HealthLIFE

ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങൾ പ്രമേഹരോഗിയാണ് !

ക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു മെറ്റബോളിക് ഡിസോർഡർ ആണ് പ്രമേഹം അഥവാ ഷുഗർ.
 ഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റുന്നത് പാൻക്രിയാസ് ഉല്‍പ്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആണ്.ഉൽപ്പാദനത്തിൽ എന്തെങ്കിലും പ്രശ്നം നേരിട്ടാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും.

വർധിച്ച വിശപ്പും ദാഹവും, കാരണമില്ലാതെ തന്നെ ശരീരഭാരം കുറയുക ഇവയാണ് ഷുഗറിന്റെ സാധാരണ ലക്ഷണങ്ങൾ. കാഴ്ച മങ്ങൽ, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, ക്ഷീണം, ഇവയും രോഗ ലക്ഷണമാകാം. തുടർച്ചയായുള്ള അണുബാധയും പ്രമേഹ സൂചനയാകാം.
 ചിലരിലെങ്കിലും പേശികൾക്ക് ബലക്ഷയം, ലൈംഗിക വിരക്തി, ശീഘ്രസ്ഖലനം ഇവയും ഉണ്ടാകാം. ചർമം വരളുക, ചൊറിച്ചിൽ എന്നിവയും ഉണ്ടാകാം.
അനിയന്ത്രിതമായ പ്രമേഹം, ഹൃദ്രോഗം, വൃക്ക തകരാറ്, നേത്രരോഗങ്ങൾ, പക്ഷാഘാതം, പല്ലിന്റെ തകരാറ്, നാഡികളുടെ തകരാറ് ഇവയ്ക്കെല്ലാം കാരണമാകും.

പലപ്പോഴും നമ്മുടെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ പ്രമേഹത്തിന്റെ സൂചനകളാണെന്ന് മനസ്സിലാക്കാൻ സാധിക്കാത്തതാണ് രോഗം വർധിക്കുന്നതിന്റെ പ്രധാന കാരണം.

 

താഴെ പറയുന്ന ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക, പ്രമേഹത്തിന്റെ സൂചനകളാകാം.

ശരീരം ഭാരം പെട്ടെന്ന് കുറയുക

പ്രത്യേകിച്ച് ഒന്നുമില്ലാതെ ശരീര ഭാരം കുറയുന്നത് നല്ല ലക്ഷണമല്ല. ശരീരത്തിൽ ഇൻസുലിൻ ഉത്പാദനം ആവശ്യത്തിന് നടന്നില്ലെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. ഗ്ലൂക്കോസ് കൂടുന്നതോടെ ശരീരകോശങ്ങൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ഊർജം ലഭിക്കില്ല. ശരീരത്തിലെ മസിലുകളെ തന്നെ ഉപയോഗിച്ച് ഊർജം നേടാൻ തുടങ്ങും. ഇതോടെ ശരീരം അസാധരണമാം വിധം ശോഷിച്ചു തുടങ്ങും.

കാഴ്ച്ച മങ്ങുക

മങ്ങിയ കാഴ്ച്ച പ്രമേഹത്തിന്റെ സൂചനയാകാം.

മുറിവുകൾ ഉണങ്ങാൻ വൈകുന്നത്

ബ്ലഡ് ഷുഗർ വർധിച്ചാൽ മുറിവുകൾ ഉണങ്ങാൻ വൈകും. അതിനാൽ മുറിവുകൾ ഉണങ്ങാൻ കാലതാമസമുണ്ടാകുന്നത് പ്രമേഹത്തിന്റെ സൂചനയാകാം.

പെട്ടെന്നുള്ള ദേഷ്യവും സങ്കടവും
പെട്ടെന്നുള്ള ദേഷ്യവും സങ്കടവുമെല്ലാം ബ്ലഡ് ഷുഗറിലെ വ്യത്യാസം കൊണ്ട് സംഭവിക്കുന്നതാകാം. ഇതും പ്രമേഹത്തിന്റെ സൂചനയാണ്.
മൂത്രം ഒഴിച്ചിടത്ത് ഉറുമ്പുകൾ
 
ടോയ്‌ലറ്റിലോ പുറത്തോ ആകട്ടെ, അൽപ്പസമയം കഴിഞ്ഞ് ചെന്നു നോക്കുമ്പോൾ മൂത്രത്തുള്ളികൾ തെറിച്ചുവീണ സ്ഥലത്ത് ഉറുമ്പ് ഉണ്ടെങ്കിൽ സംശയിക്കേണ്ട നിങ്ങൾക്ക് ഷുഗർ ഉറപ്പാണ്.
പല്ലുകൾ പൊട്ടിപ്പോകുക
 
പല്ലുകൾ  പൊട്ടിപ്പോകുന്നതും പ്രമേഹത്തിന്റെ സൂചനയാകാം

Back to top button
error: