KeralaNEWS

തിരുവനന്തപുരത്ത് ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: മകളുടെ വിവാഹം നടക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ തിരുവനന്തപുരത്ത് ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

വാമനപുരം ആനാകുടി ഈട്ടിമൂട് സ്വദേശി ജയരാജാ(54)ണ് മരിച്ചത്. ഈ മാസം 28ന് മകളുടെ വിവാഹം നടക്കാന്‍ ഇരിക്കവെയാണ് ജയരാജിന്റെ മരണം.

Signature-ad

ഇടയ്ക്കിടെ  തീര്‍ത്ഥാടനങ്ങള്‍ക്ക് പോകാറുള്ളതുകൊണ്ട് തന്നെ ജയരാജിനെ കാണാതായപ്പോള്‍ വീട്ടുകാര്‍ അത്ര കാര്യമാക്കിയില്ലെന്നാണ് ലഭിക്കുന്ന വിവരം.മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.

Back to top button
error: