KeralaNEWS

പാളത്തില്‍ അറ്റകുറ്റപ്പണി; കോട്ടയം വഴിയുള്ള ട്രെയിനുകൾ റദ്ദാക്കി 

കോട്ടയം: പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം-എറണാകുളം റൂട്ടിൽ വ്യാഴാഴ്ച മുതല്‍ റെയില്‍വേ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി.ചില ട്രെയിനുകൾ പൂർണമായും മറ്റു ചില വണ്ടികൾ ഭാഗികമായും റദ്ദാക്കി.

റദ്ദാക്കിയ തീവണ്ടികള്‍

* എറണാകുളം-കോട്ടയം, കോട്ടയം-എറണാകുളം പാസഞ്ചറുകള്‍(0645306434 വെള്ളിയാഴ്ച)

Signature-ad

* ഷൊർണ്ണൂർ-എറണാകുളം, മെമു(06017 വെള്ളിയാഴ്ച)

* എറണാകുളം-ഷൊർണ്ണൂർ മെമു(06018 വ്യാഴാഴ്ച)

ഭാഗികമായി റദ്ദാക്കിയവ

* ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ്(16127) വ്യാഴാഴ്ച എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

* ഗുരുവായൂർ-ചെന്നൈ എഗ്മോർ(16128) ശനിയാഴ്ച പുലർച്ചെ 1.20-ന് എറണാകുളത്തുനിന്ന് യാത്ര ആരംഭിക്കും.

* ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്(16341) വെള്ളിയാഴ്ച എറണാകുളത്തുനിന്ന് യാത്ര തുടങ്ങും.

* തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് (16342) വ്യാഴാഴ്ച എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

* കാരയ്ക്കല്‍-എറണാകുളം എക്സ്പ്രസ്(16187) വ്യാഴാഴ്ച പാലക്കാട്ട് യാത്ര നിർത്തും. മടക്കയാത്ര ശനിയാഴ്ച പുലർച്ചെ പാലക്കാട് നിന്നുമായിരിക്കും.

* ഗുരുവായൂർ-മധുരൈ എക്സ്പ്രസ്(16328) വെള്ളിയാഴ്ച എറണാകുളത്തുനിന്നു പുറപ്പെടും. വ്യാഴാഴ്ച എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

Back to top button
error: