KeralaNEWS

തലയ്ക്കു വെളിവില്ലാത്തവള്‍ വിളിച്ചുപറയുന്നത് കൊടുക്കാനാണോ മാധ്യമങ്ങൾ: ഇ പി ജയരാജൻ

തിരുവനന്തപുരം: ശോഭാ സുരേന്ദ്രും മാധ്യമങ്ങള്‍ക്കുമെതിരെ വിമർശനവുമായി എല്‍ഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. തലയ്ക്കു വെളിവില്ലാത്തവള്‍ വിളിച്ചുപറയുന്നത് കൊടുക്കാനുള്ളതാണോ മാധ്യമങ്ങളെന്ന് ജയരാജൻ ചോദിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് കഴിഞ്ഞു മടങ്ങവേ, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു ഇ.പി.ജയരാജന്റെ കടുത്ത പ്രതികരണം.

Signature-ad

‘നിങ്ങള്‍ ചെയ്തതിനെക്കുറിച്ച്‌ നിങ്ങള്‍ ആലോചിച്ചു നോക്ക്. 2-3 ദിവസമായി എന്താ നിങ്ങള്‍ കാട്ടിക്കൂട്ടിയത്? എന്തൊക്കെയാ കാട്ടിക്കൂട്ടിയത്? പത്ര ധർമ്മമാണോ ഇത് ? ന്യായമായ ഒരു പത്ര മാധ്യമത്തിന്റെ പ്രവൃത്തിയാണോ നിങ്ങളൊക്കെ ചെയ്തത്? അതുകൊണ്ട് ഇതെല്ലാം നിങ്ങള്‍ ആലോചിക്കുക’ ഇ.പി.ജയരാജൻ പറഞ്ഞു.

ഉന്നയിക്കുന്ന ആരോപണങ്ങള്‍ ആദ്യം പരിശോധിക്കണം. ഞാൻ ഇപ്പോള്‍ എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ നിങ്ങള്‍ കൊടുക്കുമോ? ഞാൻ ഇന്നുവരെ സംസാരിക്കാത്ത, നേരില്‍ കണ്ടിട്ടില്ലാത്ത സ്ത്രീയാണ് എനിക്കെതിരെ പറയുന്നത്. ഞാൻ ബിജെപിയിലേക്ക് പോകുമെന്ന വാർത്ത കൊടുക്കാൻ എവിടെനിന്നാ ധൈര്യം കിട്ടിയത്? ശോഭാ സുരേന്ദ്രൻ ആരാ? 1001 വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ് ശോഭ. അവർ പറയുന്നതില്‍ അടിസ്ഥാനമുണ്ടോയെന്ന് പരിശോധിക്കണം.

‘മാധ്യമങ്ങളുണ്ടാക്കിയ ബഹളമാണിത്. ആസൂത്രിതമായ ഗൂഢാലോചനയാണിത്. മാധ്യമങ്ങള്‍ പരസ്യത്തിന്റെ പൈസ വാങ്ങി സിപിഎമ്മിനെയും എല്‍ഡിഎഫിനെയും തകർക്കാൻ ശ്രമിച്ചു.ദല്ലാള്‍ ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ വാർത്ത പറഞ്ഞാല്‍ നിങ്ങള്‍ കൊടുക്കുമോ?’ ഇ.പി. ജയരാജൻ ചോദിച്ചു.

Back to top button
error: