2020-21 കാലളവില്‍ 17,51,540 രൂപയാണ് രാജീവ് ചന്ദ്രശേഖർ ടാക്സ് അടച്ചത്. 2021-22 ല്‍ ഇത് 680 രൂപയായി.
അതേസമയം തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖർ വേദനിക്കുന്ന കോടീശ്വരനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ.
ഫേസ്ബുക്കിലൂടെയാണ് രാജീവ് ചന്ദ്രശേഖരനെതിരെ അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ടെക്‌നോപാർക്കില്‍ എൻട്രി ലെവല്‍ ജോലിചെയ്യുന്ന ഫ്രഷേഴ്‌സ് ഇതിലും ടാക്സ് അടക്കുമല്ലോ എന്നും ശബരീനാഥൻ പരിഹസിച്ചു.
നിലവിൽ രാജീവ് ചന്ദ്രശേഖറിന് ആകെ 23.65 കോടിയുടെ സ്വത്താണുള്ളത്.നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്.
സംഭവത്തിൽ എന്‍ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ കോൺഗ്രസ് പരാതി നൽകി.നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് ചൂണ്ടിക്കാട്ടി മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ അവനി ബന്‍സാലാണ് പരാതി നൽകിയത്.
28 കോടി രൂപയുടെ ആസ്തി മാത്രമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ജുപിറ്റര്‍ ക്യാപിറ്റല്‍ അടക്കമുള്ള തന്റെ പ്രധാന കമ്ബനികളുടെ വിവരങ്ങള്‍ രാജീവ് ചന്ദ്രേശഖര്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് അവനി ബന്‍സാൽ ആരോപിച്ചു.
ബെംഗളൂരുവിലെ വീടിന്റെ ഉടമസ്ഥതയും രാജീവ് ചന്ദ്രേശഖര്‍ വെളിപ്പെടുത്തിട്ടില്ലെന്ന് അവകാശപ്പെട്ട അവാനി ബന്‍സാല്‍ വസ്തു നികുതി അദ്ദേഹം അടച്ചതിന്റെ രസീതും പുറത്ത് വിട്ടു. സത്യവാങ്മൂലത്തിലെ തെറ്റായ വിവരങ്ങള്‍ സംബന്ധിച്ച് വരാണിധികാരിയായ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അവാനി ബന്‍സാല്‍ അറിയിച്ചു