Movie

കുഞ്ഞാറ്റക്ക് വയസ് 23, ഹോട്ട് ചിത്രങ്ങളുമായി ഞെട്ടിച്ച് ഉർവശിയുടെയും മനോജ് കെ ജയന്റേയും മകൾ

   മലയാളികൾക്ക് പ്രിയപ്പെട്ട താരപുത്രിമാരാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയും മീനാക്ഷിയും. മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകളാണ്  കുഞ്ഞാറ്റ. ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകളാണ് മീനാക്ഷി. ഈ താരപുത്രിമാർ ഒരു കഫേയിൽ ഈയിടെ  ഒത്തുകൂടി. മാത്രമല്ല കുഞ്ഞാറ്റയും മീനാക്ഷിയും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു. ആരാധകർ ആവേശത്തോടെയാണ് ഈ ചിത്രങ്ങൾ ഏറ്റെടുത്തത്.

ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ സ്നേഹവാത്സല്യങ്ങളുള്ള   താരപുത്രിമാരാണ്  കുഞ്ഞാറ്റയും മീനാക്ഷിയും.  കുഞ്ഞാറ്റ എന്ന തേജലക്ഷ്മി സോഷ്യൽ മീഡ‍ിയയിൽ വളരെ സജീവമാണ്. അച്ഛനെയും അമ്മയെയും പോലെ ഒരു വലിയ ഫാൻ ബേസ് കുഞ്ഞാറ്റയ്ക്കും ഉണ്ട്. സമൂഹമാധ്യമങ്ങളിൽ കുഞ്ഞാറ്റ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും അതുകൊണ്ടുതന്നെ വളരെ വേഗം  തരംഗമാകാറുണ്ട്.

മോഡേൺ ഡ്രസിൽ ഹോട്ട് ലുക്കിലാണ് പലപ്പോഴും കുഞ്ഞാറ്റയുടെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലും മറ്റും പ്രത്യക്ഷപ്പെടാറുള്ളത്. അങ്ങനെയാണ് കുഞ്ഞാറ്റയുടെ പുതിയ ചിത്രവും എത്തിയിരിക്കുന്നത്. വെള്ള ഷർട്ടും ലൈറ്റ് ബ്ലൂ ഡെനിം ഷോട്ട്സും ഇട്ട് ഗ്ലാസ് വെച്ച് സ്റ്റൈലിഷ് ലുക്കിലാണ് കുഞ്ഞാറ്റ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബോളിവുഡ് താരങ്ങളെ പോലും വെല്ലുന്ന ഈ സ്റ്റൈലിഷ് ലുക്ക് ഉള്ള ചിത്രങ്ങൾ വളരെ വേഗത്തിൽ പ്രചാരം നേടുകയുംചെയ്തു.
കുഞ്ഞാറ്റയുടെ ഈ മേക്കോവർ വിശ്വസിക്കാനാവുന്നില്ലെന്നാണ് പലരും പറയുന്നത്. എത്ര പെട്ടെന്നാണ് 23 വയസ്സായത് എന്ന് ചോദിക്കുന്നവരും നിരവധിയാണ്.

മനോജ് കെ ജയന്റെയും ഉർവശിയുടെയും വിവാഹം 2000 ത്തിലായിരുന്നു. അടുത്ത വർഷം  കുഞ്ഞാറ്റ ജനിച്ചു. ഉർവശിയും മനോജ് കെ ജയനും മലയാള സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം നടന്നത്. എന്നാൽ  2008ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് 2011ൽ മനോജ് കെ ജയൻ വർക്കല സ്വദേശി ആശയെ  വിവാഹം കഴിച്ചു. 2013ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദുമായി ഉർവശിയും വിവാഹിതയായി.

കുഞ്ഞാറ്റ വളർന്നതും പഠിച്ചതും ലണ്ടനിലാണ്. ഇടയ്ക്ക് നാട്ടിൽ വരുമ്പോൾ  മനോജിനൊപ്പവും ഉർവശിക്കൊപ്പവും കുഞ്ഞാറ്റ താമസിക്കാറുണ്ട്. ഇപ്പോൾ പഠനം പൂർത്തിയാക്കി കുഞ്ഞാറ്റ നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള തന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ കുഞ്ഞാറ്റ നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്. നേരത്തേ ചെന്നൈയിലെ ഉർവശിയുടെ വീട്ടിലെത്തിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ കുഞ്ഞാറ്റ പങ്കുവച്ചിരുന്നു.

മീനാക്ഷിയുടെ ഉന്നതപഠനം ചെന്നൈയിലായിരുന്നു. മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുന്നു.

Back to top button
error: