സ്റ്റോപ്പുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ നിര്‍ത്തുമ്ബോള്‍ മറ്റു വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഗതാഗത നിയമങ്ങള്‍ പാലിച്ചുവേണം വാഹനം നിര്‍ത്തേണ്ടതെന്നും ഡ്രൈവര്‍മാര്‍ക്കുള്ള കര്‍ശന നിര്‍ദേശത്തില്‍ പറയുന്നു. വഴിയില്‍നിന്ന് കൈകാണിക്കുന്ന യാത്രക്കാരന് അന്നദാതാവാണെന്ന കാര്യം ഓര്‍ക്കണമെന്ന് ജീവനക്കാര്‍ക്ക് നല്കിയ സന്ദേശത്തില്‍ വകുപ്പ് മന്ത്രി ഓർമ്മിപ്പിക്കുന്നു.
സ്റ്റാന്‍ഡുകളില്‍ നിന്ന് ബസ് നീങ്ങിത്തുടങ്ങുമ്ബോള് യാത്രക്കാരന് കൈകാണിച്ചാല്‍ ബസ് നിര്‍ത്തിക്കൊടുക്കണം. സ്ത്രീയാത്രികര്‍ക്ക് രാത്രി ബസുകളില്‍ നല്കുന്ന സ്റ്റോപ്പ് ഇളവ് തുടരും. രാത്രി എട്ടിനും രാവിലെ ആറിനും ഇടയ്ക്ക് ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തിക്കൊടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്
ഡ്യൂട്ടിക്കിടയിലെ മദ്യപാനം ഒഴിവാക്കാന്‍ നിലവിലുള്ള ബ്രീത്ത് അനലൈസര്‍ പരിശോധന കര്‍ശനമാക്കും. ഇപ്പോള്‍ സംശയമുള്ളവരെ മാത്രമാണ് പരിശോധിക്കുന്നത്. ഇതിനുപകരം സ്ത്രീകള്‍ ഒഴികെയുള്ള ഡ്രൈവര്‍, കണ്ടക്ടര്‍ ജീവനക്കാര്‍ക്ക് ഡ്യൂട്ടി തുടങ്ങും മുമ്ബ് പരിശോധന നടത്താനാണ് തീരുമാനം.