KeralaNEWS

യാത്രക്കാരില്ല; കണ്ണൂര്‍-ബെംഗളൂരു സര്‍വീസ് അവസാനിപ്പിച്ച് എയര്‍ ഇന്ത്യ

കണ്ണൂർ: യാത്രക്കാരില്ലാത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി. ദിവസം പത്ത് യാത്രക്കാര്‍ പോലും ലഭിക്കാതായതോടെയാണ് സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്

വിമാന സര്‍വീസ് നിര്‍ത്തുന്നതിന്റെ ഭാഗമായി സെക്ടറിലുള്ള വിമാന ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവെച്ചിട്ടുണ്ട്.

മേയ് മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബെംഗളൂരു സര്‍വീസുണ്ടാകില്ല. പ്രതിദിന സര്‍വീസാണ് ബെംഗളൂരു സെക്ടറില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് നടത്തിയിരുന്നത്. ഇന്‍ഡിഗോ ബെംഗളൂരുവിലേക്ക് ദിനംപ്രതി രണ്ട് സര്‍വീസുകള്‍ നടത്തുന്നുണ്ട്. യാത്രക്കാരില്ലാത്തതിനാല്‍ ഈ സര്‍വീസും പ്രതിസന്ധിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: