃതി ഇറാനിയെ വയനാട്ടിലേക്ക് മത്സരിക്കാൻ ക്ഷണിച്ച് രാഹുൽ ഗാന്ധി

വയനാട്: കെ.സുരേന്ദ്രന് പകരം വയനാട്ടിൽ ലോക്സഭാ സ്ഥാനാർത്ഥിയാകാൻ സ്മൃതി ഇറാനിയെ ക്ഷണിച്ച് രാഹുൽ ഗാന്ധി.
കെ.സുരേന്ദ്രൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനിരിക്കെ സ്മൃതി ഇറാനിയും വയനാട്ടിൽ എത്തുമെന്നിരിക്കെയായിരുന്നു  രാഹുലിന്റെ പ്രതികരണം.
നേരത്തെ അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി വെല്ലുവിളിച്ചിരുന്നു.
രാഹുലിനെതിരെ മത്സരിക്കുന്ന ആനി രാജയ്ക്കായി ഇടതുപക്ഷത്തിന്റെ ദേശീയനേതാക്കളും ബി.ജെ.പി.യുടെ കെ. സുരേന്ദ്രനായി അമേഠിയിലെ എതിരാളി സ്മൃതി ഇറാനിയടക്കമുള്ള നേതാക്കളും രംഗത്തിറങ്ങുന്നതോടെ കേരളത്തിലെ മറ്റുമണ്ഡലങ്ങളിൽ നിന്നും വ്യത്യസ്തമായി  പോരാട്ടത്തിന്റെ ചൂര് വയനാടൻ ചുരം കയറുന്ന കാഴ്ചയാണ് നിലവിൽ കാണുവാൻ സാധിക്കുന്നത്.
ഇന്ത്യക്കു നെടുകെയും കുറുകെയും നടന്നുള്ള ഭാരത് ജോഡോ യാത്ര പകർന്ന അനുഭവം രാഹുലിനെ കൂടുതല്‍ കരുത്തനാക്കിയിട്ടുണ്ട്. ചെറിയ സംസ്ഥാനമായിട്ടും 18 ദിവസം രാഹുല്‍ കേരളത്തിലൂടെ നടന്നു.സംസ്ഥാനത്തെ മറ്റുമണ്ഡലങ്ങളിലും രാഹുലിന്റെ സ്ഥാനാർഥിത്വം അനുകൂലപ്രതികരണമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍.
അതേസമയം ബി.ജെ.പി.യോട് നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങളിലാണ് രാഹുല്‍ മത്സരിക്കേണ്ടതെന്ന ചോദ്യം ഇപ്രാവശ്യവും ഇടതുപക്ഷം ഉയർത്തുന്നു. സി.പി.ഐ. ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ ഉള്‍പ്പെടെയുള്ളവർ ഈയാവശ്യം പരസ്യമായി ഉന്നയിച്ചിരുന്നു.ഡി.രാജയുടെ ഭാര്യയാണ് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ.

Back to top button
error: