Month: March 2024

  • India

    ബിജെപിക്ക് മൊബൈല്‍ നമ്ബറുകള്‍ എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണമെന്ന് സാഗരിക ഘോഷ്

    ദില്ലി:വാട്സ് ആപ്പില്‍ പ്രചരിക്കുന്ന വികസിത് ഭാരത് സന്ദേശ പ്രചാരണത്തിന് ലക്ഷക്കണക്കിന് ആളുകളുടെ മൊബൈല്‍ നമ്ബറുകള്‍ ബിജെപിക്ക് എങ്ങനെ കിട്ടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാഗരിക ഘോഷ്. വാട്‍സാപ്പില്‍ ലഭിക്കുന്ന നരേന്ദ്ര മോദിയുടെ വികസിത് ഭാരത് സന്ദേശത്തിന്‍റെ പേരിലാണ് വിവാദം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലക്ഷക്കണക്കിന് ആളുകളുടെ മൊബൈല്‍ നമ്ബറുകള്‍ ബിജെപിക്ക് കിട്ടി. സർക്കാരിന്റെ കൈയ്യിലുള്ള വിവരം എങ്ങനെ ബിജെപിക്ക് കിട്ടിയെന്ന് സാഗരിക ഘോഷ് ചോദിച്ചു.തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായിട്ടല്ല പ്രവർത്തിക്കുന്നതെന്നും സാഗരിക ഘോഷ് പറഞ്ഞു. നടപടികള്‍ സുതാര്യമല്ലെങ്കില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍  തെര‍ഞ്ഞെടുപ്പ് നടത്താനുള്ള നിയമ നടപടികൾ സ്വീകരിക്കും- അവർ കൂട്ടിച്ചേർത്തു. അതേസമയം മൊബൈല്‍ നമ്ബറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും എത്ര മൊബൈല്‍ നമ്ബറുകളിലേക്ക് വാട്സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ഐടി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. വാട്‍സാപ്പ് സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെര‍ഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി.

    Read More »
  • Kerala

    നാളെ ലോക ജലദിനം ;ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 

    സമൃദ്ധമായ അനേകം നദികളും പുഴകളും ഇതര ജലാശയങ്ങൾ കൊണ്ടുമൊക്കെ സമ്പന്നമാണ്  കേരളത്തിന്റെ ഭൂപ്രകൃതി.നദികൾ ഒന്നും രണ്ടുമല്ല, നാൽപ്പത്തിനാല് എണ്ണം! അതിൽ നാൽപ്പത്തിയൊന്നെണ്ണം പടിഞ്ഞാറേക്കും മൂന്നെണ്ണം കിഴക്കോട്ടും ഒഴുകുന്നു.എന്നിട്ടും വേനൽക്കാലങ്ങളിൽ നമുക്ക് കുടിവെള്ളമില്ല.അപ്പോഴൊക്കെ, മിന്നാമിനുങ്ങിനെ പിടിച്ചു വച്ച് വെളിച്ചം സംഭരിച്ച മർക്കടന്റെ മട്ടിൽ കുപ്പിയിലാക്കി കുത്തക കമ്പനിക്കാർ കരുതി വച്ച വെള്ളത്തിന്റെ പിന്നാലെ നാം പോകുന്നു.  വേനൽക്കാലം അല്ലെങ്കിലും നമുക്കെന്നും വറുതിയുടെ കാലമാണ്. ഓരോ വേനൽക്കാലവും കുടിവെള്ളത്തിന്റെ വില എന്തെന്നും നമ്മെ പഠിപ്പിക്കുന്നു.ഇനിയുള്ള ഓരോ വേനൽക്കാലത്തും  കുടിവെള്ളക്ഷാമം കൂടുതൽ കൂടുതൽ രൂക്ഷമാകാനുമാണ് സാധ്യത.അതിനാൽ വളരെ വേഗത്തിൽ നമുക്ക് ഇതിനെ പ്രതിരോധിച്ചേ മതിയാവൂ. അതിന് ഇന്ന് നമ്മുടെ മുന്നിലുള്ള ഒരേയൊരു മാർഗ്ഗം ഒരു സീസണിൽ സംസ്ഥാനമൊട്ടാകെ സുഭിക്ഷമായി ലഭിക്കുന്ന മഴവെള്ളത്തെ സംഭരിച്ചു സൂക്ഷിക്കുക എന്നതു മാത്രമാണ്.  ജൂൺ ഒന്നുമുതൽ മേയ് മുപ്പത്തിയൊന്നുവരെയാണ് കേരളത്തിൽ ജലവർഷമായി കണക്കാക്കുന്നത്.അതിൽതന്നെ എഴുപതു ശതമാനം മഴയും ലഭിക്കേണ്ടത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്താണ്.പക്ഷെ മഴ കേരളത്തിൽ ഈ പതിവ്…

    Read More »
  • Food

    നോമ്ബ് തുറക്കാൻ റമദാൻ സ്പെഷ്യല്‍ ഉന്നക്കായ

    നോമ്ബ് തുറക്കാൻ റമദാൻ സ്പെഷ്യല്‍ ഉന്നക്കായ വീട്ടിൽ തന്നെ ഉണ്ടാക്കാം.നോക്കാം എങ്ങനെയെന്ന് ചേരുവകള്‍ നേന്ത്രപ്പഴം – 3 എണ്ണം അരിപൊടി – 2 ടേബിള്‍സ്പൂണ്‍ തേങ്ങ ചിരകിയത് – 1 കപ്പ് നെയ്യ് – 1 ടേബിള്‍സ്പൂണ്‍ പഞ്ചസാര – 4 ടേബിള്‍സ്പൂണ്‍ ഏലക്കാപ്പൊടി – 1/2 ടീസ്പൂണ്‍ കശുവണ്ടി, കിസ്മിസ് – ആവശ്യത്തിന് എണ്ണ – വറുത്തെടുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം പഴം വേവിച്ചെടുത്ത ശേഷം, ഉള്ളിലെ കറുത്ത ഭാഗം കളഞ്ഞു നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് അരിപൊടി കൂടെ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഒരു പാൻ അടുപ്പില്‍ വെച്ച്‌ ചൂടായി വന്നാല്‍ നെയ്യ് ചേർത്ത് കൊടുക്കാം. അതിലേക്കു അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ചേർത്ത് മൂപ്പിക്കുക. ശേഷം തേങ്ങ, ഏലക്കാപ്പൊടി, പഞ്ചസാര എന്നിവ കൂടെ ചേർത്ത് യോജിപ്പിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യാം. തയ്യാറാക്കി വെച്ച മാവ് ചെറിയ ഉരുളയാക്കിയ ശേഷം ചെറുതായി പരത്തിയെടുക്കുക. അതില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് ഒരു…

    Read More »
  • Kerala

    കാസർകോട് 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി

    കാസർകോട്: അമ്ബലത്തറ പാറപ്പള്ളി ഗുരുപുരത്തെ വാടകവീട്ടില്‍ നിന്ന് 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. വിപണിയില്‍ നിന്ന് പിൻവലിച്ച 2000-രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച വൈകിട്ട് അമ്ബലത്തറ പോലീസ് നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്. പാണത്തൂർ പനത്തടിയിലെ അബ്ദുള്‍ റസാഖ് എന്നയാളാണ് വീട്ടില്‍ വാടകക്ക് താമസിച്ചിരുന്നത്. ഇയാളെ പോലീസ് ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്‌ ഓഫായിരുന്നു. രണ്ട് ദിവസമായി ഇയാള്‍ നാട്ടിലില്ല എന്നാണ് പോലീസിന് ലഭിച്ച വിവരം. തുടർന്നാണ് പോലീസ് വീട് തുറന്ന് പരിശോധിച്ചത്. ചാക്കിലാക്കിയ നിലയിലായിരുന്നു നോട്ടുകെട്ടുകൾ.

    Read More »
  • Kerala

    തലസ്ഥാനത്ത് വീണ്ടും ടിപ്പര്‍ അപകടം; അധ്യാപകന് ദാരുണാന്ത്യം

    തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ടിപ്പർ ലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണു വിദ്യാർത്ഥി മരിച്ചതിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ടിപ്പർ അപകടം. ബേക്കറി ജംഗ്ഷന് സമീപമുള്ള പനവിളയില്‍ നടന്ന അപകടത്തില്‍ അധ്യാപകൻ മരണപ്പെട്ടു. മലയൻകീഴ് സ്വദേശി ജിഎസ് സുധീറാണ് മരിച്ചത്.സുധീർ സഞ്ചരിച്ച ബൈക്കില്‍ സിഗ്നല്‍ തെറ്റിച്ചു അമിത വേഗത്തില്‍ വന്ന ടിപ്പർ  ഇടിക്കുകയായിരുന്നു.ചാല ടെക്നിക്കല്‍ സ്കൂള്‍ അധ്യാപകനാണ് സുധീർ. പട്ടത്തെ സഹോദരിയുടെ വീട്ടില്‍ പോയി മലയിൻകീഴിലെ സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സുധീറിന് അപകടമുണ്ടായത്.ഡിഎംഒ ഓഫീസ് ജീവനക്കാരിയായ സ്മിതയാണ് ഭാര്യ.മൂന്നാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളാണുള്ളത്. സുധീറിൻ്റെ മരണത്തിനിടയായാക്കിയ ടിപ്പറിൻ്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ടിപ്പറിറോടിച്ച സതീഷ് കുമാറാണ് അറസ്റ്റിലായത്. അശ്രദ്ധമായും അലക്ഷ്യവുമായി വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വിഴിഞ്ഞത്ത് ടിപ്പർ ലോറിയില്‍ നിന്ന് കല്ല് തെറിച്ച്‌ വീണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥി മരണപ്പെട്ടിരുന്നു.മുക്കോല സ്വദേശി അനന്തു ആണ് മരിച്ചത്. നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു…

    Read More »
  • Kerala

    കാസർഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി; നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍  കയ്യാങ്കളി

    കാസർഗോഡ്: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ കാസർഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി. പ്രവര്‍ത്തക ശില്‍പശാലയില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള വാക്‌പോര് കയ്യാങ്കളിയില്‍ കാശിച്ചു. മഞ്ചേശ്വരം കണ്വതീര്‍ത്ഥയില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുധാമ ഗോസാഡായുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തക ശില്‍പ ശാലയിലാണ് സംഘർഷം അരങ്ങേറിയത്. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം നല്‍കിയ ഉറപ്പുകള്‍ പാലിച്ചെന്നാരോപിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. ശില്പശാല തുടങ്ങും മുമ്ബേ ജില്ലാ കമ്മറ്റി അംഗങ്ങളായ പത്മനാഭ കടപ്പുറം, അഡ്വ.നവീന്‍ രാജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് ഇരച്ചു കയറി. തുടർന്ന് പ്രവര്‍ത്തകര്‍ നേതാക്കളെ ചോദ്യം ചെയ്തു.ഇത് കൈയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.പ്രതിഷേധം ശക്തമായതോടെ ശില്പശാല നടത്താനാവാതെ ഉപേക്ഷിച്ചു. കാസർഗോഡ് ബിജെപിക്കകത്തെ ഗ്രൂപ്പ്‌പോരിനെ തുടർന്ന് 2022 ഫെബ്രുവരിയില്‍ പ്രവര്‍ത്തകര്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടിയിരുന്നു.

    Read More »
  • India

    ഇന്ത്യൻ റെയിൽവേയെപ്പറ്റി പരാതിപ്രളയം !

    അടുത്തകാലത്തായി ഇന്ത്യന്‍ റെയില്‍വെയിലെ വൃത്തിഹീനമായ സാഹചര്യങ്ങളെ കുറിച്ച്‌ നിരവധി പരാതികളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. പാറ്റ, ഒച്ച്‌ തുടങ്ങിയ ജീവികളെ ലഭിച്ചത് മുതല്‍ പഴകി പൂപ്പല്‍ പിടിച്ച ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചത് വരെയുള്ള പരാതികള്‍ ഇതിനകം ഉയര്‍ന്നിരുന്നു. ഒപ്പം ടിക്കറ്റില്ലാത്ത യാത്രക്കാര്‍ എസി കോച്ചുകളില്‍ മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിച്ച്‌ യാത്ര ചെയ്യുന്നതുമായ പരാതികളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ  ഭുവനേശ്വർ – ജുനഗർ എക്‌സ്പ്രസ്സിലെ എസി കോച്ചില്‍ സഹയാത്രികനായി എലിയുണ്ടെന്ന യുവതിയുടെ പരാതി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ട്രെയിനിലൂടെ എലി വളരെ സമാധാനത്തോടെ ഇര തേടി നടക്കുന്ന രണ്ട് വീഡിയോകള്‍ പങ്കുവച്ച്‌ കൊണ്ടാണ് യുവതി എക്സ് സാമൂഹിക മാധ്യമത്തില്‍ പരാതി ഉയര്‍ത്തിയത്. ‘എലികള്‍ ചുറ്റിനടക്കുന്ന കാഴ്ചയും ഈ ട്രെയിൻ യാത്രയിലെ ഭയാനകമായ വൃത്തിയും കണ്ട് ഞെട്ടി.ഏറ്റവും ഒടുവിലായി റെയില്‍വേ സേന പരാതിയിന്മേല്‍ ഡിഎം നടപടി സ്വീകരിക്കുമെന്നും പ്രശ്നം നേരിട്ട് ഉന്നയിക്കാന്‍ 139 ലേക്ക് വിളിക്കാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ 139 ലേക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും അറ്റന്‍ഡറോടോ,…

    Read More »
  • Kerala

    ചെങ്ങന്നൂരിൽ വാട്ടര്‍ ടാങ്കിനു മുകളില്‍ നിന്നും വീണ പെണ്‍കുട്ടി മരിച്ചു; അപകടം നൂറ്റവന്‍പാറയില്‍ വച്ച്

    ചെങ്ങന്നൂർ: വാട്ടര്‍ ടാങ്കിനു മുകളില്‍ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 19കാരി മരിച്ചു. ചെങ്ങന്നൂര്‍ തിട്ടമേല്‍ കല്ലുമഠത്തില്‍ ജനാര്‍ദ്ദനന്‍ – പുഷ്പ ദമ്ബതികളുടെ മകള്‍ പൂജയാണ് മരിച്ചത്. നൂറ്റവന്‍പാറയില്‍ വെച്ച്‌ വാട്ടര്‍ ടാങ്കിനു മുകളില്‍ നിന്നും കാല്‍ വഴുതി വീണ പൂജയ്ക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഞായറാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിക്ക് അപകടമുണ്ടായത്. നൂറ്റവന്‍പാറ കാണുന്നതിനായി സുഹൃത്തുക്കളോടൊപ്പം വന്നതായിരുന്നു പൂജ. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൂജ മാവേലിക്കരയില്‍ ലാബ് ടെക്‌നിഷ്യന്‍ വിദ്യാര്‍ഥിനിയായിരുന്നു.

    Read More »
  • Kerala

    ഡിഫൻസീവ് ഡ്രൈവിംഗ് എന്ത് ?എങ്ങിനെ ? എംവിഡി പറയുന്നു 

    റോഡിലേക്ക് വരുന്ന  പന്തിന്റെ പുറകെ ഒരു കുട്ടിയുണ്ടാവും എന്ന് മുൻകൂട്ടി ചിന്തിക്കുന്ന ഡ്രൈവറാണ്  ഡിഫൻസീവ് ഡ്രൈവിങ്ങിന്റെ അടിസ്ഥാനം. റോഡ് നിയമങ്ങൾക്കും ഡ്രൈവിങ്ങിന്റെ അടിസ്ഥാന തത്വങ്ങൾക്കും അപ്പുറം റോഡിലെ മറ്റുള്ളവരുടെ തെറ്റായ പെരുമാറ്റം കൂടി മുൻകൂട്ടി കണ്ടുകൊണ്ട് , അവയെ കൂടി മറികടക്കാൻ കഴിയുന്ന വിധത്തിൽ സ്വന്തം ഡ്രൈവിംഗ് രീതികളെ നിരന്തരമായി പരിഷ്കരിക്കുകയും കൂടുതൽ അപകടരഹിതമായ രീതികളിലേക്ക് സ്വയം മാറുകയും ചെയ്യുക എന്നതാണ് ഡിഫൻസീവ് ഡ്രൈവിംങ്ങിൻ്റെ അടിസ്ഥാനതത്വം. നമ്മൾ ഒരു കൊടും വളവ് മറികടക്കാൻ ശ്രമിക്കുകയാണെന്നിരിക്കട്ടെ സ്വാഭാവികമായും ആ വളവിന്റെ അപ്പുറത്ത് ഒരു വാഹനം ഉണ്ടാകും എന്നുള്ള പ്രതീക്ഷയിൽ ഫോൺ മുഴക്കുക എന്നുള്ളതാണ് ആദ്യപടി. എന്നാൽ മറുഭാഗത്തുള്ള ഡ്രൈവർ ഹോൺ മുഴക്കിയില്ല എങ്കിലോ ? അവിടെ മറ്റു വാഹനങ്ങളില്ല എന്ന മുൻധാരണയിൽ നമുക്ക് മുന്നോട്ട് പോകാം, എന്നാൽ ആ വളവിന്റെ അപ്പുറത്ത് ഒരു വാഹനം ഹോൺ മുഴക്കാതെ വരുന്നുണ്ടെങ്കിലോ? അപ്പുറത്ത് ഒരു വാഹനം ഉണ്ടെന്നും പ്രസ്തുത വാഹനം അയാൾക്ക് അനുവദിച്ചിട്ടുള്ള സ്ഥലത്താവും എന്ന…

    Read More »
  • India

    കേന്ദ്ര മന്ത്രിയല്ല, ആരായാലും! തൂക്കി അകത്തിട്ട് കർണാടക പോലിസ്

    ബെംഗളൂരു : കേന്ദ്രമന്ത്രിയും എം.പിയുമടക്കം 40ലധികം പേരെ അറസ്റ്റ് ചെയ്ത് ബെംഗളൂരു പൊലീസ്. ബാങ്ക് വിളിക്കിടയില്‍ ഹനുമാൻ ചാലിസ പ്ലേ ചെയ്തതിന് ഹിന്ദു കടയുടമ ആക്രമിക്കപ്പെട്ടെന്ന് ആരോപിച്ച്‌ പ്രതിഷേധിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേന്ദ്ര കൃഷി-കർഷക ക്ഷേമ സഹമന്ത്രി ശോഭ കരന്തലജെ, ബിജെപി എംപി തേജസ്വി സൂര്യ എന്നിവരടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പള്ളിയിലെ ബാങ്കിന്റെ സമയത്ത് ഹനുമാൻ ചാലിസ വച്ചതിന് ഹിന്ദുവായ കടയുടമയെ മുസ്ലിംങ്ങൾ മർദിച്ചുവെന്ന് ആരോപിച്ച്  പ്രകടനം നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.കടയുടമയെ മർദ്ദിച്ച പ്രതികളെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇവരിൽ മുസ്ലിങ്ങളും ഹിന്ദുക്കളും ഉണ്ടെന്ന് മന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. പള്ളിയിൽ ബാങ്ക് വിളിച്ച സമയത്ത് ഹനുമാൻ ചാലിസ വച്ചതിനല്ലെന്നും ഇയാൾ കടയിൽ ഉച്ചത്തിൽ പാട്ടു വച്ചതോടെ മറ്റ് കച്ചവടക്കാർ ഇടപെടുകയായിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.മാർച്ച്‌ 17ന് നഗറത്ത്‌പേട്ടിലായിരുന്നു സംഭവം. കൃഷ്ണ ടെലികോം ഉടമ മുകേഷ് മർദിക്കപ്പെട്ടുവെന്നാണ് ബിജെപിയുടെ ആരോപണം.ഇതിനെ തുടർന്ന് നഗറത്ത്‌പേട്ടിലെ ഇടുങ്ങിയ തെരുവുകളില്‍ നിരവധി ഹിന്ദു അനുകൂല…

    Read More »
Back to top button
error: