കോഴിക്കോട് :സമൂഹമാദ്ധ്യമത്തിലൂടെ ചാറ്റ് ചെയ്ത് യുവതിയിൽ നിന്നും 29 ലക്ഷം രൂപ തട്ടിയെടുത്ത മുക്കം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് മുക്കം മലാംകുന്ന് എസ്. ജിഷ്ണു (19) ആണ് പിടിയിലായത്. 29 ലക്ഷം രൂപ നഷ്ടമായെന്ന ചേവായൂർ സ്വദേശിനിയായ ആതിരയെന്ന യുവതിയുടെ പരാതിയിന്മേലാണ് അറസ്റ്റ്.
ഇൻസ്റ്റഗ്രാം, ടെലിഗ്രാം എന്നിവയിലൂടെ ലിങ്ക് നല്‍കി ടാസ്‌ക് പൂർത്തിയാക്കിയാല്‍ പണം തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ടാസ്‌കുകള്‍ പൂർത്തിയാക്കിയാല്‍ കൂടുതല്‍ പണം തിരികെ കൊടുക്കാം എന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ടുകള്‍ നല്‍കി അതിലേക്ക് പണം അയപ്പിച്ചതിലൂടെ 29 ലക്ഷം രൂപയാണ് ആതിരയ്ക്ക് നഷ്ടമായത്.
വിവിധ അക്കൗണ്ടുകളിലൂടെ കൈക്കലാക്കുന്ന പണം തുടർ ട്രാസ്ഫറുകളിലൂടെ നിമിഷനേരം കൊണ്ട് മറ്റു അക്കൗണ്ടിലേക്ക് മാറ്റിയും എടിഎം വഴി പിൻവലിച്ചുമാണ് ജിഷ്ണു തട്ടിപ്പ് നടത്തിയത്.ചേവായൂർ പോലീസാണ് ഇയാളെ പിടികൂടിയത്.