ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചിരാഗ് പാസ്വാനുമായി ധാരണയില്‍ എത്തിയതിനു പിന്നാലെ ബിജെപി നേതൃത്വം പരാസിനെ കൈയ്യൊഴിയുകയായിരുന്നു.എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്റെ അമ്മാവൻ കൂടിയാണ് പശുപതി കുമാർ പരാസ്.ഇതാണ് രാജി പ്രഖ്യാപനത്തിനുള്ള കാരണമെന്നാണ് സൂചന.
സംസ്ഥാനത്ത് ബിജെപി പതിനേഴ് സീറ്റിലും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു പതിനാറ് സീറ്റിലുമാണ് മത്സരിക്കുക. എല്‍ജെപിക്ക് (രാംവിലാസ്) അഞ്ച് സീറ്റാണ് അനുവദിച്ചത്. എന്നാല്‍ ആർഎല്‍ജെപിയെ മുന്നണി പരിഗണിച്ചില്ല. ഇതിന് പുറമെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കും രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഓരോ സീറ്റ് വീതം അനുവദിച്ചിട്ടുണ്ട്.
2021ലാണ് പശുപതി പരാസ് റാം വിലാസ് പാസ്വാന്റെ മകനായ ചിരാഗുമായുള്ള അഭിപ്രായ ഭിന്നതകള്‍ തുടർന്ന് ആര്‍എല്‍ജെപി രൂപീകരിച്ചത്. പിന്നീട് ഇവർ ബീഹാറില്‍ എൻഡിഎ സഖ്യത്തിന്റെ ഭാഗമാവുകയും ചെയ്‌തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ മത്സരിച്ചെങ്കിലും പാർട്ടിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
പരാസിന്റെ ആർഎല്‍ജെപി സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസ്-രാഷ്ട്രീയ ജനതാദള്‍ (ആർജെഡി) സഖ്യവുമായോ അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ദേശീയ തലത്തിലെ ഇന്ത്യാ സഖ്യത്തിലെ പ്രതിപക്ഷ പാർട്ടികളുമായോ സഹകരിക്കുന്ന കാര്യത്തില്‍ ചർച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.