KeralaNEWS

ചെങ്ങന്നൂരിൽ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്നും വീണ്19 വയസുകാരിക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: ചെങ്ങന്നൂരില്‍ വാട്ടർ ടാങ്കിന് മുകളില്‍ നിന്നും വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. നൂറ്റവന്‍പാറയിലെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനിടെയാണ് വിദ്യാർത്ഥിനി താഴെ വീണത്.

ചെങ്ങന്നൂര്‍ തിട്ടമേല്‍ കല്ലുമഠത്തില്‍ ജനാർദനന്റെ മകള്‍ പൂജയാണ് (19) വീണ് തലക്ക് ഗുരുതര പരിക്കേറ്റത്. പൂജയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവേലിക്കരയില്‍ ലാബ് ടെക്‌നീഷൻ കോഴ്‌സ് വിദ്യാർഥിനിയാണ്.

Signature-ad

ഞായറാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു അപകടം. നൂറ്റവന്‍പാറ കാണാനെത്തിയ വിദ്യാർഥിനി വാട്ടർ ടാങ്കിന് മുകളില്‍നിന്ന് പാറയിലേക്ക് തലയടിച്ചാണ് വീണത്. യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടി വിവരം സമീപത്തെ വീട്ടിലറിയിച്ചതോടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

നഗരത്തിന് സമീപമുള്ള എറ്റവും ഉയര്‍ന്ന സ്ഥലത്താണ് നൂറ്റവന്‍പാറ. ഇവിടേക്ക് വിദ്യാർഥികളടക്കം നിരവധി പേരാണ് എത്തുന്നത്. നൂറ്റവന്‍പാറയുടെ തെക്കുഭാഗം അഗാധ ഗര്‍ത്തമാണ്. കിഴക്കും പടിഞ്ഞാറുമെല്ലാം പാറക്കെട്ടുകളാണ്. സന്ദർശകർക്ക് നിയന്ത്രണമില്ലാത്തതിനാല്‍ പാറയുടെയും വാട്ടർ ടാങ്കിന്റെയും മുകളിലൂടെയാണ് നടക്കുന്നത്. എപ്പോള്‍ വേണമെങ്കിലും അപകടം സംഭവിക്കാവുന്ന സ്ഥിതിയാണ്. എന്നിട്ടും ഇവിടെ നിയന്ത്രണങ്ങൾ ഒന്നുംതന്നെയില്ല

Back to top button
error: