LIFELife Style

യൂട്യൂബര്‍മാര്‍ക്ക് ബെസ്റ്റ് സമയമാണെല്ലോ; 1.5 കോടിയുടെ ലക്ഷ്വറി എസ്യുവി വാങ്ങിയ ആളെ കണ്ടോ…

ന്ത്യയിലെ സെലിബ്രിറ്റികള്‍ക്കിടയിലെ ഏറ്റവും ജനപ്രിയമായ എസ്യുവികളില്‍ ഒന്നാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. സണ്ണി ഡിയോള്‍, അര്‍ജുന്‍ കപൂര്‍, ആയുഷ് ശര്‍മ്മ എന്നിവരാണ് ഡിഫെന്‍ഡര്‍ ഉടമകളായ ബോളിവുഡ് താരങ്ങള്‍. ഇപ്പോള്‍ ജനപ്രിയ യൂട്യൂബറും നടനുമായ ഭുവന്‍ ബാം ആ പട്ടികയിലേക്കുള്ള പുതിയ എന്‍ട്രിയാണ്. ഭുവന്‍ സ്വന്തമാക്കിയ ഡിഫെന്‍ഡറിനെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ ചുവടെ വായിക്കാം.

കോവിഡ് മഹാമാരിക്കാലത്തിന് ശേഷം അഭിനേതാക്കള്‍ പലരും യൂട്യൂബേഴ്സായി മാറിയിരുന്നു. യൂട്യൂബ് വേ്ലാഗിംഗിലൂടെ പ്രശസ്തരായി മാറിയ പലരും അഭിനേതാക്കളായി മാറിയ കാഴ്ചയും നാം കണ്ടു. യൂട്യൂബില്‍ രസകരമായ വീഡിയോകള്‍ പോസ്റ്റ് ചെയ്താണ് ഭുവന്‍ ബാം പ്രശസ്തനായത്. 2023-ല്‍ പുറത്തിറങ്ങിയ തസാ ഖബര്‍, റഫ്ത റഫ്ത എന്നീ ഷോകളിലൂടെയാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ താരമായ ഭുവനെ ജനങ്ങള്‍ അവസാനമായി കണ്ടത്.

Signature-ad

നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പുത്തന്‍ പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നതിനിടെയാണ് താരം പുതിയ കാര്‍ ഗരാജില്‍ എത്തിച്ചിരിക്കുന്നത്. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ലക്ഷ്വറി എസ്യുവിയാണ് ഭുവന്‍ ബാം സ്വന്തമാക്കിയിരിക്കുന്നത്. ആഗോളതലത്തില്‍ ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഏറ്റവും ജനപ്രിയമായ എസ്യുവികളിലൊന്നാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. ജോലിയുടെ മള്‍ട്ടി-ടാസ്‌കിംഗ് സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ഭുവന്‍ ബാമിന് ഡിഫന്‍ഡര്‍ വാഗ്ദാനം ചെയ്യുന്ന അധിക സ്ഥലവും വൈവിധ്യവും ആവശ്യമാണെന്ന് നമുക്ക് അനുമാനിക്കാം.

ബ്ലാക്ക് കളറില്‍ ഫിനിഷ് ചെയ്ത തന്റെ പുതിയ ഡിഫന്‍ഡറില്‍ താരം എത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചു. ലക്ഷ്വറി എസ്യുവിയുടെ 5 ഡോര്‍ പതിപ്പായ ഡിഫന്‍ഡര്‍ 110 ആണ് ഭുവന്‍ സ്വന്തമാക്കിയതെന്നാണ് തോന്നുന്നത്. എസ്യുവിയുടെ ഏറ്റവും ജനപ്രിയമായ ആവര്‍ത്തനമാണ് ഇത്. 97 ലക്ഷം രൂപ മുതല്‍ 1.49 കോടി രൂപ വരെയാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന്റെ എക്സ്ഷോറൂം വില പോകുന്നത്.

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110 അത്യവശ്യം വലിപ്പമുള്ള ഒരു കാറാണ്. മൂന്ന് മീറ്ററിലധികം വീല്‍ബേസുള്ള ഈ കാറിന് 5 മീറ്ററിലധികം നീളമുണ്ട്. വിശദീകരിച്ചാല്‍ ഡിഫന്‍ഡര്‍ 110-ന് 5,018 mm നീളവും 2,008 mm വീതിയും 1,967 mm ഉയരവുമുണ്ട്. 3,022 mm നീളമുള്ള വീല്‍ബേസ് ഉള്ളതിനാല്‍ ഈ ആഡംബര ഓഫ്-റോഡറിന്റെ ഇന്റീരിയറില്‍ മികച്ച സ്പെയ്സും ലഭ്യമാണ്. എസ്യുവിക്ക് പരമാവധി 900 മില്ലിമീറ്റര്‍ വാട്ടര്‍ വേഡിംഗ് കപാസിറ്റിയുണ്ട്.

എസ്യുവിക്ക് ബോക്‌സി ഡിസൈന്‍ ഭാഷയാണ് ബ്രിട്ടീഷ് വാഹന നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്നത്. ഒറിജിനല്‍ ഡിഫന്‍ഡറിന്റെ പൈതൃകത്തിലേക്ക് ഒരു ആധുനിക ടച്ച് കൊണ്ടുവരാനാണ് കമ്പനി ശ്രമിച്ചിരിക്കുന്നത്. അതേസമയം തന്നെ പുതിയ കാലത്തെ അടയാളപ്പെടുത്തുന്ന ഒത്തിരി സവിശേഷതകളും ഘടകങ്ങള്‍ മോഡലില്‍ സമ്മാനിക്കുകയും ചെയ്തു. മോഡേണ്‍ ഫീച്ചറുകളാല്‍ സമ്പന്നമായ ഒരു ക്യാബിനാണ് എസ്യുവിക്ക് ലഭിക്കുന്നത്.

ഡിഫന്‍ഡറിന് 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഏറ്റവും പുതിയ പിവി പ്രോ യൂസര്‍ ഇന്റര്‍ഫേസുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ലഭിക്കുന്നു. ഹെഡ്-അപ്പ് ഡിസ്‌പ്ലേ, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 360-ഡിഗ്രി ക്യാമറ, ക്ലിയര്‍സൈറ്റ്, ക്ലിയര്‍സൈറ്റ് ഗ്രൗണ്ട് വ്യൂ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, മെറിഡിയന്‍ സൗണ്ട് സിസ്റ്റം എന്നിവയും അതിലേറെയുമുള്ള ഫീച്ചറുകളും അകത്തളത്തിലുണ്ട്.

പ്ലഗ് ഇന്‍ ഹൈബ്രിഡ് ഉള്‍പ്പെടെ ഒന്നിലധികം പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലാന്‍ഡ്റോവര്‍ ഡിഫെന്‍ഡര്‍ വാഗ്ദാനം ചെയ്യുന്നു. 2.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍, 5.0 ലിറ്റര്‍ പെട്രോള്‍ V8, 2.0 ലിറ്റര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് തുടങ്ങിയവയാണ് എഞ്ചിന്‍ ഓപ്ഷനുകള്‍. എഞ്ചിനുകള്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

ലോക്കിംഗ് സെന്റര്‍ ഡിഫറന്‍ഷ്യലും ആക്റ്റീവ് റിയര്‍ ലോക്കിംഗ് ഡിഫറന്‍ഷ്യലും ഉള്ള പെര്‍മനെന്റ് ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റവും ലാന്‍ഡ്റോവര്‍ ഡിഫെന്‍ഡര്‍ കാറിന് ലഭിക്കുന്നു. പ്രീ-സെലക്ട് മോഡുകള്‍ വഴി ഭൂപ്രദേശത്തെ ആശ്രയിച്ച് സസ്പെന്‍ഷന്‍ ക്രമീകരിക്കുന്ന ടെറൈന്‍ റെസ്‌പോണ്‍സ് സിസ്റ്റം ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറില്‍ സജ്ജീകരിച്ചിരിക്കുന്നു.

പരുക്കന്‍ ഭൂപ്രദേശങ്ങളെ നേരിടാന്‍ ഉയരം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ അനുവദിക്കുന്ന എയര്‍ സസ്പെന്‍ഷനും ഡിഫെന്‍ഡറിലുണ്ട്. കൂടുതല്‍ കസ്റ്റമൈസേഷനായി ലാന്‍ഡ് റോവര്‍ എസ്യുവിയ്‌ക്കൊപ്പം നിരവധി ആക്‌സസറി പാക്കുകളും വാഗ്ദാനം ചെയ്യുന്നു. സെഗ്മെന്റില്‍ ഡിഫന്‍ഡര്‍ ജീപ്പ് റാംഗ്ലറിനെയാണ് നേരിടുന്നത്. ഡിഫെന്‍ഡറിന്റെ എതിരാളിയായ ജീപ്പ് റാംഗ്ലറിന്റെ പുതിയ തലമുറ മോഡല്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ പോകുകയാണ്.

 

Back to top button
error: