IndiaNEWS

കേന്ദ്ര സർക്കാരിന് വീണ്ടും തിരിച്ചടി; ഇ ഡിയെ എടുത്തിട്ട് കുടഞ്ഞ്  സുപ്രീംകോടതി

ന്യൂഡൽഹി: അറസ്റ്റ് ചെയ്യുന്ന വ്യക്തികളെ അനിശ്ചിതകാലം വിചാരണയില്ലാതെ ജയിലില്‍ വയ്ക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീം കോടതി.

അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച്‌ കുറ്റാരോപിതര്‍ക്ക് ജാമ്യം നിഷേധിക്കുന്ന ഇ ഡി നടപടിയെയാണ് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

കുറ്റാരോപിതരെ വിചാരണ കൂടാതെ തടങ്കലില്‍ വയ്ക്കുന്നതിന് അന്വേഷണം നീട്ടുന്ന ഇ ഡി തന്ത്രം ശരിയല്ലെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് നിലപാടെടുത്തു.

സിആര്‍പിസി അനുസരിച്ച്‌ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരാള്‍ക്ക് നിര്‍ദിഷ്ട സമയ പരിധിക്കുള്ളില്‍ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട്.ഇത്തരം പലകേസുകളിലും നിങ്ങളുടെ കൈയ്യിൽ വ്യക്തമായ തെളിവുകളുമില്ല.പിന്നെന്താണ് പ്രശ്നം? ഇതെല്ലം രാഷ്ട്രീയ പ്രേരിതമാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് – കോടതി പറഞ്ഞു.

ഝാര്‍ഖണ്ഡിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇടനിലക്കാരന്‍ പ്രേം പ്രകാശ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍.

നേരത്തെ പൗരത്വ നിയമഭേഗതി സ്റ്റേ ചെയ്യണമെന്ന ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് നൽകിയിരുന്നു.മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നായിരുന്നു കോടതി നിര്‍ദേശം.

ഇരുന്നൂറിലേറെ ഹര്‍ജികള്‍ ഉള്ളതിനാല്‍ മറുപടി തയ്യാറാക്കുന്നതിനായി നാലാഴ്ച സമയം വേണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.എന്നാല്‍ കോടതി മൂന്നാഴ്ച സമയമാണ് അനുവദിച്ചത്.

ഇലക്ട്രല്‍ ബോണ്ട് വിഷയത്തിലും കേന്ദ്ര സർക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.മുഴുവന്‍ വിവരങ്ങളും പുറത്തുവിടണമെന്ന് പലതവണയായി കോടതി ആവശ്യപ്പെടുമ്ബോള്‍ എസ്ബിഐ ആര്‍ക്കുവേണ്ടിയാണ് ഈ ഒളിച്ചുകളി നടത്തുന്നതെന്നായിരുന്നു  കോടതിയുടെ ചോദ്യം.

വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ അനധികൃതമായി പണം സ്വീകരിച്ചു നടത്തുന്ന അഴിമതിക്ക് നിയമ പരിവേഷം നല്‍കുന്നതാണ് ഇലക്ടറല്‍ ബോണ്ട്. ഇതുസംബന്ധിച്ച്‌ എസ്ബിഐയുടെ കൈവശമുള്ള എല്ലാ വിവരങ്ങളും ആണ് ആവശ്യപ്പെടുന്നത്. ചെറിയ വിവരം പോലും ഇതില്‍ ഉള്‍പ്പെടും-കോടതി പറഞ്ഞു.

വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ അനധികൃതമായി പണം സ്വീകരിച്ചു നടത്തുന്ന അഴിമതിക്ക് നിയമ പരിവേഷം നല്‍കുന്നതാണ് ഇലക്ടറല്‍ ബോണ്ട്. ഇതുസംബന്ധിച്ച്‌ എസ്ബിഐയുടെ കൈവശമുള്ള എല്ലാ വിവരങ്ങളും ആണ് ആവശ്യപ്പെടുന്നത്.ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയാണോ എസ്ബിഐ അഭിഭാഷകന്‍ ഹാജരാകുന്നതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ചോദ്യം എസ്ബിഐക്കാണാണെങ്കിലും പരോക്ഷത്തില്‍ ആ ചോദ്യമുനകള്‍ തറയ്ക്കുന്നത് ബിജെപിയുടെ നെഞ്ചിലായിരുന്നു.ഇലക്ടറല്‍ ബോണ്ടുകളിലൂടെ പണം വാരിക്കൂട്ടിയത് ബിജെപിയാണെന്ന് അടിവരയിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.

 2018 മാര്‍ച്ച്‌ മുതല്‍ 2023 സെപ്തംബര്‍ 30 വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുമ്ബോഴാണ് എസ്ബിഐ ഈ ഒളിച്ചുകളി നടത്തുന്നത്. 6986.5 കോടി രൂപയാണ് ഇക്കാലത്ത് ബിജെപി സമാഹരിച്ചത്. 2023 ഒക്ടോബര്‍ ഒന്ന് മുതല്‍ 2024 ജനുവരി 24 യുള്ള കണക്കുകള്‍ കൂടി ചേര്‍ന്നാല്‍ ബിജെപി സംഭരിച്ച തുക ഇനിയും കൂടും.

ഇലക്ടറല്‍ ബോണ്ടുകള്‍ക്ക് തുടക്കമായ 2018 മാര്‍ച്ചില്‍ തന്നെ 210 കോടി രൂപ ബിജെപിക്ക് ലഭിച്ചു. 2018-19 വര്‍ഷം 1450 കോടി രൂപ ബിജെപി വാരിക്കൂട്ടി. 2019-20 സാമ്ബത്തിക വര്‍ഷം ബിജെപിക്ക് 2555 കോടി ലഭിച്ചു. 2018 മാര്‍ച്ചു മുതല്‍ 2023 സെപ്തംബര്‍വരെ വിറ്റ 16,518 കോടിയുടെ ഇലക്ടറല്‍ ബോണ്ടില്‍ 50 ശതമാനത്തിലേറെയും ബിജെപിക്കാണ് ലഭിച്ചതെന്നാണ് കണക്ക്.

Back to top button
error: