Month: April 2024

  • Crime

    അടിമാലിയില്‍ കഴുത്തിന് മുറിവേറ്റ യുവാവ് മരിച്ചു

    ഇടുക്കി: അടിമാലിയില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. പണിക്കന്‍കുടി സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. വീട്ടിലെ മുറിക്കുള്ളില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. രാവിലെ മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മുറിക്കുള്ളില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ ആദര്‍ശിനെ കണ്ടെത്തുന്നത്. ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിയായി ആദര്‍ശ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.  

    Read More »
  • Crime

    കുട്ടനാട്ടില്‍ റിസോര്‍ട്ട് ജീവനക്കാരിയുടെ കൊലപാതകം; സുഹൃത്തായ അസം സ്വദേശി പിടിയില്‍

    ആലപ്പുഴ: കുട്ടനാട്ടിലെ റിസോര്‍ട്ടില്‍ അസം സ്വദേശിനിയായ ശുചീകരണത്തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍കണ്ടെത്തിയ സംഭവത്തില്‍ അസംസ്വദേശി അറസ്റ്റില്‍. നെടുമുടി പഞ്ചായത്ത് 12-ാം വാര്‍ഡ് വൈശ്യംഭാഗത്തെ റിസോര്‍ട്ടില്‍ ജീവനക്കാരിയായ ഹസീറ കാത്തൂണ്‍ (43) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തായ സാഹ അലിയാണ് പിടിയിലായത്. സംഭവത്തിനുശേഷം മുങ്ങിയ പ്രതിക്കായി നെടുമുടി പോലീസ് വൈകിട്ടോടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാത്രിയോടെയാണ് ഇയാള്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടിയിലായത്. ബുധനാഴ്ച രാവിലെ ഏഴോടെ റിസോര്‍ട്ട് ഉടമയുടെ അച്ഛനാണ് ഹസീറ താമസിക്കുന്ന മുറിയുടെ പുറത്ത് മൃതദേഹം ആദ്യം കണ്ടത്. പര്‍ദധരിച്ച മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്തു ചുറ്റിയിരുന്നു. തോര്‍ത്ത് വലിച്ചുമുറുക്കിയതിന്റെ പാടുകളുമുണ്ടായിരുന്നു. രണ്ടുകാതിലും കാലുകളിലും മുറിവുണ്ട്. കമ്മല്‍ നഷ്ടപ്പെട്ടതായി പറയുന്നു. വസ്ത്രങ്ങള്‍ രണ്ടു സഞ്ചികളിലായി നിറച്ചുവെച്ചിരുന്നു. നാലുമാസമായി ഇവര്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്. ഭര്‍ത്താവും മകനുമെന്നു പരിചയപ്പെടുത്തിയ രണ്ടുപേര്‍ ഹസീറയെ കാണാന്‍വരാറുണ്ട്. ഇവരെ പോലീസ് ഫോണില്‍ വിളിച്ചപ്പോള്‍ സ്ത്രീയുമായി ബന്ധമില്ലെന്ന മറുപടിയാണു കിട്ടിയതെന്ന് റിസോര്‍ട്ട് അധികൃതര്‍ പറഞ്ഞു. ഹസീറയ്ക്കു മറ്റൊരാളുമായും ബന്ധമുണ്ടെന്നു പോലീസിനു…

    Read More »
  • Crime

    തൃശ്ശൂരില്‍ 3 കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് പത്തുവയസ്സുകാരന്‍; സിസി ടിവിയില്‍ വാഹനം, അന്വേഷണം

    തൃശ്ശൂര്‍: മൂന്ന് ആണ്‍കുട്ടികളെ വാനില്‍ തട്ടിക്കൊണ്ടുപോയതായി പത്തുവയസ്സുകാരന്റെ മൊഴി. പട്ടിക്കാട് ആല്‍പ്പാറ കനാലുംപുറത്തുനിന്ന് ഓംമ്നി വാനിലാണ് മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് പത്തുവയസ്സുകാരന്‍ മൊഴി നല്‍കിയിരിക്കുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒല്ലൂര്‍ എ.സി.പി.യുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ ഒമ്പതുമണിയോടെയാണ് സംഭവമുണ്ടായതെന്നാണ് അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായ പത്തുവയസ്സുകാരന്‍ പറയുന്നത്. മൂന്ന് കുട്ടികളെ മര്‍ദിച്ചശേഷം തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഓംമ്നി വാനില്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു വിദ്യാര്‍ഥിയുടെ മൊഴി. രാവിലെ സൈക്കിളില്‍ പള്ളിയില്‍നിന്ന് മടങ്ങിവരുന്നതിനിടെയാണ് സംഭവം കണ്ടതെന്ന് പത്തുവയസ്സുകാരന്‍ പറയുന്നു. തന്നെക്കാള്‍ പ്രായമുള്ള മൂന്ന് കുട്ടികളെയാണ് വാനില്‍ മര്‍ദിച്ച് കയറ്റിക്കൊണ്ടുപോയതെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സംഭവസമയത്ത് ഒരു ഓംമ്നി വാന്‍ പ്രദേശത്തുകൂടെ കടന്നുപോയതായി സിസി ടിവി ദൃശ്യങ്ങളില്‍നിന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വാന്‍ പോലീസ് കണ്ടെത്തിയതായും സൂചനയുണ്ട്. അതേസമയം, കുട്ടിയുടെ മൊഴിയുടെ വിശ്വാസ്യത സംബന്ധിച്ചും പോലീസിന് സംശയമുണ്ട്. കുട്ടികളെ കാണാനില്ലെന്ന് ഇതുവരെ പ്രദേശത്തെ പോലീസ് സ്റ്റേഷനുകളിലൊന്നും പരാതി ലഭിച്ചിട്ടില്ല. സമീപ സ്റ്റേഷനുകളിലും ഇത്തരമൊരു പരാതി കിട്ടിയിട്ടില്ല. അതിനാല്‍ പത്തുവയസ്സുകാരന്‍…

    Read More »
  • Crime

    അരുണാചലില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

    തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവീന്‍ ദേവി ദമ്പതികളുടെയും സുഹൃത്തായ ആര്യയുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ചു. ഉച്ചയ്ക്ക് 12.20 ഓടെയാണ് മൃതദേഹങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയി എംബാം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ആര്യയുടെയും ദേവിയുടെയു മൃതദേഹം തിരുവനന്തപുരത്തെ വീടുകളില്‍ എത്തിച്ചു. ആര്യയുടെ മൃതദേഹം വൈകിട്ട് നാലരയ്ക്കും ദേവിയുടേത് അഞ്ചരയ്ക്കും ശാന്തികവാടത്തില്‍ സംസ്‌കരിക്കും. നവീന്റെ മൃതദേഹം കോട്ടയത്തെ വീട്ടിലേക്കു കൊണ്ടുപോകും. വട്ടിയൂര്‍ക്കാവ് മേലത്തുമേലെ എംഎംആര്‍എ 198 ശ്രീരാഗത്തില്‍ ആര്യ ബി.നായര്‍ (29), ആയുര്‍വേദ ഡോക്ടര്‍മാരായ കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസ് (39), ഭാര്യ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആര്‍എ സിആര്‍എ കാവില്‍ ദേവി (41) എന്നിവരെ ചൊവ്വാഴ്ചയാണ് അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്യ ശ്രീകാര്യത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ്. ദേവി മുന്‍പ് ഇവിടെ അധ്യാപികയായി ജോലി ചെയ്തിരുന്നു. മാര്‍ച്ച് 27ന് ആണ് മൂവരും അരുണാചലിലേക്കു പോയത്. അരുണാചലിന്റെ…

    Read More »
  • LIFE

    വിവാഹിതനായ സംവിധായകനുമായി പ്രണയം; ഒടുവില്‍ വില്ലനായത് അമ്മ; പ്രണയ തകര്‍ച്ചയെ കുറിച്ച് ഭാനുപ്രിയ

    ഒരു കാലത്ത് തെന്നിന്ത്യയിലെ ഉയര്‍ന്ന താരമൂല്യമുള്ള നായികയായിരുന്നു ഭാനുപ്രിയ, ചിരഞ്ജീവി, ബാലകൃഷ്ണ, വെങ്കിടേഷ്, തുടങ്ങി തെലുഗുവിലെ മുന്‍ നിര നായകന്മാര്‍ക്കൊപ്പമെല്ലാം സിനിമകള്‍ ചെയ്തിട്ടുണ്ട് ഭാനുപ്രിയ. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, മികച്ച നര്‍ത്തകിയായും തിളങ്ങിയ വ്യക്തിയാണ് ഭാനുപ്രിയ. തമഴിലും തെലുങ്കിലുമാണ് കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചതെങ്കിലും മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങള്‍ ഭാനുപ്രിയ ചെയ്തു. 30 വര്‍ഷത്തോളം സിനിമ മേഖലയില്‍ തിളങ്ങിയ നടിയാണെങ്കിലും ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല താരം. തമിഴ് ചിത്രം അയലാന്‍ ആണ് താരം അവസാനം അഭിനയിച്ച ചിത്രം. തമഴിലൂടെ തന്നെയാണ് ഭാനുപ്രിയ അഭിനയ ലോകത്തേക്ക് ചുവടുവെച്ചതും. ദളപതിയില്‍ മമ്മൂട്ടിക്കൊപ്പവും ഭാനുപ്രിയ അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത 3യിലും ഭാനുപ്രിയ അഭിനയിച്ചിരുന്നു. മഹാനടി, സില നേരങ്കളില്‍ സില മനിതര്‍ തുടങ്ങി നിരവധി സിനിമകളിലും അഭിനയിച്ചു. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് നടി മലയാളത്തിലും അഭിനയിക്കാനെത്തുന്നത്. മോഹന്‍ലാല്‍ നായകനായെത്തിയ രാജശില്‍പിയാണ് ഭാനുപ്രിയയുടെ ആദ്യത്തെ മലയാള ചിത്രം. തുടര്‍ന്ന് ഹൈവേ, അഴകിയ…

    Read More »
  • India

    മാണ്ഡ്യയില്‍ വീണ്ടും മത്സരിക്കാനില്ല; ബി.ജെ.പിയില്‍ ചേരുമെന്ന് സുമലത

    ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യ ലോക്‌സഭാ സീറ്റിനെച്ചൊല്ലി എന്‍.ഡി.എയിലുള്ള തര്‍ക്കങ്ങള്‍ക്ക് വിരാമം. സിറ്റിങ് എം.പി സുമലത അംബരീഷ് ഇത്തവണ മത്സരിക്കില്ലെന്ന് അറിയിച്ചു. കൂടാതെ ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. മാണ്ഡ്യയില്‍ ഇത്തവണ ജെ.ഡി.എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. 2019ല്‍ സ്വതന്ത്രയായി മത്സരിച്ച സുമലതയെ ബി.ജെ.പി പിന്തുണക്കുകയായിരുന്നു. അന്ന് കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ ആണ് അവര്‍ പരാജയപ്പെടുത്തിയത്. ഇത്തവണയും സുമലത ഇവിടെനിന്ന് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍, സീറ്റ് ജെ.ഡി.എസിന് നല്‍കുകയായിരുന്നു. മാര്‍ച്ച് 31ന് കുമാരസ്വാമി പിന്തുണ ആവശ്യപ്പെട്ട് സുമലതയെ കണ്ടിരുന്നു. ബി.ജെ.പി സുമലതക്ക് മറ്റു സീറ്റുകള്‍ നല്‍കാമെന്ന് അറിയിച്ചെങ്കിലും അവര്‍ നിഷേധിച്ചു. മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയും നടനുമായ അംബരീഷിന്റെ ഭാര്യയാണ് സുമലത. കഴിഞ്ഞതവണ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് സ്വതന്ത്രയായി മത്സരിച്ചതും ബി.ജെ.പി പിന്തുണയോടെ വിജയിച്ചതും. വൊക്കലിഗ സമുദായത്തിന് ഏറെ സ്വാധീനമുള്ള മേഖലയാണ്…

    Read More »
  • Crime

    വാതിലടച്ച് വീട്ടിലെ രണ്ടു പാചകവാതക സിലിണ്ടറും തുറന്നുവിട്ടു; മൂവാറ്റുപുഴയില്‍ യുവാവ് തുങ്ങി മരിച്ചനിലയില്‍

    എറണാകുളം: പാചകവാതക സിലിണ്ടര്‍ തുറന്നു വിട്ട ശേഷം യുവാവു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കല്ലൂര്‍ക്കാട് കുളങ്ങാട്ടുപാറ കോട്ടയില്‍ ജോണ്‍സണ്‍ (36) ആണു മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണു ജോണ്‍സനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും കുട്ടിയും വീട്ടില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ വാതിലടച്ചു വീടിനുള്ളിലുണ്ടായിരുന്ന രണ്ടു പാചകവാതക സിലിണ്ടറും തുറന്നു വിട്ട ശേഷം ജോണ്‍സണ്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കല്ലൂര്‍ക്കാട് നിന്ന് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയാണു മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്. കട്ടിലില്‍ പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. കഴുത്തില്‍ കുരുക്കുണ്ടായിരുന്നു.  

    Read More »
  • Kerala

    ”എസ്.ഡി.പി.ഐ.യുടെ പിന്തുണ യുഡിഎഫ് സ്വീകരിക്കില്ല, വ്യക്തിപരമായി ആര്‍ക്കും വോട്ട് ചെയ്യാം”

    തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ. പ്രഖ്യാപിച്ച പിന്തുണ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വ്യക്തിപരമായി ആര്‍ക്കുവേണമെങ്കിലും യു.ഡി.എഫിന് വോട്ട് ചെയ്യാമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വോട്ട് ചെയ്യുന്നത് വ്യക്തിപരമായാണ്. അത് അവരുടെ സ്വാതന്ത്ര്യം. അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വോട്ട് ചെയ്യാം. എല്ലാ ജനവിഭാഗങ്ങളും യു.ഡി.എഫിന് വോട്ട് ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്നാല്‍, സംഘടനകളുടെ കാര്യത്തില്‍ അങ്ങനെയല്ല, വി.ഡി. സതീശന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പതാക ഇല്ലാത്തതിനേക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്, ഞങ്ങള്‍ എങ്ങനെ പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി സ്റ്റഡി ക്ലാസ് എടുക്കേണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പതാക വിവാദം ഉണ്ടാക്കിയത് ബിജെപിയാണ്. ഇത്തവണ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിഹ്നം നഷ്ടപ്പെട്ട് മരപ്പട്ടിയും നീരാളിയും ആകാതിരിക്കാന്‍ ഇന്ത്യ മുന്നണിയുടെ ഭാഗമാവുകയും മറുവശത്ത് ബിജെപിക്ക് ഇടമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്ന നടപടിയാണ് മുഖ്യമന്ത്രിയുടേത്. മാസപ്പടി ഉള്‍പ്പെടെയുള്ള കേസുകളില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ബിജെപിയെ പേടിച്ചാണ് പറയുന്നതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

    Read More »
  • India

    ഉദ്ധവ് വിഭാഗത്തെ വിമര്‍ശിച്ചു; സഞ്ജയ് നിരുപമിനെ കോണ്‍ഗ്രസ് പുറത്താക്കി

    മുംബൈ: കോണ്‍ഗ്രസിനെയും ഉദ്ധവ് വിഭാഗത്തെയും രൂക്ഷമായി വിമര്‍ശിച്ച മുംബൈ ഘടകം മുന്‍ അധ്യക്ഷന്‍ സഞ്ജയ് നിരുപമിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി കോണ്‍ഗ്രസ്. ശിവസേനയുമായുള്ള സീറ്റ് വിഭജനചര്‍ച്ചയില്‍ പാര്‍ട്ടിക്ക് മുംബൈയില്‍ അര്‍ഹമായ സീറ്റുകള്‍ നേടിയെടുക്കാന്‍ കഴിഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു രൂക്ഷമായ വിമര്‍ശനം. ഇതോടെ ഇന്നലെത്തന്നെ താരപ്രചാരകരുടെ പട്ടികയില്‍ നിന്നു അദ്ദേഹത്തെ നീക്കിയിരുന്നു. പിന്നാലെ നിരുപമിനെതിരെ അച്ചടക്കനടപടിക്കു ഹൈക്കമാന്‍ഡിനോടു സംസ്ഥാനഘടകം നിര്‍ദേശിക്കുകയും ചെയ്തു. ആറു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. മുംബൈ നോര്‍ത്തില്‍നിന്നുള്ള ലോക്‌സഭാ എംപിയായിരുന്നു അദ്ദേഹം. പിന്നീട് രാജ്യസഭാ എംപിയും പാര്‍ട്ടിയുടെ മുംബൈ ഘടകം അധ്യക്ഷനുമായിരുന്നു. സഞ്ജയ് നിരുപം ശിവസേനാ ഷിന്‍ഡെ പക്ഷത്ത് ചേരുമെന്നാണ് അഭ്യൂഹം. വ്യാഴാഴ്ച നിലപാട് പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. നോര്‍ത്ത് വെസ്റ്റ് മുംബൈ മണ്ഡലത്തില്‍ മത്സരിക്കാനുള്ള താല്‍പര്യം നിരുപമിനുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മണ്ഡലങ്ങള്‍ ഉദ്ധവ് പക്ഷത്തിനു നല്‍കിയതോടെയാണ് അസ്വാരസ്യം ഉടലെടുത്തത്. നേരത്തേ, അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വിഷയത്തിലും കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിനു വിരുദ്ധമായാണ് സഞ്ജയ് നിരുപം പ്രതികരിച്ചത്.

    Read More »
  • Kerala

    കൊല്ലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ യാത്രക്കാരന് ക്രൂരമര്‍ദനം; പ്രകോപനവുമില്ലാതെ തന്നെ കയ്യേറ്റം ചെയ്‌തെന്ന് കൊട്ടാരക്കര സ്വദേശി

    കൊല്ലം: ബസ് സമയം ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ കൊല്ലം കെ.എസ്.ആർ.ടി.സി.ഡിപ്പോയില്‍ യാത്രക്കാരന് ക്രൂരമർദനം. കൊട്ടാരക്കര സ്വദേശിയും നിർമ്മാണമേഖലയിലെ ഫയർ ആൻഡ് സേഫ്റ്റി കരാറുകാരനും തൊഴിലാളിയുമായ ഷാജിമോനാണ് ട്രാൻസ്‌പോർട്ട് സ്റ്റേഷനില്‍ വെച്ച്‌ ക്രൂരമായ മർദനമേറ്റത്. ബസ്സിന്റെ സമയം ചോദിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദനത്തില്‍ കലാശിച്ചത്. ആറ്റിങ്ങലിലേക്ക് പോകാനായി കൊല്ലം ബസ് സ്റ്റാൻഡില്‍ എത്തിയതായിരുന്നു ഷാജിമോൻ. ആറ്റിങ്ങലിലേക്കുള്ള ബസ് എത്രമണിക്കാണ് ഉള്ളതെന്ന് കെ.എസ്.ആർ.ടി.സി. ജീവനക്കാരനോട് ചോദിച്ചപ്പോ ‘ബോർഡ് നോക്കെടാ’ എന്ന മറുപടിയാണ് ലഭിച്ചതെന്ന് ഷാജിമോൻ പറയുന്നു. തുടർന്നും മോശമായി പെരുമാറിയതോടെയാണ് വാക്കുതർക്കമുണ്ടായത്. പിന്നീട് യാതൊരു പ്രകോപനവുമില്ലാതെ തന്നെ കയ്യേറ്റം ചെയ്യുകയും മർദിക്കുകയുമായിരുന്നുവെന്ന് ഷാജി പറഞ്ഞു. ഡിപ്പോയിലെ ഗാർഡ് സുനില്‍കുമാർ ആണ് ക്രൂരമർദനം നടത്തിയത്. പരിക്കേറ്റ ഷാജിമോൻ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മർദനത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് മൊബൈല്‍ ഫോണില്‍ വീഡിയോ പകർത്തിയത്. ഈ വീഡിയോയുടെ സഹായത്തോടെയാണ് മർദിച്ചയാളെ തിരിച്ചറിയാൻ സാധിച്ചത്.

    Read More »
Back to top button
error: