Month: April 2024
-
Kerala
ലോക്സഭ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കാൻ ആഹ്വാനം; കാസര്‍ഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി
കാസർഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി. ലോക്സഭ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കാൻ പാർട്ടിയില്‍ ഒരു വിഭാഗത്തിന്റെ ആഹ്വാനം. പാർട്ടി ബലിദാനികളെ അപമാനിച്ച സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവർക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. 2020 ല്‍ കുമ്ബള പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപി പ്രവർത്തകരുടെ കൊലപാതകത്തില്‍ പങ്കാളിയായ കൗണ്‍സിലറെ ബിജെപി പിന്തുണച്ചതാണ് പ്രശ്നത്തിന് കാരണം. ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്, മേഖല പ്രസിഡന്റ് സുരേഷ് കുമാർ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി മണികണ്ഠ റായ് എന്നിവരാണ് പിന്തുണ നല്‍കാൻ ആവശ്യപ്പെട്ടതെന്നാണ് ആക്ഷേപം. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടും നേതാക്കള്‍ക്കെതിരെ പാർട്ടി സംസ്ഥാന ഘടകം നടപടി എടുത്തില്ലെന്നാണ് വിമത വിഭാഗത്തിന്റെ പരാതി. സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും, ബലിദാനികളോട് മുഖം തിരിയ്ക്കുകയാണ് ചെയ്തത്. അതിനാല്‍ പൊതു തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് വോട്ട് ചെയ്യുമെന്നും വിമത വിഭാഗം പറയുന്നു. വോട്ട് ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ട് കാസറഗോഡ് മുൻസിപ്പാലിറ്റി ബിജെപി കൗണ്‍സിലർമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ രഹസ്യ യോഗം…
Read More » -
Local
കരുത്തറിയിച്ച് തോമസ് ചാഴികാടന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു
കോട്ടയം: അക്ഷരനഗരിയില്‍ കരുത്തറിയിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഇടതുമുന്നണിയുടെ ശക്തിവിളച്ചറിയിച്ച് ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് തോമസ് ചാഴികാടന്‍ പത്രികാസമര്‍പ്പണത്തിനായി കലക്ടറേറ്റിലെത്തിയത്. മൂന്ന് സെറ്റ് പത്രികകളാണ് തോമസ് ചാഴികാടന്‍ വരണാധികാരിയായ ജില്ലാകലക്ടര്‍ മുന്‍പാകെ സമര്‍പ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗമായ മന്ത്രി വി.എന്‍ വാസവന്‍, കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു എന്നിവരാണ് പത്രികളില്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിരിക്കുന്നത്. രാവിലെ മാതൃഇടവകയായ അരീക്കര സെന്റ് റോക്കീസ് പള്ളിയില്‍ ഭാര്യ ആനി തോമസിനൊപ്പമെത്തി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് മാതാപിതാക്കളുടേയും സഹോദരന്‍ ബാബു ചാഴികാടന്റേയും കബറിടങ്ങളിലെത്തി പ്രാര്‍ത്ഥിച്ചാണ് പത്രികസമര്‍പ്പണദിനത്തിലെ പര്യടനം ആരംഭിച്ചത്. പാലാ കരിങ്ങോഴയ്ക്കല്‍ വീട്ടിലെത്തി കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മയുടെ അനുഗ്രഹം വാങ്ങിയായിരുന്നു തുടര്‍ന്നുള്ള പര്യടനം. ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ.മാണിക്കൊപ്പമെത്തിയ തോമസ് ചാഴികാടനെ റെക്ടര്‍ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കപറമ്പില്‍ സ്വീകരിച്ചു. കബറിടത്തില്‍…
Read More » -
Crime
മണ്ണന്തല സ്‌ഫോടനം; ബോംബ് നിര്‍മ്മിച്ചത് പൊലീസിനെ ആക്രമിക്കാനെന്ന് സൂചന
തിരുവനന്തപുരം: പൊലീസിനെ ആക്രമിക്കാന്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടയിലാണ് മണ്ണന്തലയില്‍ സ്‌ഫോടനമുണ്ടായതെന്ന് സൂചന. ബോംബ് നിര്‍മ്മിക്കുന്നതിനിടെ ഇന്നലെയുണ്ടായ സ്?ഫോടനത്തില്‍ പതിനേഴുകാരന്റെ കൈപ്പത്തി അറ്റുപോവുകയും മറ്റൊരാള്‍ക്ക് കാലിനും ഇടുപ്പിനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിലെ പ്രതികളാണ് ഇവര്‍. മണ്ണന്തലയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി മലമുകളിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വച്ചായിരുന്നു ബോംബ് നിര്‍മ്മാണം. കടയില്‍നിന്ന് സ്‌ഫോടക വസ്തു വാങ്ങിയ ശേഷം ബോംബിന് വീര്യം കൂട്ടാനുള്ള ശ്രമത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 17കാരനായ യുവാവിന്റെ ഇരു കൈപ്പത്തികളും അറ്റു. 22കാരനായ അഖിലേഷിനും പരിക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവരുടെ സുഹൃത്തുക്കളായ കിരണ്‍, ശരത് എന്നിവരെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ മോഷണം, കഞ്ചാവ് വില്‍പ്പന, പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച സംഭവം അടക്കമുള്ള കേസുകള്‍ ഉണ്ട്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പ്രതികളുടെ വീട്ടില്‍ കഴിഞ്ഞദിവസം പോലീസ് എത്തിയിരുന്നു. പോലീസിനെ ആക്രമിക്കാനാണ് പ്രതികള്‍ ബോംബ് നിര്‍മ്മിച്ചതെന്നാണ് പ്രാഥമിക…
Read More » -
Kerala
മാസപ്പടി കേസില്‍ കുഴല്‍നാടന്‍ നിലപാട് മാറ്റി; വിജിലന്‍സ് അന്വേഷണത്തില്‍നിന്നു പിന്മാറി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ മാസപ്പടി കേസില്‍ നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇടണമെന്ന മുന്‍ ആവശ്യത്തില്‍ നിന്നാണ് മാത്യു കുഴല്‍നാടന്‍ പിന്മാറിയത്. കോടതി നേരിട്ട് അന്വേഷിച്ചാല്‍ മതിയെന്നാണ് കുഴല്‍നാടന്‍ അറിയിച്ചത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോഴായിരുന്നു മാത്യു കുഴല്‍നാടന്റെ നിലപാട് മാറ്റം. ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്‍ക്കൂ എന്ന് കോടതി കുഴല്‍നാടനോട് വാക്കാല്‍ ആവശ്യപ്പെട്ടു. കോടതി ഇന്ന് വിധി പ്രസ്താവിക്കാനിരിക്കെയാണ് മാത്യു കുഴല്‍നാടന്റെ നിലപാട് മാറ്റം. കേസില്‍ കോടതിയുടെ നേരിട്ടുള്ള അന്വേഷണം മതിയെന്നാണ് മാത്യു കുഴല്‍നാടന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഈ നിലപാടു മാറ്റത്തിലൂടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമായെന്നും, ഹര്‍ജി തള്ളണമെന്നും വിജിലന്‍സ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി കേസ് ഈ മാസം 12 ലേക്ക് മാറ്റി. ധാതു മണല്‍ ഖനനത്തിനായി സിഎംആര്‍എല്‍ കമ്പനിക്കു അനുമതി നല്‍കിയതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി…
Read More » -
India
കഴിഞ്ഞവര്‍ഷം ബൈജുവിന്റെ ആസ്തി 17,545 കോടി, ഇന്ന് പൂജ്യം; ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍നിന്ന് പുറത്ത്
ന്യൂഡല്‍ഹി: ലോകം മുഴുവന്‍ ഞെട്ടലോടുകൂടി നോക്കിക്കണ്ട സംഭവമായിരുന്നു എജ്യുടെക് ഭീമന്‍ ബൈജു രവീന്ദ്രന്റെ തകര്‍ച്ച. ആ തകര്‍ച്ചയുടെ ആഴം വെളിവാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അടുത്തിടെ പുറത്തുവന്ന ‘ഫോബ്സ് ബില്യണയര്‍ ഇന്‍ഡക്‌സ് 2024’ പട്ടികയില്‍ ബൈജൂസ് എന്ന എജ്യുടെക് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രന്റെ ആസ്തി പൂജ്യം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി 200 ഇന്ത്യക്കാരെ ഉള്‍പ്പെടുത്തി എന്ന പ്രത്യേകതയോടെയാണ് ഫോബ്സിന്റെ സമ്പന്നരുടെ പട്ടിക പുറത്തുവന്നത്. എന്നാല്‍, അവിടെ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് സമ്പന്നരുടെ പട്ടികയില്‍നിന്ന് പുറത്തായ ബൈജു രവീന്ദ്രനാണ്. കുറച്ചുനാളുകള്‍ക്ക് മുമ്പുവരെ ലോകത്തിലെ ഏറ്റവും വലിയ പണക്കാരുടെ പട്ടികകളില്‍ പലതിലും ബൈജു ഇടംപിടിച്ചിരുന്നു. 2022-ല്‍ 22 ബില്യണ്‍ ഡോളറായിരുന്നു ബൈജു രവീന്ദ്രന്റെ കമ്പനിയുടെ മൂല്യം. ഒരു വര്‍ഷം മുമ്പ് ബൈജു രവീന്ദ്രന്റെ ആസ്തി 17,545 കോടിയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അടുത്തകാലത്ത് ബൈജൂസ് നേരിട്ട കടുത്ത പ്രതിസന്ധികളാണ് ബൈജുവിന്റെ ആസ്തിയെ ബാധിച്ചത്. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണില്‍ നിക്ഷേപം ഉണ്ടായിരുന്ന ബ്ലാക്ക്…
Read More » -
India
നോയിഡയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ നിരോധനാജ്ഞ
ലക്നൗ: യു.പി നോയിഡയിലെ ഗ്രേറ്റർ നോയിഡയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 26 വരെ തുടരുമെന്ന് ഗൗതംബുദ്ധ നഗർ പൊലീസ് ഉത്തരവില്‍ പറയുന്നു. വരാനിരിക്കുന്ന ചൈത്ര നവരാത്രി, ഈദ്, അംബേദ്ക്കർ ജയന്തി, രാമ നവമി തുടങ്ങിയ ആഘോഷങ്ങള്‍കൂടി കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും പൊലീസ് പറഞ്ഞു. ഈ ആഘോഷ പരിപാടികള്‍ക്കിടെ സാമൂഹ്യ വിരുദ്ധർ നഗരത്തിലെ സമാധാനം തകർക്കാനുള്ള സാധ്യതയുണ്ട്. ഗൗതംബുദ്ധ നഗറിലെ സമാധാനം നിലനിർത്തുന്നതിന് സാമൂഹ്യ വിരുദ്ധരെ തടയേണ്ടത് അത്യാവശ്യമാണ്. തടഞ്ഞില്ലെങ്കില്‍ അവർ പലതരം പ്രശ്നങ്ങള്‍ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഉത്തരവനുസരിച്ച് പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നത്, അനധികൃത ഘോഷയാത്രകള്‍, പ്രകടനങ്ങള്‍, പൊതുസ്ഥലങ്ങളില്‍ ആളുകള്‍ വടിപോലുള്ള സാധനങ്ങള്‍ കൈവശം വെക്കുന്നത് ഉള്‍പ്പെടെ നിരോധിച്ചിട്ടുണ്ട്. അതേസമയം ഒഴിവാക്കാനാകാത്ത മതപരമായ എന്തെങ്കിലും ചടങ്ങുകള്‍ ഉണ്ടെങ്കില്‍ അതിനായി പൊലീസ് കമീഷണറുടെയോ അഡീഷണല്‍ പൊലീസ് കമീഷണറുടെയോ അനുമതിവാങ്ങണമെന്നും ഉത്തരവില്‍ പറയുന്നു. ഏപ്രില്‍ മൂന്ന് മുതല്‍…
Read More » -
India
ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെ; കേജ്‌രിവാളിനെ നീക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത എഎപി നേതാവ് അരവിന്ദ് കേജ്‌രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഇടപെടാതെ ഡല്‍ഹി ഹൈക്കോടതി. ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെയെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണോ എന്നത് കേജ്‌രിവാള്‍ തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, വ്യക്തിപരമായ താല്‍പര്യങ്ങള്‍ ദേശീയ താല്‍പര്യത്തിനു കീഴിലായിരിക്കണമെന്ന് കോടതി ഓര്‍മിപ്പിച്ചു. ഇ.ഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കേജ്‌രിവാള്‍ നിലവില്‍ തിഹാര്‍ ജയിലിലാണുള്ളത്. അധിക്ഷേപിക്കാനും അശക്തനാക്കാനുമാണു ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്തു തന്നെ ഇ.ഡി തിടുക്കത്തില്‍ അറസ്റ്റ് ചെയ്തതെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, തിരഞ്ഞെടുപ്പുകളുടെ പേരില്‍ അറസ്റ്റില്‍നിന്നു സംരക്ഷണം അവകാശപ്പെടാന്‍ കേജ്രിവാളിനാകില്ലെന്നായിരുന്നു കോടതിയില്‍ ഇ.ഡി നിലപാട്. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെ ഇടക്കാലാശ്വാസം തേടി കേജ്രിവാള്‍ നല്‍കിയ ഹര്‍ജികളിലായിരുന്നു ഈ വാദങ്ങള്‍.
Read More » -
Kerala
സ്മൃതി ഇറാനിക്ക് മലയാളികളുടെ തുറന്ന കത്ത്
ബിജെപിയുടെ ലോക്‌സഭാ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനിരിക്കെ വയനാട്ടിൽ എത്തുന്ന അമേഠിയിലെ വികസന നായിക സ്മൃതി ഇറാനിക്ക് മലയാളികളുടെ തുറന്ന കത്ത്. അമേഠിയിൽ നിന്നുൾപ്പെടെ ധാരാളം പേർ കേരളത്തിൽ തൊഴിലാളികളായുണ്ടെന്നും തിരികെ പോകുമ്പോൾ ഇവരെക്കൂടി ഒപ്പം കൂട്ടണമെന്നുമാണ് പ്രധാന ആവശ്യം.താങ്കൾ എംപിയായ അമേഠിയിൽ ഇപ്പോൾ വൻവികസനമാണ് നടന്നിട്ടുള്ളതെന്നാണ് ഞങ്ങളുടെ അറിവ്.അതിനാൽ തന്നെ കേരളത്തിൽ പിച്ചക്കാശിന് കൂലിപ്പണി ചെയ്യുന്ന അവർക്ക് ഇവിടെയുള്ളതിനേക്കാളും മെച്ചപ്പെട്ട ജീവിതം അവിടെ ലഭ്യമാകും എന്നാണ് കരുതുന്നത്. അമേഠിയിൽ നിന്നും മാത്രമല്ല, മൊത്തം യുപിയിൽ നിന്നുതന്നെ ഏകദേശം 5 ലക്ഷം പേർ കേരളത്തിൽ കൂലിത്തൊഴിലാളികളായുണ്ടെന്നാണ് വിവരം.ഇക്കാര്യം പൂജനീയ യോഗിജിയേയും ഒന്നറിയിച്ചാൽ അദ്ദേഹം സ്പെഷൽ ട്രെയിനുകൾ ഏർപ്പെടുത്തി അവരേയും ഈ ‘ സൊമാലിയയിൽ’ നിന്നും തിരികെ കൊണ്ടുപോകാൻ ഒട്ടും അമാന്തിക്കില്ലെന്നു തന്നെയാണ് ഞങ്ങളുടെ വിശ്വാസം. അതേപോലെ വടക്കേ ഇന്ത്യക്കാരായ മുപ്പത് ലക്ഷത്തിൽ കുറയാത്ത ആളുകളും തൊഴിലാളികളായി കേരളത്തിലുണ്ടെന്നാണ് കണക്ക്.കഴിഞ്ഞ ദിവസം ഇക്കൂട്ടത്തിൽ ഒരുവൻ ട്രെയിനിൽ നിന്നും ഞങ്ങളുടെ കൂട്ടത്തിലെ ഒരു…
Read More » -
Kerala
ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം; ആക്രമി ഓടി രക്ഷപ്പെട്ടു
തിരുവനന്തപുരം:ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്‌സ്പ്രസിലെ ടിടിഇ ജയ്‌സനാണ് ആക്രമിക്കപ്പെട്ടത്. ഇയാളെ ആക്രമിച്ച ആൾ ഓടി രക്ഷപ്പെട്ടു.തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാരുന്നു സംഭവം. മുഖത്തിനടിയേറ്റ ജയ്‌സന്റെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ട്രെയിനില്‍ അതിഥി തൊഴിലാളിയുടെ ആക്രമണത്തില്‍ ടിടിഇ കൊല്ലപ്പെട്ടത്.
Read More » -
Kerala
വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം; യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് അറസ്റ്റില്‍
ചൊക്ലി: വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയ കേസില്‍ യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് അണിയാരത്തെ വി.കെ.സ്മിൻതേഷിനെ (മുത്തു -39) ചൊക്ലി പൊലീസ് അറസ്റ്റു ചെയ്തു. 2019 മേയ് 23 നാണ് കേസിനാസ്പദമായ സംഭവം. വടക്കെ കൊയപ്പാള്‍ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തുകയും ഗൃഹനാഥയായ മഹിജയെ അടിച്ചു പരിക്കേല്‍പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ചൊക്ലി പൊലീസ് ഇൻസ്പെക്ടർ പി. പ്രമോദിന്റെയും എസ്.ഐ ആർ.എസ്. രഞ്ജുവിന്റെയും നേതൃത്വത്തിലാണ് അറസ്റ്റ്. ചൊക്ലി, പാനൂർ സ്റ്റേഷനുകളിലായി സാമൂഹ മാധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷം പരത്തുന്ന ശബ്ദ സന്ദേശം അയച്ചതുള്‍പ്പെടെ ഒമ്ബത് കേസുകളില്‍ പ്രതിയാണ് സ്മിതേഷ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More »