IndiaNEWS

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവ് നിര്‍ത്തി റെയില്‍വേ നേടിയത് 5800 കോടി

ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്കുള്ള യാത്ര ഇളവുകള്‍ അവസാനിപ്പിച്ചതിലൂടെ നാലുവർഷത്തിനിടെ, റെയില്‍വേ നേടിയത് 5800 കോടി രൂപ.

2020 മാർച്ച്‌ 20ന് കോവിഡ് മഹാമാരിയെ തുടർന്ന് ട്രെയിൻ സർവിസുകള്‍ നിർത്തിയതോടെയാണ് കണ്‍സഷനുകളും അവസാനിപ്പിച്ചത്.സർവിസുകള്‍ പുനരാരംഭിച്ചെങ്കിലും ആനുകൂല്യങ്ങള്‍ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരെയും 58 വയസ്സിനു മുകളിലുള്ള സ്ത്രീകളെയുമാണ് റെയില്‍വേ മുതിർന്ന പൗരന്മാരായി പരിഗണിക്കുന്നത്. സ്ത്രീകള്‍ക്ക് 50 ശതമാനവും പുരുഷന്മാർക്ക് 40 ശതമാനവുമായിരുന്നു ഇളവ്. ആനുകൂല്യം പിൻവലിച്ചതോടെ ഇവർക്ക് മുഴുവൻ തുകയും നല്‍കണം.

2020 മാർച്ച്‌ 20 മുതല്‍ 2024 ജനുവരി 31 വരെയുള്ള കണക്കുകള്‍ പ്രകാരം മുതിർന്ന പൗരന്മാരില്‍ ഉള്‍പ്പെടുന്ന 13 കോടി പുരുഷന്മാരും ഒമ്ബത് കോടി സ്ത്രീകളും 33700 ട്രാൻസ്ജെൻഡറുകളുമാണ് റെയില്‍വേയെ ആശ്രയിച്ചത്. 13287 കോടി രൂപയാണ് ഇവരുടെയാകെ ടിക്കറ്റ് ചെലവ്. ഇളവുകള്‍ പ്രാബല്യത്തിലുണ്ടായിരുന്നെങ്കില്‍ 7487 കോടിയേ ടിക്കറ്റ് ഇനത്തില്‍ റെയില്‍വേക്ക് ഈടാക്കാനാകുമായിരുന്നുള്ളൂ.

Signature-ad

വിവിധ യാത്രക്കാർക്കായി 53 ഓളം കണ്‍സഷനുകള്‍ അനുവദിച്ചിരുന്നത് ബഹുഭൂരിപക്ഷവും അവസാനിപ്പിച്ചു.ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് പല കോണുകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും റെയില്‍വേ അവഗണിക്കുകയാണ്

Back to top button
error: