KeralaNEWS

വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം; യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് അറസ്റ്റില്‍

ചൊക്ലി: വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയ കേസില്‍ യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് അണിയാരത്തെ വി.കെ.സ്മിൻതേഷിനെ (മുത്തു -39) ചൊക്ലി പൊലീസ് അറസ്റ്റു ചെയ്തു.

2019 മേയ് 23 നാണ് കേസിനാസ്പദമായ സംഭവം. വടക്കെ കൊയപ്പാള്‍ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തുകയും ഗൃഹനാഥയായ മഹിജയെ അടിച്ചു പരിക്കേല്‍പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.

ചൊക്ലി പൊലീസ് ഇൻസ്പെക്ടർ പി. പ്രമോദിന്റെയും എസ്.ഐ ആർ.എസ്. രഞ്ജുവിന്റെയും നേതൃത്വത്തിലാണ് അറസ്റ്റ്. ചൊക്ലി, പാനൂർ സ്റ്റേഷനുകളിലായി സാമൂഹ മാധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷം പരത്തുന്ന ശബ്ദ സന്ദേശം അയച്ചതുള്‍പ്പെടെ ഒമ്ബത് കേസുകളില്‍ പ്രതിയാണ് സ്മിതേഷ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Back to top button
error: