KeralaNEWS

കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു, കൊട്ടാരക്കരയ്ക്കടുത്ത് നെടുമ്പായിക്കുളത്താണ് സംഭവം

     കൊട്ടാരക്കരയ്ക്കു  സമീപം നെടുമ്പായിക്കുളത്ത് കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കുമായി കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു. പള്ളിക്കല്‍ സ്വദേശി അരുണ്‍കുമാര്‍ ആണ് മരിച്ചത്. നെടുമ്പായിക്കുളം ജങ്ഷന്‌ സമീപം  ഇന്നലെ (ശനി) രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.

കൊട്ടാരക്കര നിന്നും കൊല്ലത്തേക്കു പോയ കെ.എസ്.ആര്‍.ടി.സി ബസ് എതിരെവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
സംഭവ സ്ഥലത്തുവെച്ചു തന്നെ ബൈക്ക് യാത്രികന്‍ മരിച്ചു. എഴുകോണ്‍ പൊലീസും ഫയര്‍ ഫോഴ്‌സും എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Back to top button
error: