Month: April 2024

  • Kerala

    ജസ്‌നയ്ക്ക് ഗര്‍ഭ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല; പിതാവ് നല്‍കിയ ഹര്‍ജിയിലെ ആരോപണങ്ങള്‍ നിഷേധിച്ച് സിബിഐ

    കൊച്ചി: ജസ്‌ന തിരോധാന കേസില്‍ പിതാവിന്റെ ഹര്‍ജിക്കെതിരെ സിബിഐ റിപ്പോര്‍ട്ട്. പിതാവ് നല്‍കിയ ഹര്‍ജിയിലെ ആരോപണങ്ങള്‍ സിബിഐ നിഷേധിച്ചു. ചോദ്യം ചെയ്തപ്പോള്‍ പറയാത്ത കാര്യങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത്. ജസ്‌നയ്ക്ക് ഗര്‍ഭ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ആണ്‍ സുഹൃത്തിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയതാണ്. ആര്‍ത്തവരക്തം പുരണ്ട വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നും സിബിഐ വ്യക്തമാക്കുന്നു. ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങളില്‍ അന്വേഷണം ആവശ്യമില്ലെന്നും നിലവില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും സിബിഐ കോടതിയില്‍ പറഞ്ഞു. കേസ് ഈ മാസം 12ന് വീണ്ടും പരിഗണിക്കും. സിബിഐ കേസ് അവസാനിപ്പിച്ചതിന് എതിരെയായിരുന്നു ജസ്‌നയുടെ പിതാവിന്റെ ഹര്‍ജി. ജസ്‌നയുടെ തിരോധാനവുമായി ബന്ധപെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്നായിരുന്നു ഹര്‍ജിയിലെ പരാതി. ജസ്‌നയെ കാണാതായ സ്ഥലത്തോ, ജസ്‌നയുടെ സുഹൃത്തിനെ പറ്റിയോ, അന്വേഷണം നടത്തിയില്ലെന്നാണ് പരാതി. എന്നാല്‍ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് സിബിഐ വാദം. ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ജസ്‌നയെ 2018 മാര്‍ച്ച്‌ 22-നാണ് കാണാതാകുന്നത്. ലോക്കല്‍ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി…

    Read More »
  • Kerala

    കർണാടക പോലീസിനെ വെട്ടിച്ച്‌ വിലങ്ങുമായി തീവണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെട്ട പ്രതിയെ കേരള പോലീസ് അറസ്‌റ്റ് ചെയ്തു

    തിരുവനന്തപുരം: കോയമ്ബത്തൂർവെച്ച്‌ തീവണ്ടിയില്‍ നിന്ന് വിലങ്ങുമായി രക്ഷപ്പെട്ട പ്രതി തിരുവനന്തപുരം വലിയതുറയിലെ ഒളിസങ്കേതത്തില്‍ നിന്ന് കേരള പോലീസിന്റെ പിടിയിലായി. നെടുമങ്ങാട് ആനാട് ഇളവട്ടം സ്വദേശി അൻസാരി(38)യെയാണ് വലിയതുറ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. കർണ്ണാടകയിലെ ബൊഹനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഡമ്ബല്‍സ് കൊണ്ട് വയോധികയെ തലയക്കടിച്ച്‌ കൊന്നശേഷം മാലതട്ടിയെടുത്ത കേസില്‍ അവിടെ പോലീസ് അറസ്റ്റിലായിരുന്നു. തിരുവനന്തപുരത്തെ പൂന്തുറ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മയക്കുമരുന്ന് കേസുണ്ട്. ഇതുമായി ബന്ധപ്പെട്ട് വഞ്ചിയൂർ കോടതിയില്‍ ഹാജരാക്കുന്നതിനാണ് ബൊഹനഹള്ളി പോലീസ് അൻസാരിയുമായി തീവണ്ടിമാർഗ്ഗമെത്തിയത്.ഇതിനിടെ കോയമ്ബത്തൂരിൽ വച്ച് ഇയാൾ കൈവിലങ്ങുമായി ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് ബൊഹനഹള്ളി പോലീസിന്റെ പരാതി പ്രകാരം കോയമ്ബത്തൂർ റെയില്‍വേ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഈ വിവരം തമിഴ്നാട്, കേരളം അടക്കമുളള പോലീസ് സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും അറിയിച്ചിരുന്നു. വിവരത്തെ തുടർന്ന് കേരളപോലീസിന്റെ തിരച്ചിലിനിടയിലാണ് ഇയാൾ വലിയതുറയില്‍ നിന്നും വലയിലാകുന്നത്.

    Read More »
  • Kerala

    തിരുവനന്തപുരത്ത് തലയിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു 

    തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ കെഎസ്‌ആർടിസി ബസ് ഇടിച്ച്‌ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. മാറനല്ലൂര്‍ കൂവളശ്ശേരി നവോദയ ലെയിന്‍ ബ്ലസിങ് ഹൗസില്‍ എസ് ഷീജ (43) ആണ് മരിച്ചത്. നെയ്യാറ്റിന്‍കര പെട്രോള്‍ പമ്ബിന് എതിര്‍വശത്തായിരുന്നു അപകടം.ബസ് തട്ടി റോഡില്‍ തെറിച്ചുവീണ ഷീജയുടെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ബസും സ്‌കൂട്ടറും നെയ്യാറ്റിന്‍കരയില്‍ നിന്നും പാറശ്ശാല ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. പൊലീസെത്തി ഷീജയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കളിയിക്കാവിളയിലേയ്ക്ക് സര്‍വീസ് നടത്തിയ പാപ്പനംകോട് ഡിപ്പോയുടെ ബസാണ് അപകടത്തിനിടയാക്കിയത്.

    Read More »
  • Kerala

    ചിത്രയും ഇളയരാജയും ചേർന്ന് സംഗീത പൂമഴ പെയ്യിച്ച ‘മാരിക്കൂടിനുള്ളിൽ…’

    പാട്ടോർമ്മ സുനിൽ കെ. ചെറിയാൻ 1. ‘പൂനിലാ മഴ നനയും’ രചന: സന്തോഷ് വർമ്മ. സംഗീതം: രാഹുൽ രാജ്. 2007 ഏപ്രിൽ 6 ന് റിലീസ് ചെയ്‌ത ‘ചോട്ടാ മുംബൈ’ എന്ന ചിത്രത്തിലെ ഗാനം. പക്ഷേ പാട്ട് സിനിമയിൽ ഉൾപ്പെടുത്തിയില്ല. ഗായകർ: സംഗീത്, സംഗീത. ചിത്രത്തിന്റെ മൂഡിന് ചേർന്നത് ‘ചെട്ടികുളങ്ങര’യുടെ റീമിക്‌സ് ആയിരുന്നു ഗാനം. 2. 1996 ഏപ്രിൽ 6 ന് റിലീസ് ചെയ്ത കാലാപാനിയിലെ ‘മാരിക്കൂടിനുള്ളിൽ’ എന്ന ഗാനം സംഗീത പൂമഴയായി മലയാളിയുടെ മനസ്സിലുണ്ട്. ഗായിക ചിത്രയോടൊപ്പം ഇളയരാജയും പാടുന്നുണ്ട് ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ. ഇളയരാജയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. 2. ‘അധരം മധുചഷകം.’ രചന ഡോ പവിത്രൻ. സംഗീതം എ റ്റി ഉമ്മർ. 1972 ഏപ്രിൽ 6 ന് റിലീസ് ചെയ്‌ത ‘പ്രീതി’ എന്ന ചിത്രത്തിലെ ഗാനം.

    Read More »
  • Careers

    കോയമ്പത്തൂരിലേക്ക് എംആർഐ,എക്സറേ ടെക്നീഷ്യൻമാരെ ആവശ്യമുണ്ട്

    കോയമ്പത്തൂരിലെ പ്രശസ്തമായ ഒരു പ്രൈവറ്റ് ആശുപത്രിയിലേക്ക് എംആർഐ,സിടി,എക്സറേ ടെക്നീഷ്യൻസ്മാരെ ആവശ്യമുണ്ട്. എംആർഐ വിത്ത് സിടി ടെക്നോളജിയിൽ 10 വർഷത്തിൽ കുറയാത്ത എക്സ്പീരിയൻസ് ഉണ്ടാവണം.എക്സ്റേയിൽ സിആർ (Computed Radiography) പ്രവൃത്തി പരിചയമുള്ളവരെയാണ് ആവശ്യം. കൂടുതൽ വിവരങ്ങൾക്ക്:+91-422-2542542,9345567686. Mail: [email protected]

    Read More »
  • Kerala

    ആട് ജീവിതം ഹിറ്റ്; നജീബിന് എന്ത് നല്‍കി ?

    ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ആടുജീവിതം മലയാള സിനിമയിലെ പല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. സിനിമയുടെ വിജയത്തിന് പിന്നാലെ യഥാര്‍ത്ഥ നജീബിന് സിനിമാപ്രവര്‍ത്തകര്‍ എന്ത് സഹായം നല്‍കി എന്ന ചോദ്യം പലരും ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ആ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ബ്ലെസി. ‘നോവൽ ഇറങ്ങിയപ്പോൾ തന്നെ ബെന്യാമിന്‍ നല്ലൊരു തുക അദ്ദേഹത്തിന് കൈമാറിയിരുന്നു.ബെന്യാമിൻ കൊടുത്തതിന്റെ 10 ഇരട്ടിയിലധികം തുക സിനിമ ഇറങ്ങിയശേഷം നജീബിന് കിട്ടിയിട്ടുണ്ട്.അതല്ലാതെ പല സഹായങ്ങളും. ഞങ്ങള്‍ക്കിടയില്‍ പോലും പരസ്പരം ഇത്ര നല്‍കി സഹായിച്ചു എന്ന് ആരും പറയുന്നില്ല.അതുകൊണ്ട്  ഇക്കാര്യത്തിൽ ആശങ്ക ഒന്നും വേണ്ട. അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ചെയ്യാം, ബ്ലെസി പറഞ്ഞു. നജീബിനെ ഞങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഒരാളായാണ് കാണുന്നത്.അദ്ദേഹത്തിന് ഒരു വര്‍ഷം മുന്നേ തന്നെ നല്ലൊരു ജോലി ഓഫര്‍ ചെയ്തിരുന്നു.അദ്ദേഹത്തിന്റെ മകന് ജോലി ഇല്ലാതിരുന്ന സമയത്ത്, പുറത്ത് ജോലി ശരിയാക്കിയും  കൊടുത്തിരുന്നു’- ബ്ലെസി പറഞ്ഞു

    Read More »
  • Kerala

    ഭോപ്പാലില്‍ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; കാമുകൻ കസ്റ്റഡിയിൽ 

    ഭോപ്പാൽ: ഭോപ്പാലിൽ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. എറണാകുളം സ്വദേശി മായ ടി എം. ആണ് മരിച്ചത്. സുഹൃത്തായ ദീപക്കിന്റെ ഫ്ളാറ്റില്‍ വച്ചാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ചയോടെയാണ് മായയെ മരിച്ച നിലയില്‍ ദീപക് ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തില്‍ പരുക്കേറ്റ നിലയിലായിരുന്നു. സംഭവത്തിൽ ദീപക്കിനെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

    Read More »
  • Kerala

    അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ 43 കിലോ ഭാരമുള്ള ട്യൂമര്‍ പുറത്തെടുത്തു:  അപൂർവ്വ നേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളജ്

      എല്ലാവരും കൈയൊഴിഞ്ഞ 24 കാരനെ അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ജീവൻ രക്ഷിച്ച് കോട്ടയം മെഡിക്കല്‍ കോളജ്. ജോ ആന്റണി എന്ന കോട്ടയം സ്വദേശിയുടെയാണ്, 12 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ 43 കിലോ ഭാരമുള്ള ട്യൂമര്‍  വിജയകരമായി പുറത്തെടുത്തത്. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും സംയുക്തമായാണ് ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ നേട്ടമാണ്. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ശേഷം ജോ ആന്റണിയെ ഡിസ്ചാര്‍ജ് ചെയ്തു. വിജയകരമായ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. നാലു വര്‍ഷം മുമ്പാണ് ജോ ആന്റണിക്ക് ട്യൂമര്‍ കണ്ട് തുടങ്ങിയത്. പിന്നീടത് കാന്‍സറെന്ന് കണ്ടെത്തി. കീമോതെറാപ്പി നല്‍കി. ശ്വാസകോശത്തിന്റേയും നെഞ്ചിന്റേയും ഭാഗത്തായതിനാല്‍ എടുത്ത് കളയാന്‍ കഴിയാതെ വന്നു. ട്യൂമര്‍ പെട്ടെന്ന് വളര്‍ന്നതോടെ യുവാവിന് ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു. നടക്കാന്‍ പ്രയാസം.…

    Read More »
  • Kerala

    ഡബിള്‍ ഡെക്കര്‍ ബസില്‍ യാത്രക്കാര്‍ക്കായി ഇനി ലഘുഭക്ഷണവും കുടിവെള്ളവും

    തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഇലക്‌ട്രിക് ഡബിള്‍ ഡെക്കര്‍ ബസില്‍ യാത്രക്കാര്‍ക്കായി ഇനി ലഘുഭക്ഷണവും കുടിവെള്ളവും. ബസിനുള്ളില്‍ പ്രത്യേകമായി തയ്യാറാക്കിയ റാക്കിലാണ് ലഘുഭക്ഷണവും പാനീയവും സജ്ജീകരിച്ചിട്ടുള്ളത്. ആവശ്യമുള്ള യാത്രക്കാര്‍ക്ക് ബസിലെ കണ്ടക്ടര്‍ക്ക് തുക നല്‍കി ലഘുഭക്ഷണവും വെള്ളവും വാങ്ങി ഉപയോഗിക്കാവുന്നതാണെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.വേല്‍ക്കാല താപനില അതി കഠിനമായി ഉയരുന്ന സാഹചര്യത്തിലാണ്  വകുപ്പുമന്ത്രിയുടെ നടപടി.

    Read More »
  • Sports

    കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു വീണ്ടും കളത്തിൽ

    ഗുവാഹത്തി: ഐഎസ്‌എല്‍ ഫുട്ബോള്‍ 2023-24 സീസണിലെ 21-ാം റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു കളത്തില്‍. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കെതിരേ അവരുടെ തട്ടകത്തിലാണ്  മത്സരം. പ്ലേ ഓഫ് എലിമിനേറ്റർ ബെർത്ത് ഉറപ്പിച്ചെങ്കിലും തുടർ തോൽവികളുടെ ആഘാതത്തിൽ നിന്നും കരകയറാൻ കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും സാധിച്ചിട്ടില്ല. 2024 കലണ്ടർ വർഷത്തില്‍ ലീഗില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ ആറിലും കൊച്ചി സംഘം പരാജയപ്പെട്ടു. ഏറ്റവും ഒടുവിലായി ഈസ്റ്റ് ബംഗാളിനോട് ഹോം ഗ്രൗണ്ടില്‍ 4-2നു തോറ്റശേഷമാണ് ബ്ലാസ്റ്റേഴ്സ് ഗോഹട്ടിയില്‍ എത്തിയിരിക്കുന്നത്. 20 മത്സരങ്ങളില്‍നിന്ന് 30 പോയിന്‍റുമായി അഞ്ചാമതാണ് ബ്ലാസ്റ്റേഴ്സ്. 19 മത്സരങ്ങളില്‍ 20 പോയിന്‍റുമായി 11-ാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. ഈ മാസം 12ന് ഹൈദരാബാദ് എഫ്സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അവസാന ലീഗ് മത്സരം.

    Read More »
Back to top button
error: