KeralaNEWS

ഇടുക്കിയിൽ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു

ഇടുക്കി: വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു. അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപമായിരുന്നു അപകടം.

തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരികളുമാ‌യെത്തിയ വാഹനമാണ് ഇന്ന് വൈകുന്നേരം അഞ്ചിന് അപകടത്തില്‍പ്പെട്ടത്. മാങ്കുളത്തു നിന്നും ആനക്കുളത്തേക്ക് പോകുന്ന വഴിയില്‍ നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു. അപകടത്തില്‍ പതിനാലുപേർക്ക് പരിക്കേറ്റു.

 ഒരു വയസുകാരന്‍  ഉള്‍പ്പടെയാണ് മൂന്നു പേർ മരിച്ചത്.തിരുനല്‍വേലിയിലെ പ്രഷർകുക്കർ കമ്ബനിയില്‍ ജോലി ചെയ്യുന്നവർ കുടുംബമായി വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് അപകടമുണ്ടായത്.

ട്രാവലര്‍ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.പരിക്കേറ്റവരെ പോലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും നാട്ടുകാരുടെ‌യും നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: