KeralaNEWS

ക്ഷേത്രോത്സവത്തിനിടെ കത്തിക്കുത്ത്; യുവാവ് മരിച്ചു

തൃശൂർ: ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ കത്തിക്കുത്തില്‍ യുവാവ് മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെയാണ് സംഭവം.

അരിമ്ബൂർ വെളൂത്തൂർ ദേശത്ത് ചുള്ളിപ്പറമ്ബില്‍ അക്ഷയ് (21) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം.

Signature-ad

ആനന്ദപുരം സ്വദേശി കൊല്ലപറമ്ബില്‍ സഹില്‍, മൂർക്കനാട് സ്വദേശി കരിക്കപറമ്ബില്‍ പ്രജിത്ത്, കൊടകര സ്വദേശി മഞ്ചേരി വീട്ടില്‍ മനോജ്, ആനന്ദപുരം സ്വദേശി പൊന്നിയത്ത് വീട്ടില്‍ സന്തോഷ്, തൊട്ടിപ്പാള്‍ നെടുമ്ബാള്‍ സ്വദേശി മണ്ണൂർ വീട്ടില്‍ നിഖില്‍ എന്നിവർക്ക് പരിക്കേറ്റു.ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് പിന്നാലെ ആലുംപറമ്ബില്‍ വെച്ചായിരുന്നു സംഭവം. രണ്ടുസംഘങ്ങളായി തിരിഞ്ഞുണ്ടായ സംഘർഷത്തിനിടയിലാണ് കത്തികൊണ്ടുള്ള ആക്രമണം ഉണ്ടായത്. മരണപ്പെട്ട അക്ഷയ്ക്ക് നെഞ്ചിനോട് ചേർന്നാണ് കുത്തേറ്റത്.ചുള്ളിപ്പറമ്ബില്‍ സുഭാഷ് ചന്ദ്രബോസിന്റെയും ലളിതയുടെയും മകനാണ് അക്ഷയ്. സഹോദരൻ അഭിഷേക്

Back to top button
error: