KeralaNEWS

പി ഭാസ്‌കരന്‍ ജന്മശതാബ്ധി പുരസ്‌കാരം നടന്‍ രാഘവന്

തിരുവനന്തപുരം: പി ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പി ഭാസ്‌കരന്‍ ജന്മശതാബ്ധി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ജന്മശതാബ്ധി പുരസ്‌ക്കാരം നടന്‍ രാഘവന്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്.

ശതാബ്ധി ആഘോഷങ്ങളുടെ ഉദ്ഘാടനദിവസമായ ഏപ്രില്‍ 21-ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ വെച്ച് വിശ്വചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സമര്‍പ്പിക്കുന്നതാണ്.
ഏപ്രില്‍ 21 ന് തുടങ്ങി 2025 ഫെബ്രുവരി 25-ന് അവസാനിക്കുന്ന തരത്തില്‍ വിവിധ കലാ- സാംസ്‌കാരിക പരിപാടികളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Signature-ad

ചെയര്‍മാന്‍ സിവി പ്രേംകുമാര്‍, ജനറല്‍ സെക്രട്ടറി എം ആര്‍ മനോജ്, സെക്രട്ടറി ഷൈനി, ട്രഷറര്‍ വിനോദ്കുമാര്‍ കെ, അജയ് തുണ്ടത്തില്‍, ബിജു ഗോള്‍ഡന്‍വോയ്‌സ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Back to top button
error: