
തിരുവനന്തപുരം:ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്‌സ്പ്രസിലെ ടിടിഇ ജയ്‌സനാണ് ആക്രമിക്കപ്പെട്ടത്.
ഇയാളെ ആക്രമിച്ച ആൾ ഓടി രക്ഷപ്പെട്ടു.തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാരുന്നു സംഭവം.
മുഖത്തിനടിയേറ്റ ജയ്‌സന്റെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ട്രെയിനില്‍ അതിഥി തൊഴിലാളിയുടെ ആക്രമണത്തില്‍ ടിടിഇ കൊല്ലപ്പെട്ടത്.






