IndiaNEWS

ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരമായി വീണ്ടും ഡല്‍ഹി

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മോശം വായുനിലവാരമുള്ള തലസ്ഥാന നഗരമായി ഡല്‍ഹി. ഐക്യരാഷ്ട്ര സംഘടനയുമായി യോജിച്ച്‌ ഗവേഷണങ്ങള്‍ നടത്തുന്ന സ്വിസ് സ്ഥാപനമായ ഐക്യു എയർ പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഏറ്റവും മോശം വായുനിലവാരമുള്ള രാജ്യങ്ങളില്‍ മൂന്നാമത്തേതാണ് ഇന്ത്യ.ബിഹാറിലെ ബെഗുസരായി ഏറ്റവും മോശം വായുനിലവാരമുള്ള മെട്രോ സിറ്റിയുമായി.

134 രാജ്യങ്ങളുടെ പട്ടികയില്‍ ബംഗ്ലാദേശും പാകിസ്താനും മാത്രമാണ് ഇന്ത്യക്ക് പിറകിലുള്ളത്. 2022ല്‍ ലോകത്ത് മോശം വായുനിലവാരമുള്ള എട്ടാമത് രാജ്യമായിരുന്നു ഇന്ത്യ.

Signature-ad

2018 മുതല്‍ നാല് തവണ ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമായി ഡല്‍ഹി മാറിയിരുന്നു. 2022ല്‍, ഒരു ക്യൂബിക് മീറ്ററിന് 53.3 മൈക്രോഗ്രാം എന്ന ശരാശരി പിഎം 2.5 സാന്ദ്രതയുള്ള എട്ടാമത്തെ ഏറ്റവും മലിനമായ രാജ്യമായാണ് ഇന്ത്യ റാങ്ക് ചെയ്യപ്പെട്ടിരുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌, ലോകമെമ്ബാടുമുള്ള ഏഴ് ദശലക്ഷം മരണങ്ങള്‍ക്കാണ് ഓരോ വർഷവും വായു മലിനീകരണം കാരണമാകുന്നത്. ആസ്ത്മ, കാൻസർ, സ്ട്രോക്ക്, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കും വായു മലിനീകരണം കാരണമാകുന്നുണ്ട്.

Back to top button
error: