Month: April 2024

  • Kerala

    കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ഇനി എല്ലാ സ്റ്റോപ്പിലും നിര്‍ത്തും 

    തിരുവനന്തപുരം: സീറ്റ് ഒഴിവൂണ്ടെങ്കിൽ കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ഇനി എല്ലാ സ്റ്റോപ്പിലും നിര്‍ത്തും.യാത്രക്കാര്‍ നില്‍ക്കുന്ന സ്ഥലം സ്റ്റോപ്പല്ലെങ്കിലും ഏത് സമയത്തായാലും ബസ് നിര്‍ത്തണം.ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെതാണ് ഉത്തരവ്. സ്റ്റോപ്പുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ നിര്‍ത്തുമ്ബോള്‍ മറ്റു വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഗതാഗത നിയമങ്ങള്‍ പാലിച്ചുവേണം വാഹനം നിര്‍ത്തേണ്ടതെന്നും ഡ്രൈവര്‍മാര്‍ക്കുള്ള കര്‍ശന നിര്‍ദേശത്തില്‍ പറയുന്നു. വഴിയില്‍നിന്ന് കൈകാണിക്കുന്ന യാത്രക്കാരന്‍ അന്നദാതാവാണെന്ന കാര്യം ഓര്‍ക്കണമെന്ന് ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ വകുപ്പ് മന്ത്രി ഓർമ്മിപ്പിക്കുന്നു. സ്റ്റാന്‍ഡുകളില്‍ നിന്ന് ബസ് നീങ്ങിത്തുടങ്ങുമ്ബോള്‍ യാത്രക്കാരന്‍ കൈകാണിച്ചാല്‍ ബസ് നിര്‍ത്തിക്കൊടുക്കണം. സ്ത്രീയാത്രികര്‍ക്ക് രാത്രി ബസുകളില്‍ നല്‍കുന്ന സ്റ്റോപ്പ് ഇളവ് തുടരും. രാത്രി എട്ടിനും രാവിലെ ആറിനും ഇടയ്ക്ക് ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തിക്കൊടുക്കണമെന്നും നിര്‍ദ്ദേശമുണ്ട് ഡ്യൂട്ടിക്കിടയിലെ മദ്യപാനം ഒഴിവാക്കാന്‍ നിലവിലുള്ള ബ്രീത്ത് അനലൈസര്‍ പരിശോധന കര്‍ശനമാക്കും. ഇപ്പോള്‍ സംശയമുള്ളവരെ മാത്രമാണ് പരിശോധിക്കുന്നത്. ഇതിനുപകരം സ്ത്രീകള്‍ ഒഴികെയുള്ള ഡ്രൈവര്‍, കണ്ടക്ടര്‍ ജീവനക്കാര്‍ക്ക് ഡ്യൂട്ടി തുടങ്ങും മുമ്ബ് പരിശോധന നടത്താനാണ് തീരുമാനം.

    Read More »
  • India

    ലോകം തിരിച്ചടി നേരിട്ടപ്പോഴും ഇന്ത്യയെ വീഴാതെ താങ്ങി; മൻമോഹൻ സിങ് പടിയിറങ്ങുമ്പോൾ

    33 വര്‍ഷം നീണ്ട പാര്‍ലമെന്റ് ജീവിതത്തിന് വിരാമം കുറിച്ച്‌ മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ.മന്‍മോഹന്‍ സിങ് കഴിഞ്ഞ ദിവസമാണ് രാജ്യസഭയില്‍ നിന്ന് വിരമിച്ചത്. സാമ്ബത്തിക ശാസ്ത്രജ്ഞനെന്ന നിലയില്‍ പ്രശസ്തനായ മൻമോഹൻ സിങ് റിസർവ്‌ ബാങ്ക്‌ ഗവർണർ, രാജ്യാന്തര നാണയനിധി അംഗം എന്നീ നിലകളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 1991 മുതല്‍ 1996 വരെ നരസിംഹ റാവു സർക്കാരില്‍ ധനമന്ത്രിയായിരുന്നു. 1991 ഒക്ടോബറില്‍ അസമില്‍നിന്നുള്ള അംഗമായാണ് മൻമോഹൻ സിങ് ആദ്യമായി രാജ്യസഭയിലെത്തിയത്. 2004 മുതല്‍ 2014 വരെ പത്ത് വർഷം അദ്ദേഹം രാജ്യത്തിൻെറ പ്രധാനമന്ത്രിയായി. 92 വയസ്സുള്ള അദ്ദേഹം കഴിഞ്ഞ ദിവസമാണ് രാജ്യസഭയില്‍ നിന്ന് വിരമിച്ചത്.നീണ്ട 33 വര്‍ഷങ്ങള്‍ ആ സഭയിലുണ്ടായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലെ പല തലമുറകളെ കണ്ടു. രണ്ട് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. അന്തസ്സോടെ ഭരിച്ചു, അന്തസ്സോടെ തന്നെ പടിയിറങ്ങി. വാക്കുകള്‍ മൃദുവായിരുന്നുവെങ്കിലും നിലപാടുകളില്‍ വ്യക്തതയുണ്ടായിരുന്നു. നെഹ്‌റു കുടുംബത്തിന്റെ ബിനാമി എന്ന് എതിരാളികള്‍ വിമര്‍ശിക്കുമ്പോഴും സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചു തന്നെയാണ് അദ്ദേഹം സര്‍ക്കാറിനെ…

    Read More »
  • India

    കണക്കുകൾ വ്യക്തം; ഇത്തവണ ബിജെപി അടിപടലം നിലം പൊത്തും

    ലോക്സഭാ തെരഞ്ഞെടുപ്പില്‍ 400ന് മുകളില്‍ സീറ്റ് ഇത്തവണ ലഭിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. ഈ ലക്ഷ്യം ഉറപ്പാക്കണമെങ്കില്‍ ഹിന്ദി ബെല്‍റ്റിലെ രാജസ്ഥാനില്‍  2019-ൽ കിട്ടിയ പോലെ മുഴുവന്‍(25/25) സീറ്റും ദക്ഷിണേന്ത്യയിലെ കർണാടകത്തിൽ കഴിഞ്ഞതവണ ലഭിച്ച 26 (സ്വതന്ത്രൻ ഉള്‍പ്പെടെ) സീറ്റുകളും ഇത്തവണയും ബിജെപിക്ക് സ്വന്തമാക്കാനാകണം. കഴിഞ്ഞ തവണ ഈ പ്രകടനം കാഴ്ചവച്ചിട്ടു പോലും 303 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചതെന്നോർക്കണം.പുല്‍വാമയും ബാലാക്കോട്ടിലെ മിന്നലാക്രമണവും ഉള്‍പ്പടെ ദേശീയ വികാരം അലയടിച്ച തിരഞ്ഞെടുപ്പായിരുന്നു 2019ലേത്. അന്നത്തെ സാഹചര്യമല്ല ഇപ്പോഴത്തേത്. അതിനാല്‍ രാജസ്ഥാനിൽ ഇത്തവണ 25ല്‍ 25 ഉം എന്നത് ആവര്‍ത്തിക്കുക അത്ര എളുപ്പമായേക്കില്ല ബിജെപിക്ക്. തന്നെയുമല്ല, വലിയ ഭരണവിരുദ്ധവികാരവും കോണ്‍ഗ്രസിലെ അനൈക്യവും ആഞ്ഞടിച്ച കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍പ്പോലും 200ല്‍ 70 സീറ്റ് കോണ്‍ഗ്രസ് നേടിയ സംസ്ഥാനമാണ് രാജസ്ഥാന്‍.അതായത് രാജസ്ഥാനിൽ അത്രയെളുപ്പം കോൺഗ്രസിനെ എഴുതിതള്ളാൻ ആവില്ലെന്ന് ! ഇനി തെക്കോട്ടു പോയാൽ കഴിഞ്ഞ തവണ കർണാടകയില്‍ ബിജെപി 26 (സ്വതന്ത്രൻ ഉള്‍പ്പെടെ) സീറ്റുകള്‍ സ്വന്തമാക്കി വൻ മുന്നേറ്റമാണ് നടത്തിയത്.എന്നാൽ കഴിഞ്ഞതവണ…

    Read More »
  • Health

    ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങൾ പ്രമേഹരോഗിയാണ് !

    രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു മെറ്റബോളിക് ഡിസോർഡർ ആണ് പ്രമേഹം അഥവാ ഷുഗർ.  ഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റുന്നത് പാൻക്രിയാസ് ഉല്‍പ്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആണ്.ഉൽപ്പാദനത്തിൽ എന്തെങ്കിലും പ്രശ്നം നേരിട്ടാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. വർധിച്ച വിശപ്പും ദാഹവും, കാരണമില്ലാതെ തന്നെ ശരീരഭാരം കുറയുക ഇവയാണ് ഷുഗറിന്റെ സാധാരണ ലക്ഷണങ്ങൾ. കാഴ്ച മങ്ങൽ, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, ക്ഷീണം, ഇവയും രോഗ ലക്ഷണമാകാം. തുടർച്ചയായുള്ള അണുബാധയും പ്രമേഹ സൂചനയാകാം.  ചിലരിലെങ്കിലും പേശികൾക്ക് ബലക്ഷയം, ലൈംഗിക വിരക്തി, ശീഘ്രസ്ഖലനം ഇവയും ഉണ്ടാകാം. ചർമം വരളുക, ചൊറിച്ചിൽ എന്നിവയും ഉണ്ടാകാം. അനിയന്ത്രിതമായ പ്രമേഹം, ഹൃദ്രോഗം, വൃക്ക തകരാറ്, നേത്രരോഗങ്ങൾ, പക്ഷാഘാതം, പല്ലിന്റെ തകരാറ്, നാഡികളുടെ തകരാറ് ഇവയ്ക്കെല്ലാം കാരണമാകും. പലപ്പോഴും നമ്മുടെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ പ്രമേഹത്തിന്റെ സൂചനകളാണെന്ന് മനസ്സിലാക്കാൻ സാധിക്കാത്തതാണ് രോഗം വർധിക്കുന്നതിന്റെ പ്രധാന കാരണം.   താഴെ പറയുന്ന ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ…

    Read More »
  • Kerala

    പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം  പെറ്റമ്മ കൈ ഞരമ്പു മുറിച്ച് വീടിനു മുന്നിൽ തൂങ്ങിമരിച്ചു, സംഭവം കാസർകോട്

        നൊന്തുപെറ്റ പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി അമ്മ വീട്ടുമുറ്റത്തെ മരത്തിൽ ജീവനൊടുക്കി. കാസർകോട് ജില്ലയിലെ മുളിയാർ അർളടുക്ക കൊപ്പാളംകൊച്ചിയിൽ ബിന്ദുവാണ് നാലു മാസം പ്രായമുള്ള മകൾ ശ്രീനന്ദയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്നലെ പകൽ 3 നാണ് കോപ്പാളം കൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തിൽ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൈകളുടെ ഞരമ്പു മുറിച്ചു രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. കിടപ്പുമുറിയിൽ അവശനിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴ സ്വദേശിയായ ഭർത്താവ് ശരത്ത് സ്വിറ്റ്സർലൻഡിലാണ്. ഭർതൃവീട്ടിൽ നിന്നു 2 ദിവസം മുൻപാണു ബിന്ദു സ്വന്തം വീട്ടിലേക്കു വന്നത്. 6 വർഷം മുൻപ് വിവാഹിതരായ ഇവർക്ക് ശ്രീഹരി എന്ന മകൻ കൂടിയുണ്ട്. കുടുംബ പ്രശ്നമാണ് കാരണമെന്ന് ആദൂർ  പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

    Read More »
  • Kerala

    കൊച്ചിയിലേക്ക് ലൈറ്റ് ട്രാം പദ്ധതിയും; താല്‍പര്യമറിയിച്ച്‌ ബ്രിസ്‌ബെയ്ന്‍

    ലോകോത്തര നിലവാരത്തിലുള്ള ഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.ഇത്തരത്തിൽ കൊച്ചിയുടെ പൊതുഗതാഗതരംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കിയ പദ്ധതിയാണ് മെട്രൊ റെയിലും വാട്ടർ മെട്രോയും. ഇപ്പോഴിതാ കൊച്ചിക്കാര്‍ക്ക് നവീനമായ മറ്റൊരു പൊതുഗതാഗത രീതിക്ക് കൂടി വഴിതെളിയുകയാണ്.മെട്രോ എത്തിപ്പെടാത്ത കൊച്ചിയിലെ പ്രദേശങ്ങളെ ബന്ധിപ്പിക്കാന്‍ വിദേശ മാതൃകയില്‍ ലൈറ്റ് ട്രാം പദ്ധതി നടപ്പിലാക്കാനുള്ള സാധ്യതകളാണ് സംസ്ഥാന സര്‍ക്കാര്‍ തേടുന്നത്.ഇത് സംബന്ധിച്ച് ലൈറ്റ് ട്രാം പദ്ധതികളില്‍ ഏറെ പേരുകേട്ട ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ കമ്പനിയുമായി കേരള സർക്കാർ ചർച്ചകൾ നടത്തി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍) നേതൃത്വത്തിലാണ് പുതിയ പദ്ധതിയുടെ പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നത്. കൊച്ചിക്കൊപ്പം കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളും പരിഗണനയിലുണ്ട്. എങ്കിലും പ്രാഥമിക പരിഗണന കൊച്ചിക്കാണ്. ലൈറ്റ് ട്രാം സംവിധാനത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്.ആദ്യമായി ഈ സംവിധാനം പരീക്ഷിക്കുന്നത് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലാണ്. 1880ലാണിത്. ഇന്ന് ലോകത്തിന്റെ പല ഭാഗത്തും ലൈറ്റ് ട്രാം സംവിധാനം നിലവിലുണ്ട്. സാദാ റോഡുകളിലൂടെ മെട്രൊ റെയിലിന് സമാനമായ കോച്ചുകള്‍ ഓടിക്കാമെന്നതാണ്…

    Read More »
  • Kerala

    തരൂരിനെതിരേ മത്സരിക്കാൻ യൂത്ത് കോണ്‍ഗ്രസ് നേതാവ്

    തിരുവനന്തപുരം: ശശി തരൂരിനെതിരെ മത്സരിക്കാൻ പാര്‍ട്ടി വിമതന്‍. തരൂരിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് നാമനിര്‍ദേശ പത്രിക നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്നും കഴിഞ്ഞ ദിവസം രാജിവച്ച ഷൈന്‍ ലാലാണ് ശശി തരൂരിനെതിരെ മത്സരിക്കുന്നത്. കലട്രേറ്റില്‍ എത്തി ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് ഷൈന്‍ലാല്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചു. യുവാക്കളെ പാര്‍ട്ടി പരിഗണിച്ചില്ലെന്നും എന്ത് സമ്മര്‍ദ്ദം ഉണ്ടായാലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഷൈന്‍ ലാല്‍ പറഞ്ഞു.

    Read More »
  • Kerala

    തോമസ് ഐസക്ക് വിഷയത്തിൽ ഇഡിക്ക് വീണ്ടും തിരിച്ചടി; കുറഞ്ഞപക്ഷം കാരണമെങ്കിലും ബോധ്യപ്പെടുത്തുവെന്ന് ഇഡിയോട് ഹൈക്കോടതി

    കൊച്ചി: മസാല ബോണ്ട് കേസില്‍ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യമെന്തെന്ന് ഇഡിയോട് ചോദിച്ച്‌ ഹൈക്കോടതി. കുറഞ്ഞ പക്ഷം കോടതിയോടെങ്കിലും അതിനുള്ള കാരണം ബോധ്യപ്പെടുത്തണമെന്നും എന്തിന് വേണ്ടിയാണ് ഐസക്കിനെ ചോദ്യം ചെയ്യുന്നതെന്ന് കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു. മസാല ബോണ്ട് ഇടപാടിലെ ഇഡി സമൻസിനെതിരായി തോമസ് ഐസക്കിന്റെ ഉപഹർജി പരിഗണിക്കവേയാണ്  ഇഡിയോട് കോടതി ഇക്കാര്യം പറഞ്ഞത്. കേസ് പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റി.അതുവരെ കടുത്ത നടപടി പാടില്ലെന്ന മുൻ ഉത്തരവ് നിലനില്‍ക്കുമെന്നും ജസ്റ്റിസ് ടി.ആര്‍.രവി വ്യക്തമാക്കി.

    Read More »
  • Kerala

    രാജീവ്‌ ചന്ദ്രശേഖര്‍ ഇൻകം ടാക്സ് അടച്ചത് 680 രൂപ ; കണക്കുകൾ പുറത്ത് 

    തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർഥിയായ രാജീവ്‌ ചന്ദ്രശേഖർ 2021-22 കാലഘട്ടത്തില്‍ ഇൻകം ടാക്സ് അടച്ചത് വെറും 680 രൂപ !! 2020-21 കാലളവില്‍ 17,51,540 രൂപയാണ് രാജീവ് ചന്ദ്രശേഖർ ടാക്സ് അടച്ചത്. 2021-22 ല്‍ ഇത് 680 രൂപയായി. അതേസമയം തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർഥിയായ രാജീവ്‌ ചന്ദ്രശേഖർ വേദനിക്കുന്ന കോടീശ്വരനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ. ഫേസ്ബുക്കിലൂടെയാണ് രാജീവ് ചന്ദ്രശേഖരനെതിരെ അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ടെക്‌നോപാർക്കില്‍ എൻട്രി ലെവല്‍ ജോലിചെയ്യുന്ന ഫ്രഷേഴ്‌സ് ഇതിലും ടാക്സ് അടക്കുമല്ലോ എന്നും ശബരീനാഥൻ പരിഹസിച്ചു. നിലവിൽ  രാജീവ് ചന്ദ്രശേഖറിന് ആകെ 23.65 കോടിയുടെ സ്വത്താണുള്ളത്.നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. സംഭവത്തിൽ എന്‍ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ കോൺഗ്രസ് പരാതി നൽകി.നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന്‌ ചൂണ്ടിക്കാട്ടി മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ അവനി ബന്‍സാലാണ് പരാതി നൽകിയത്. 28 കോടി രൂപയുടെ ആസ്തി മാത്രമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ജുപിറ്റര്‍ ക്യാപിറ്റല്‍ അടക്കമുള്ള തന്റെ പ്രധാന…

    Read More »
  • Kerala

    നികുതി വെട്ടിപ്പ്; സുരേഷ് ഗോപിക്ക് തിരിച്ചടി

    കൊച്ചി: തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വാഹന രജിസ്ട്രേഷൻ കേസില്‍ തിരിച്ചടി. പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാക്കണമെന്ന സുരേഷ്‌ ഗോപിയുടെ ആവശ്യം കോടതി തള്ളി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  എറണാകുളം എസിജെഎം കോടതിയെയാണ് സുരേഷ്‌ ഗോപി സമീപിച്ചത് പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാനത്തിന് നികുതി നഷ്ടമുണ്ടാക്കി എന്നായിരുന്നു കേസ്. കേസിൻ്റെ വിചാരണ നടപടികള്‍ മെയ് 28ന് ആരംഭിക്കും. 2010, 2016 വർഷങ്ങളില്‍ സുരേഷ് ഗോപി രണ്ട് ആഡംബര കാറുകള്‍ വ്യാജ വിലാസമുണ്ടാക്കി പുതുച്ചേരിയില്‍ രജിസ്റ്റർ ചെയ്തിരുന്നു. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം. പുതുച്ചേരി ചാവടിയിലെ കാർത്തിക അപ്പാർട്ട്മെൻ്റില്‍ വാടകയ്ക്ക് താമസിക്കുന്നുവെന്ന വ്യാജ വിലാസമുണ്ടാക്കിയാണ് സുരേഷ്‌ ഗോപി വാഹനങ്ങള്‍  രജിസ്റ്റർ ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.

    Read More »
Back to top button
error: