ഇപ്പോഴിതാ കൊച്ചിക്കാര്‍ക്ക് നവീനമായ മറ്റൊരു പൊതുഗതാഗത രീതിക്ക് കൂടി വഴിതെളിയുകയാണ്.മെട്രോ എത്തിപ്പെടാത്ത കൊച്ചിയിലെ പ്രദേശങ്ങളെ ബന്ധിപ്പിക്കാന്‍ വിദേശ മാതൃകയില്‍ ലൈറ്റ് ട്രാം പദ്ധതി നടപ്പിലാക്കാനുള്ള സാധ്യതകളാണ് സംസ്ഥാന സര്‍ക്കാര്‍ തേടുന്നത്.ഇത് സംബന്ധിച്ച് ലൈറ്റ് ട്രാം പദ്ധതികളില്‍ ഏറെ പേരുകേട്ട ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ കമ്പനിയുമായി കേരള സർക്കാർ ചർച്ചകൾ നടത്തി.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍) നേതൃത്വത്തിലാണ് പുതിയ പദ്ധതിയുടെ പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നത്. കൊച്ചിക്കൊപ്പം കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളും പരിഗണനയിലുണ്ട്. എങ്കിലും പ്രാഥമിക പരിഗണന കൊച്ചിക്കാണ്.
ലൈറ്റ് ട്രാം സംവിധാനത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്.ആദ്യമായി ഈ സംവിധാനം പരീക്ഷിക്കുന്നത് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലാണ്. 1880ലാണിത്. ഇന്ന് ലോകത്തിന്റെ പല ഭാഗത്തും ലൈറ്റ് ട്രാം സംവിധാനം നിലവിലുണ്ട്. സാദാ റോഡുകളിലൂടെ മെട്രൊ റെയിലിന് സമാനമായ കോച്ചുകള്‍ ഓടിക്കാമെന്നതാണ് ലൈറ്റ് ട്രാമിന്റെ പ്രത്യേകത.
പ്രത്യേക ട്രാക്കുകള്‍ റോഡില്‍ നിര്‍മിച്ചും ട്രാക്കില്ലാതെയും ഇത് ഓടിക്കാന്‍ സാധിക്കും. കൊച്ചിയെ പോലെ തിരക്കുള്ള സ്ഥലങ്ങളില്‍ ട്രാക്കില്ലാതെ ഓടുന്ന ലൈറ്റ് ട്രാമുകളായിരിക്കും പ്രായോഗികം. ഒരേസമയം കൂടുതല്‍ ആളുകള്‍ക്ക് യാത്ര ചെയ്യാനും സാധിക്കും.
നിലവില്‍ കൊച്ചി മെട്രൊ സര്‍വീസ് ഇല്ലാത്ത ഹൈക്കോര്‍ട്ട് ജംഗ്ഷന്‍, മറൈന്‍ ഡ്രൈവ്, പശ്ചിമകൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സാധ്യത പഠനം നടത്തുക. കൊച്ചി മെട്രൊ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടിവന്നതുമായി തട്ടിച്ചു നോക്കുമ്ബോള്‍ ചെലവ് തീരെ കുറവാണ് താനും. പൊതുഗതാഗതം കൂടുതല്‍ ഉപയോഗിക്കുന്നതിലൂടെ കൊച്ചിയിലെ തിരക്ക് വീണ്ടും കുറയ്ക്കാനും ഇതുവഴി സാധിക്കും.
കൊച്ചിയെ കൂടാതെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ബ്രിസ്‌ബെയ്ന്‍ ലൈറ്റ് ട്രാം അധികൃതര്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇന്ത്യന്‍ നഗരങ്ങള്‍ക്ക് കൂടുതല്‍ യോജിച്ചതാണ് ലൈറ്റ് ട്രാം എന്നാണ് പൊതുവിലയിരുത്തല്‍.