KeralaNEWS

സുപ്രഭാതം പത്രത്തില്‍ എല്‍ഡിഎഫിന്റെ പരസ്യം; പത്രം കത്തിച്ച്  പ്രതിഷേധം

താനൂർ: എല്‍ഡിഎഫ് പരസ്യം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് പത്രം കത്തിച്ചു. ശനിയാഴ്ച പുറത്തിറങ്ങിയ സുപ്രഭാതം ദിനപത്രമാണ് കൊടിഞ്ഞി ചെറുപാറ സ്വദേശി നെച്ചിക്കാട്ട് കോമുട്ടി ഹാജി കത്തിച്ചത്.

ശനിയാഴ്ച രാവിലെ ഏഴിന് ആളുകള്‍ നോക്കി നില്‍ക്കെ നടുറോഡില്‍ നിന്നാണ് കോമൂട്ടി ഹാജി പരസ്യമായി പത്രം കത്തിച്ചത്.മുസ്ലീം ലീഗ് നേതാവാണ് ഇയാൾ.

‘ന്യൂനപക്ഷ വിഭാഗങ്ങള്‍ രണ്ടാംകിട പൗരന്മാരാകാം ഇടതില്ലെങ്കില്‍’ എന്ന വാചകത്തോടുകൂടിയുള്ള മുഴുവൻ പേജ് പരസ്യമാണ് സുപ്രഭാതം പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പരസ്യ വാചകവും, മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇകെ സമസ്ത വിഭാഗത്തിന്റെ മുഖപത്രമാണ് സുപ്രഭാതം.

അതേസമയം എല്‍ഡിഎഫിന്റെ പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ നന്നമ്ബ്ര കൊടിഞ്ഞിയില്‍ മുസ്ലിം ലീഗ് നേതാവ് ‘സുപ്രഭാതം’ ദിനപത്രത്തിന്റെ കോപ്പി കത്തിച്ചത് അപലപനീയമെന്ന് പൊന്നാനി ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ എസ് ഹംസ പറഞ്ഞു.

ഇതിന്റെ പേരിലാണെങ്കില്‍ അവർ ആദ്യം കത്തിക്കേണ്ടിയിരുന്നത് അവരുടെ പത്രമായ ചന്ദ്രിക ആയിരുന്നു. പിണറായി വിജയൻ വികസന നായകൻ എന്ന പരസ്യം ചന്ദ്രികയുടെ ഒന്നാം പേജില്‍ വന്നിട്ടുണ്ടെന്നോം അദ്ദേഹം  പറഞ്ഞു.

Back to top button
error: