Month: April 2024
-
India
മോദി സര്‍ക്കാരിന്‍റെ അഴിമതികള്‍ തുറന്നുകാട്ടി വെബ്‌സൈറ്റ്
ബിജെപിയെ പ്രതിസന്ധിയിലാക്കി മോദി സര്‍ക്കാരിന്‍റെ അഴിമതികളുടെ വിശദാംശങ്ങള്‍ തുറന്നുകാട്ടി വെബ്‌സൈറ്റ്.‘കറപ്‌ട് മോദി ഡോട് കോം’ എന്ന പേരിലുള്ള വെബ്‌സൈറ്റാണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. റഫേല്‍, ഐഎല്‍ ആന്‍ഡ് എഫ്‌എസ്, അദാനി എയര്‍പോര്‍ട്ട്, അസം സിവില്‍ സര്‍വീസ് പരിക്ഷ, ഇ – ടെന്‍ഡര്‍, ഡിഡിസിഎ, നോട്ടുനിരോധനം, നീരവ് മോദി, നര്‍മദ പ്ലാന്‍റേഷന്‍,പിഎം കെയർ,പെഗാസെസ്, ഇലക്ടറല്‍ ബോണ്ട് എന്നിങ്ങനെ മോദി സര്‍ക്കാര്‍ നടത്തിയ നിരവധി അഴിമതികളുടെ വിവരമാണ് വെബ്‌സൈറ്റിലുള്ളത്. എ മുതല്‍ സെഡ് വരെ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് അഴിമതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടായിരം രൂപ നോട്ടുകൊണ്ടുള്ള നരേന്ദ്ര മോദിയുടെ പൂര്‍ണചിത്രമുള്ള ഗ്രാഫിക്‌സ് ഫോട്ടോയും വെബ്‌സൈറ്റില്‍ കാണം. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ വന്‍ പ്രഹരമാണ് വെബ്‌സൈറ്റ് ബിജെപിയ്‌ക്കുണ്ടാക്കിയിരിക്കുന്നത്.
Read More » -
India
ബി.ജെ.പി സ്ഥാനാര്‍ത്ഥികളില്‍ നാലില്‍ ഒരാള്‍ മറ്റ് പാര്‍ട്ടികള്‍ വിട്ടുവന്നവര്‍
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർത്ഥികളില്‍ നാലില്‍ ഒരാള്‍ മറ്റ് പാർട്ടികള്‍ വിട്ടുവന്നവരെന്ന് കണക്കുകള്‍.ഇത്തരത്തില്‍ കൂറുമാറിയെത്തിയവരിലേറെയും കോണ്‍ഗ്രസില്‍ നിന്നാണ്. ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പറ്റി ‘ദ പ്രിന്റ്’ തയാറാക്കിയ വിശകലന റിപ്പോർട്ടിലാണ് കൂറുമാറിയെത്തിയവരെ സ്ഥാനാർഥികളാക്കിയതിന്റ കണക്കുകള്‍ ഉള്ളത്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വേരുറപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതര പാർട്ടികളില്‍ നിന്നുള്ളവരെ ബി.ജെ.പിയിലെത്തിച്ചതിന് പിന്നില്‍. എന്നാല്‍ പാർട്ടി പ്രവർത്തകരെ ഒഴിവാക്കി സീറ്റും നേട്ടവും മാത്രം ലക്ഷ്യംവെച്ച് വന്നവരെ സ്ഥാനാർഥിയാക്കിയതില്‍ പാർട്ടിക്കുള്ളില്‍ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ബി.ജെ.പി വിവിധ ഘട്ടങ്ങളിലായി 417 സ്ഥാനാർഥികളുടെ പട്ടികയാണ് ഇതുവരെ പുറത്തിറക്കിയത്. അതില്‍ 116 പേർ അതായത് 28 ശതമാനം പേരും മറ്റ് പാർട്ടികളില്‍ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയവരാണ്. 116 പേരില്‍ ഏറ്റവും കൂടുതല്‍ പേർ വന്നത് കോണ്‍ഗ്രസില്‍ നിന്നാണ്. 37 പേരാണ് കോണ്‍ഗ്രസില്‍ നിന്നുള്ളത്.ബി.ആർ.എസില്‍ നിന്ന് ഒമ്ബത്, ബി.എസ്.പിയില്‍ നിന്ന് എട്ട്, ടി.എം.സിയില്‍ നിന്ന് 7, ബി.ജെ.ഡി, എൻ.സി.പി,എസ്.പി എന്നിവിടങ്ങളില്‍ നിന്ന് ആറ് വീതവും, എ.ഐ.എ.ഡി.എം.കെ യില്‍ നിന്ന് നാല്…
Read More » -
Kerala
പാലക്കാട് കാണാതായ യുവതിയും പുരുഷനും മരിച്ച നിലയിൽ
തൃശൂർ: പാലക്കാട് നിന്നും കാണാതായ യുവതിയും പുരുഷനും മരിച്ച നിലയിൽ.പാലക്കാട് വടക്കഞ്ചേരി കൊടുമ്ബില്‍ ആദിവാസി ഊരിലെ സിന്ധു (35) ടാപ്പിങ് തൊഴിലാളി വിനോദ് (58) എന്നിവരുടെ മൃതദേഹങ്ങളാണ് തൃശ്ശൂർ മണിയൻ കിണർ വനമേഖലയില്‍ നിന്നും കണ്ടെത്തിയത്. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം വിനോദ് തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നു. മാർച്ച് 27 മുതലാണ് ഇരുവരേയും കാണാതാകുന്നത്. ഇരുവരേയും കണ്ടെത്താൻ പ്രത്യേക സംഘം അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ വനത്തിൽ നിന്നും കണ്ടുകിട്ടിയിരിക്കുന്നത്
Read More » -
Kerala
മൂവാറ്റുപുഴയിൽ ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു; 10 മലയാളികൾ അറസ്റ്റിൽ
മൂവാറ്റുപുഴ: വാളകത്ത് രാത്രിയില്‍ ആള്‍ക്കൂട്ടം പിടികൂടി കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (24) ആണ് മരിച്ചത്.മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണമെന്ന് പ്രാഥമിക വിവരം. തലക്കും നെഞ്ചിനും ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപമാണ് സംഭവം.അസമയത്ത് റോഡിൽ കണ്ട അശോക് ദാസിനെ നാട്ടുകാർ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. വാളകം കവലക്ക് സമീപം രണ്ട് സ്ത്രീകള്‍ വാടക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ അശോക് ദാസിനെ നാട്ടുകാർ ചോദ്യം ചെയ്തു. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടി നാട്ടുകാർ റോഡരികില്‍ കെട്ടിയിട്ടു. പിടികൂടുമ്ബോള്‍ ഇയാളുടെ കൈകളില്‍ മുറിവുണ്ടായി ചോര ഒഴുകുന്നുണ്ടായിരുന്നു. വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഡോക്ടർമാരുടെ നിർദ്ദേശത്തെത്തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചയോടെ ഇയാൾ മരിക്കുകയായിരുന്നു. ആറ് പേരെ അപ്പോള്‍ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.…
Read More » -
Health
ഹൃദയസ്തംഭനത്തിന്റെ ലക്ഷണമാകാം, ശരീരം നല്‍കുന്ന ഈ 5 സൂചനകളിൽ ജാഗ്രത പുലർത്തുക
ആഗോളതലത്തില്‍ മരണത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദ്രോഗം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹൃദ്രോഗസാധ്യത അതിവേഗം വർധിച്ചു വരികയാണ്. ഹൃദയാരോഗ്യത്തിൻ്റെ കാര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഭക്ഷണക്രമത്തിലെയും ജീവിതശൈലിയിലെയും മാറ്റങ്ങള്‍ ഈ അപകടസാധ്യത കൂടുതല്‍ വർധിപ്പിക്കുന്നു. ഹൃദയത്തിലെയും ധമനികളിലെയും തടസം വർധിച്ചുവരുന്ന ഹൃദയാഘാത പ്രശ്‌നങ്ങളുടെ ഒരു ഘടകമായി കാണുന്നുവെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു. അമിത കൊളസ്ട്രോള്‍, ഉയർന്ന രക്തസമ്മർദം എന്നിവയും ഹൃദയത്തെ അപകടത്തിലാക്കുന്നു. ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനികളിലെ തടസമോ അല്ലെങ്കില്‍ മറ്റേതങ്കിലും തരത്തിലുള്ള തടസമോ കാരണം ഹൃദയത്തിലേക്കുള്ള രക്തത്തിൻ്റെ വേഗത കുറഞ്ഞേക്കാം. ഇതുമൂലം പേശികള്‍ക്ക് ക്ഷതം സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഹൃദയത്തിലേക്കുള്ള രക്തചംക്രമണം തടസപ്പെട്ടാല്‍ ഹൃദയം കൂടുതല്‍ കഠിനമായി പ്രവർത്തിക്കേണ്ടിവരും, ഇതോടെ അതുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഹൃദയസ്തംഭനത്തിൻ്റെ ഏറ്റവും സാധാരണമായ കാരണം ഹൃദയാഘാതമാണ്. നമ്മുടെ മനുഷ്യ ശരീരം വളരെ സങ്കീർണമാണെങ്കിലും അവയവങ്ങള്‍ ശരിയായി പ്രവർത്തിക്കാത്തപ്പോള്‍ അത് എല്ലായ്പ്പോഴും അടയാളങ്ങളും ലക്ഷണങ്ങളും നല്‍കുന്നുണ്ട്. ഹൃദയ സ്തംഭനത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ട ചില സൂചനകള്‍…
Read More » -
Food
‘പാഷന്‍ ഫ്രൂട്ടി’ലുണ്ട് അസാധാരണ ആരോഗ്യ ഗുണങ്ങൾ, വിശദമായി അറിയൂ
വീടുകളിൽ സാധാരണയായി ഉണ്ടാകുന്ന ഒരു വള്ളിച്ചെടിയിൽ നിന്നാണ് പാഷൻ ഫ്രൂട്ട് (Passion Fruit) ലഭ്യമാകുന്നത്. മാർക്കറ്റിൽ നിന്നും ഇത് സുലഭമായി കിട്ടും. രുചിക്കൊപ്പം അപാരമായ ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. പ്രത്യേക തരം പാനീയങ്ങളും ഇത് വെച്ചുണ്ടാക്കാറുണ്ട്. ശരീരത്തിന് രോഗ പ്രതിരോധ ശേഷി നൽകാൻ പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സിയും ആൽഫ കരോട്ടീനും സഹായിക്കും. രോഗ പ്രതിരോധ ശേഷി വർധിക്കുംതോറും അടിക്കടി വരുന്ന അസുഖങ്ങളെ തടയാനാവും. പാഷൻ ഫ്രൂട്ടിൽ ധാരാളം ഇരുമ്പ് സത്ത് അടങ്ങിയിട്ടുണ്ട്. അതിനാൽ ശരീരത്തിലെ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കും. ചർമ്മ സംരക്ഷണത്തിനും ചർമ്മത്തിന്റെ സുഗമമായ ആരോഗ്യത്തിനും പാഷൻ ഫ്രൂട്ട് കഴിക്കുന്നത് നല്ലതാണ്. കാരണം ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ശാരീരിക ആരോഗ്യത്തിനുമപ്പുറം മാനസിക ആരോഗ്യത്തിനും ഫലപ്രദമാണ് പാഷൻ ഫ്രൂട്ട്. സമ്മർദം കുറയ്ക്കാനും ഉത്കണ്ഠ അകറ്റാനും ഈ പഴം സഹായിക്കുന്നു. കണ്ണുകളുടെ മികച്ച ആരോഗ്യത്തിനും പാഷൻ ഫ്രൂട്ട് നല്ലതാണ്. ഹൃദ്രോഗ സാധ്യത വിദൂരമാക്കാനും ഗുണം…
Read More » -
NEWS
ജാഗ്രത, നിങ്ങളുടെ അതേ ശബ്‌ദത്തിൽ യന്ത്രം സംസാരിക്കുന്നു
ടെക്നോളജി സുനിൽ കെ ചെറിയാൻ ആദ്യം നിങ്ങൾ വായ കൊണ്ട് പറഞ്ഞത് യന്ത്രം വരച്ചു. നിർമ്മിത ബുദ്ധിയുടെ കളിയാണ് മനുഷ്യമൊഴിയുടെ നിർദ്ദേശത്താൽ ഡിജിറ്റൽ ഇമേജുണ്ടാക്കുക എന്നത്. അത് പഴയ കഥയായി. പിന്നീട്, വാമൊഴിയനുസരിച്ച് ഉണ്ടാക്കിയ ചലനചിത്രം കൊണ്ടായിരുന്നു നിർമ്മിതബുദ്ധിയുടെ അടുത്ത ഞെട്ടിക്കൽ. ഇപ്പോഴിതാ മനുഷ്യശബ്ദം പുനഃസൃഷ്ടിക്കാവുന്ന പരുവത്തിലേയ്ക്ക് വളർന്നു ആ ‘കുരുട്ടു’ബുദ്ധി. സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമാക്കിയുള്ള ഓപ്പൺ എ ഐ എന്ന ടെക്‌നോളജി കമ്പനിയാണ് മനുഷ്യശബ്ദം യന്ത്രത്തിലൂടെ അവതരിപ്പിച്ച് നിർമ്മിതബുദ്ധിയുടെ പുതുസാധ്യതകൾ ലോകത്തിന് മുന്നിൽ കേൾപ്പിച്ചത്. ഒപ്പം അതിൽ പതിയിരിക്കുന്ന അപകടങ്ങളും. ഫ്രോഡുകൾക്കും അപാരസാധ്യതകൾ തുറന്നു കിട്ടുന്ന ഏർപ്പാടാണിതെന്ന് മൈക്രോസോഫ്റ്റിന് പങ്കാളിത്തമുള്ള ഓപ്പൺ എ ഐ കമ്പനി അധികൃതർക്കറിയാം. അമേരിക്കൻ പ്രസിഡണ്ട് പറയാത്ത കാര്യം പ്രസിഡണ്ടിന്റെ വോയ്‌സ് ക്ലിപ്പായി പ്രചരിച്ചാൽ അതുണ്ടാക്കുന്ന ലോക പുകിലുകൾ ആലോചിക്കാവുന്നതേയുള്ളൂ. വോയ്‌സ് എൻജിൻ എന്നാണ് പുതിയ യന്ത്രത്തിന്റെ പേര്. നമ്മൾ ഒരു ടെക്സ്റ്റ് വായിച്ചാൽ അത് കേൾക്കുന്ന അഥവാ റെക്കോഡ് ചെയ്യുന്ന യന്ത്രം പിന്നീട്…
Read More » -
NEWS
ഈ സത്യം തിരിച്ചറിയുക: മനുഷ്യൻ ഏറ്റവുമധികം ആഹ്ലാദം അനുഭവിക്കുന്നത് മറ്റുളളവര്‍ക്ക് നന്മ ചെയ്യുമ്പോഴാണ്
വെളിച്ചം ആ ചന്തയില്‍ പഴങ്ങള്‍ വിറ്റിരുന്ന വയസ്സായ ഒരു സ്ത്രീ ഉണ്ടായിരുന്നു. നല്ല പഴങ്ങള്‍ മാത്രം വില്‍ക്കുന്നതുകൊണ്ട് ധാരാളം ആളുകള്‍ അവിടെ വരാറുണ്ട്. അടുത്തുള്ള ആശ്രമത്തിൻ്റെ മേധാവിയായ ആശാന്‍ തന്റെ ശിഷ്യര്‍ക്കുളള പഴങ്ങള്‍ അവിടെനിന്നാണ് സ്ഥിരമായി വാങ്ങാറ്. പക്ഷേ, ആശാന് ഒരു കുഴപ്പമുണ്ട്. മൂക്കത്താണ് ശുണ്ഠി. പഴം വാങ്ങുന്ന സമയത്ത് ഏതെങ്കിലും ഒരെണ്ണം അല്പം കൈകൊണ്ട് കിള്ളിയെടുത്ത് വായില്‍വെക്കും. എന്നിട്ട് ഇതിന് ഒട്ടും രുചിയില്ലെന്ന് പറഞ്ഞ് കടയുടെ അരികില്‍ ഇരിക്കുന്ന ഭിക്ഷക്കാരന്റെ പാത്രത്തിലേക്ക് ഇടും. വൃദ്ധ പക്ഷേ എതിർത്ത് ഒന്നും പറയാറില്ല. കുറച്ചു നാളായി ഒരാള്‍ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാള്‍ വൃദ്ധയോട് ചോദിച്ചു: ” നിങ്ങളേയും പഴങ്ങളേയും എന്നും നിന്ദിച്ചിട്ടാണ് ആശാന്‍ പഴങ്ങള്‍ വാങ്ങിക്കൊണ്ടു പോകുന്നത്. എന്തുകൊണ്ടാണ് നിങ്ങള്‍ ഒന്നും മിണ്ടാത്തത്?” അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ” ആശാന്റെ ദേഷ്യമൊക്കെ ചുമ്മാതാണ്. എന്നും ആ ഭിക്ഷക്കാരന് ഒരു പഴം കൊടുക്കാനുളള വിദ്യയാണത്. എനിക്ക് അത് മനസ്സിലാകുന്നില്ലെന്നാണ് ആശാന്റെ…
Read More » -
Kerala
നവവധു ഹോസ്റ്റൽ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍, മുണ്ടക്കയം സ്വദേശിനിയാണ് യുവതി
ജില്ലാ ജനറൽ ആശുപത്രിക്കു സമീപത്തെ ലേഡീസ് ഹോസ്റ്റലിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സി.എ വിദ്യാർത്ഥിനി മുണ്ടക്കയം വലിയപുരയ്ക്കൽ ശ്രുതിമോളെ (26)യാണ് ഹോസ്റ്റലിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ ഫെബ്രുവരി 10 നായിരുന്നു കിടങ്ങൂർ സ്വദേശിയുമായി ശ്രുതിയുടെ വിവാഹം. ഈ മാസം 9-ാം തീയതിയാണ് ഓൺലൈൻ പഠനത്തിനായി യുവതി ഹോണസ്റ്റി ഭവനിൽ മുറിയെടുത്തത്. യുവതിയുടെ ഭർത്താവ് ഇന്നലെ ചെന്നൈയിലായിരുന്നു. അവിടെ നിന്നും ഫോൺ വിളിച്ചെങ്കിലും ശ്രുതി ഫോൺ എടുത്തില്ല. ഇതേ തുടർന്ന് ഇന്ന് രാവിലെ ഇദ്ദേഹം ഹോസ്റ്റലിൽ എത്തുകയായിരുന്നു. തുടർന്ന് വാർഡന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് എത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി.
Read More » -
Kerala
സിബിഐ സംഘം കേരളത്തില്‍: സിദ്ധാര്‍ഥന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാകും
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത് ഇന്നാണ്. അതിനു പിന്നാലെ ഇന്നു തന്നെ ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കാനാണ് സിബിഐ സംഘം എത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം വന്നാലേ അന്വേഷണം ഏറ്റെടുക്കാന്‍ കഴിയൂ എന്നാണ് സിബിഐ വ്യക്തമാക്കിയത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി അഭിനന്ദിച്ചു. അതിന്റെ ബാക്കിയുള്ള കാര്യങ്ങള്‍ കൂടി സര്‍ക്കാരിന്റെ മേല്‍നോട്ടം വേണ്ടേ എന്ന് ചോദിച്ച കോടതി രേഖകള്‍ കൈമാറാന്‍ എന്തിനായിരുന്നു കാലതാമസം എന്നും ചോദിച്ചു. വിവരശേഖരണത്തിനുശേഷം അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതിനുള്ള കേന്ദ്ര വിജ്ഞാപനം ഇറങ്ങിയേക്കുമെന്നാണ് വിവരം. സിദ്ധാര്‍ഥന്റെ അച്ഛന്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. കാലതാമസം ഉണ്ടായിട്ടില്ലെന്നും കേസ് വേഗത്തില്‍ സിബിഐക്ക് കൈമാറിയെന്നും…
Read More »