CrimeNEWS

സുഹൃത്തുക്കളുമായി വീഡിയോകോള്‍ പതിവ്; ഭാര്യയുടെ കൈവെട്ടി ഭര്‍ത്താവ്

ചെന്നൈ: ഫോണില്‍ സുഹൃത്തുക്കളുമായി വീഡിയോകോള്‍ പതിവാക്കിയതിന്റെ പേരില്‍ ഭാര്യയുടെ കൈവെട്ടി ഭര്‍ത്താവ്. തമിഴ്‌നാട് വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തം പട്ടണത്തിനടുത്തുള്ള പിച്ചനൂരില്‍ കഴിഞ്ഞദിവസമാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്.

ഒരു സുഹൃത്തുമായി വീഡിയോകോളില്‍ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഭാര്യയുടെ വലതുകൈയ്ക്കാണ് ഇയാള്‍ വെട്ടിയത്. നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ രേവതിയെ ആശുപത്രിയിലെത്തിച്ചു. ആദ്യം ഗുഡിയാത്തം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Signature-ad

സംഭവത്തിനുശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങി. ഭാര്യക്കും മൂന്നും പെണ്‍മക്കള്‍ക്കുമൊപ്പമായിരുന്നു ശേഖറിന്റെ താമസം. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളില്‍ സംസാരിച്ചിരുന്നതെന്നും ശേഖര്‍ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

സോഷ്യല്‍മീഡിയ ഉപയോ?ഗത്തെയും പതിവായി വീഡിയോകോള്‍ ചെയ്യുന്നതിനെയും ചൊല്ലി ശേഖറും രേവതിയും തമ്മില്‍ പലപ്പോഴും വഴക്കുണ്ടായിട്ടുണ്ട്. സംഭവദിവസവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും പൊലീസ് പറഞ്ഞു. ഇതിനു പിന്നാലെയായിരുന്നു ആക്രമണം.

 

Back to top button
error: