IndiaNEWS

മോദിയെപ്പോലെ വ്യാജവാഗ്ദാനങ്ങളല്ല; പറയുന്നത് ചെയ്യും:കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് നല്‍കുന്നത് പൊള്ളയായ വാഗ്ദാനങ്ങളും ഒരിക്കലും നടപ്പിലാക്കാത്ത ഗ്യാരന്‍റികളും മാത്രമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

എന്നാല്‍ കോണ്‍ഗ്രസിന്‍റെ ഗ്യാരന്‍റി, പറയുന്നത് നടപ്പിലാക്കുക എന്നതാണ്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ന്യായ് പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഘർ ഘർ ഗ്യാരന്‍റി അഭിയാൻ പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷൻ.

Signature-ad

രാജ്യത്തെ സമസ്തമേഖലകളിലെയും ജനങ്ങളുടെ സമഗ്ര വികസനവും ക്ഷേമവും ലക്ഷ്യമിട്ടുള്ള അഞ്ചിന ന്യായ് പദ്ധതിയാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലൂടെ മുന്നോട്ടുവെക്കുന്നത്. കോണ്‍ഗ്രസിന്‍റെ അഞ്ച് ന്യായ് പദ്ധതികള്‍ക്ക് കീഴിലെ 25 ഉറപ്പുകളും തങ്ങള്‍ പാലിക്കുമെന്ന് ഖാർഗെ വ്യക്തമാക്കി. ഇതിനായി വീടുകള്‍ തോറും പ്രവർത്തകർ എത്തി കോണ്‍ഗ്രസിന്‍റെ ഗ്യാരന്‍റി കാർഡുകള്‍ വിതരണം ചെയ്യുകയും പദ്ധതികളെക്കുറിച്ച്‌ ജനങ്ങളോട് വിശദീകരിക്കുകയും ചെയ്യും.

നോർത്ത് ഈസ്റ്റ് ഡല്‍ഹി ലോക്സഭാ മണ്ഡലത്തിലാണ് ഖാർഗെ ഈ പ്രചാരണത്തിന് തുടക്കം കുറിച്ചത്. പരമാവധി കുടുംബങ്ങളിലേക്ക് ഗ്യാരന്‍റി കാർഡുകള്‍ എത്തിക്കുകയാണ് പാർട്ടി ലക്ഷ്യമിടുന്നത്.

Back to top button
error: