KeralaNEWS

ജയരാജനെതിരെ നടപടിയില്ല, എല്‍ഡിഎഫ് കണ്‍വീനര്‍ ആയി തുടരും

തിരുവനന്തപുരം: ബിജെപി പ്രവേശന വിവാദത്തില്‍ ഇ പി ജയരാജനെതിരെ നടപടിയില്ലെന്ന് സിപിഎം. ഇപിയ്‌ക്കെതിരേ നടന്നത് കള്ള പ്രചാരണമാണെന്നും ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

“ജാവദേക്കറെ ഇ പി ജയരാജൻ കണ്ടുവെന്ന് രണ്ടുപേരും പറഞ്ഞു. ഒരു പരിപാടിയുടെ പശ്ചാത്തലത്തിലാണ് കണ്ടത്. കൂടുതല്‍ കാര്യങ്ങള്‍ ചർച്ച ചെയ്തിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി. ഒരു വർഷം മുൻപാണത്. അതൊരു രാഷ്ട്രീയ കൂടിക്കാഴ്ചയല്ല. ബാക്കിയെല്ലാം തിരക്കഥയാണ്. അല്ലാതെ മറ്റ് ആരോപണങ്ങള്‍ ഉന്നയിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഇ പിക്ക് പാർട്ടി അനുവാദം നല്‍കിയിട്ടുണ്ട്. ശോഭ സുരേന്ദ്രൻ ഉള്‍പ്പടെ ശുദ്ധ അസംബന്ധം ആണ് പറയുന്നത്. ഇ പിക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യം ഇല്ല. ” എം വി ഗോവിന്ദൻ വ്യക്തമാക്കി.

Signature-ad

“രാഷ്ട്രീയ എതിരാളികളെ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. ശുദ്ധ വർഗീയ വാദികളെയും ചിലപ്പോള്‍ കാണേണ്ടി വരും.ആരെയെങ്കിലും കണ്ടാല്‍ പ്രത്യയശാസ്ത്രം നശിക്കുമെന്ന് കരുതണ്ട. ആസൂത്രിതമായ നീക്കങ്ങള്‍ നടന്നതായി ഇപി പറഞ്ഞിട്ടുണ്ട്. ദല്ലാളുമായുള്ള ബന്ധം നല്ലതല്ലെന്ന് നേരത്തെ തന്നെ വിലയിരുത്തിയതാണ്. ഇപ്പോള്‍ ബന്ധമില്ലെന്ന് ഇ പി പാർട്ടിയെ അറിയിച്ചിട്ടുമുണ്ട്. ജാവേദ്ക്കറുമായുള്ള സാധാരണ കൂടിക്കാഴ്ച പാർട്ടിയെ അറിയിക്കേണ്ടതില്ല. രാഷ്ട്രീയം പറഞ്ഞെങ്കില്‍ മാത്രം അദ്ദേഹം പാർട്ടിയെ അറിയിച്ചാല്‍ മതി. ഇ പിയുടെ തുറന്ന് പറച്ചില്‍ തിരഞ്ഞെടുപ്പില്‍ ദോഷമാകില്ല,” എം വി ഗോവിന്ദൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Back to top button
error: