പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിൽ യുഡിഎഫ്- എൽഡിഎഫ് ഒപ്പത്തിനൊപ്പമെന്ന് ട്വന്റിഫോർ ലോക്‌സഭാ ഇലക്ഷന്‍ മൂഡ് ട്രാക്കര്‍ സര്‍വെ ഫലം.
യുഡിഎഫ്- 34% എൽഡിഎഫ് – 34%,ബിജെപി – 23%,മറ്റുള്ളവർ- 2% അഭിപ്രായമില്ലാത്തവർ-7% എന്നിങ്ങനെയാണ് സര്‍വെ ഫലം.എങ്കിലും എൽഡിഎഫിന് നേരിയ മുൻതൂക്കമാണ് സർവേ പറയുന്നത്.
ആന്‍റോ ആന്‍റണി എംപിയുടെ പ്രവർത്തനം മോശമെന്ന് സര്‍വെയില്‍ പങ്കെടുത്ത 31 ശതമാനം പേരും അഭിപ്രായപ്പെട്ടു. എം പിയുടെ പ്രവര്‍ത്തനം മികച്ചതെന്ന് പറഞ്ഞത് 2 ശതമാനം മാത്രം ആളുകളാണ്. എം പിയുടെ പ്രവര്‍ത്തനം വളരെ മികച്ചതെന്ന് ഒരു ശതമാനവും ശരാശരിയെന്ന് 17 % ആളുകളും അഭിപ്രായപ്പെട്ടു.അഭിപ്രായമില് ലെന്ന് 20 % ആളുകളും രേഖപ്പെടുത്തി.
കഴിഞ്ഞ തവണ ത്രികോണ മത്സരം നടന്ന പത്തനംതിട്ടയില്‍ 44,613 വോട്ടിനാണ് ആന്റോ ആന്റണി വിജയിച്ചത്.മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിക്കാൻ കഴിഞ്ഞുവെന്നതാണ് യു.ഡി.എഫിന്റെ നേട്ടം.എന്നാൽ ഇത്തവണ അതുണ്ടാകില്ലെന്നാണ് സർവ്വേ പറയുന്നത്.
2009 മെയ് 16-ന് ഈ മണ്ഡലത്തിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ആൻ്റോ ആൻ്റണി 408,232 വോട്ടുകൾ നേടിയിരുന്നു.297,026 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം.